സോഷ്യൽ മീഡിയയിലെ ശ്രീകൃഷ്ണ നിന്ദ-പരപ്പനങ്ങാടിയിൽ പ്രതിഷേധം
പരപ്പനങ്ങാടി: ഫേസ്ബുക്ക് പോസ്റ്റിലെ ശ്രീകൃഷ്ണ നിന്ദയിൽ പ്രതിഷേധിച്ച് പരപ്പനങ്ങാടിയിൽ ഹിന്ദു ഐക്യവേദി പ്രതിഷേധ പ്രകടനം നടത്തി ശ്രീകൃഷ്ണ ജയന്തിക്ക് പിറ്റേന്ന് പരപ്പനങ്ങാടി സ്വദേശിയായ റിട്ടയേർഡ് അദ്ധ്യാപകൻ അത്തോളി നാരായണനാണ് മതവികാരം വ്രണപ്പെടുത്തുന്ന രീതിയിൽ പൂർണനഗ്നയായ സ്ത്രീകളുടെ കൂടെ ശ്രീകൃഷ്ണൻ്റെ ഫോട്ടോ ഫേസ് ബുക്കിൽ പോസ്റ്റ് ചെയ്തത് “ഇന്നലെത്തെ ശോഭായാത്രയിൽ ഈ ഫ്ലോട്ട് ആരെങ്കിലും കണ്ടോ” എന്നുമാണ് ചിത്രത്തിൽ അടിക്കുറിപ്പ് എഴുതിയിരുന്നത് വ്യാപക പ്രതിഷേധങ്ങളുയർന്നതോടെ ശനിയാഴ്ച വൈകിട്ടോടെ ഇയാൾ പോസ്റ്റ് നീക്കം ചെയ്തു. ഹിന്ദു ഐക്യവേദിയുടെ ആഭിമുഖ്യത്തിൽ പരപ്പനങ്ങാടിയിൽ നടന്ന പ്രതിഷേധ പ്രകടനം നാരായണൻ്റെ വീടിനു മുന്നിൽ പോലീസ് തടഞ്ഞു. കെ ജയപ്രകാശ്. പ്രതിഷേധം ഉൽഘാടനം ചെയ്തു എം വിനീഷ്, ടി മനുപ്രസാദ്, സി പി ജയപ്രകാശ്, എളങ്കൂർ മുരളിധരൻ തുടങ്ങിയവർ സംസാരിച്ചു
RECENT NEWS
പൊന്നാനിയിൽ പ്രവാസിയുടെ അടച്ചിട്ട വീട് കുത്തിത്തുറന്ന് 300 പവനോളം കവർന്ന പ്രതി പിടിയിൽ
പൊന്നാനി: പ്രവാസിയുടെ അടച്ചിട്ട വീട് കുത്തിത്തുറന്ന് 300 പവനോളം സ്വർണം കവർന്ന കേസിൽ പ്രതി പിടിയിൽ. പൊന്നാനിയിൽ താമസിക്കുന്ന തൃശൂർ സ്വദേശിയാണ് പിടിയിലായത്. കൂട്ടുപ്രതികൾ ഉണ്ടെന്നാണ് വിവരം പ്രതിയെ ചോദ്യം ചെയ്ത് വരികയാണ്. കൂടുതൽ വിവരങ്ങൾ പുറത്തു [...]