ബൈക്കില്‍ നാട്ടിലേക്ക് മടങ്ങവെ കോയമ്പത്തൂരില്‍ മറ്റൊരു ബൈക്കിലിടിച്ച് മലപ്പുറത്തുകാരനായ 33കാരന്‍ മരിച്ചു

ബൈക്കില്‍ നാട്ടിലേക്ക് മടങ്ങവെ കോയമ്പത്തൂരില്‍ മറ്റൊരു ബൈക്കിലിടിച്ച് മലപ്പുറത്തുകാരനായ 33കാരന്‍ മരിച്ചു

മലപ്പുറം: ബൈക്കില്‍ നാട്ടിലേക്ക് മടങ്ങവെ കോയമ്പത്തൂരില്‍വെച്ച് മറ്റൊരു ബൈക്കിലിടിച്ച് മലപ്പുറത്തുകാരനായ 33കാരന്‍ മരിച്ചു.
കോയമ്പത്തൂര്‍ വച്ചുണ്ടായ ബൈക്ക് അപകടത്തില്‍ മലപ്പുറം കണ്ണമംഗലം അച്ചനമ്പലം മച്ചിങ്ങല്‍ ബസ് സ്റ്റോപ്പിനടുത്ത് താമസിക്കുന്നആലുങ്ങല്‍ അബ്ദുല്‍കരീമിന്റെ മകന്‍ റഫീഖ് (33)ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ 7 മണിയോടെയാണ് അപകടം. ഈരോ ഡില്‍ ബേക്കറി നടത്തുന്ന യുവാവ് സ്ഥാപനത്തിലെ പന്താരങ്ങാടി സ്വദേശിയായ ജീവനക്കാരനോടൊപ്പം ബൈക്കില്‍ നാട്ടിലേക്ക് മടങ്ങവെ കോയമ്പത്തൂരില്‍ വച്ച് മറ്റൊരു ബൈക്കിലിടിച്ച് അപകടത്തില്‍ പൊടുകയായിരുന്നു. കൂടെ സഞ്ചരിച്ച സഹയാത്രികന്‍ കാര്യമായ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു.
മതാവ്: സുഹ്‌റ. ഭാര്യ: ബിന്‍ സിയ, മക്കള്‍: ദില്‍ ഷാ ഫാത്തിമ്മ , മുഹമ്മദ് കെ ന്‍ സ്, സഹോദരങ്ങള്‍: ഇസ്മായില്‍, സാദീഖ് സല്‍മാന്‍ , ഹസ്‌ന , ഫായി ഷ,

 

Sharing is caring!