ജിസാനില്‍ വാഹനാപകടത്തില്‍ മലപ്പുറം വേങ്ങരയിലെ സഹോദരങ്ങള്‍ മരിച്ചു

ജിസാനില്‍ വാഹനാപകടത്തില്‍ മലപ്പുറം വേങ്ങരയിലെ സഹോദരങ്ങള്‍ മരിച്ചു

വേങ്ങര: സൗദിയിലെ ജിസാനില്‍ വേങ്ങര സ്വദേശികളായ സഹോദരങ്ങള്‍ വാഹനാപകടത്തില്‍ മരിച്ചു. വേങ്ങര വെട്ടുതോട്, പരേതനായ കാപ്പില്‍ കുഞ്ഞിമുഹമ്മദ് ഹാജിയുടെ മക്കളായ അബ്ദുല്‍ ജബ്ബാര്‍ (44), റഫീഖ് (41) എന്നിവരാണ് മരിച്ചത്. പച്ചക്കറി മൊത്തമായി എടുത്ത് വില്പ്പന നടത്തുന്ന ഇരുവരും ജിദ്ദയില്‍ നിന്നും ജിസാനിലേക്ക് പച്ചക്കറി എടുക്കുന്നതിന്നായി പോകവേ, ജിസാനിനു സമീപം ബെയ്ഷ് മസ്ലയയില്‍ ആണ് അപകടം. ശനിയാഴ്ച്ച രാത്രി സൗദി സമയം ഏഴോടെയാണ് സംഭവം. ഇവര്‍ സഞ്ചരിച്ച വാഹനം മഴയില്‍ തെന്നി മുന്നില്‍ സഞ്ചരിച്ച വാഹനത്തില്‍ ഇടിക്കുകയായിന്നു. ഇരുവരേയും ആശുപത്രിയില്‍ എത്തിക്കും മുമ്പേ മരണം സംഭവിച്ചിരുന്നു. മൃതദേഹം ബെയ്ഷ് ജനാല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കയാണ്. ഉമ്മ: ആയിഷ ഹജ്ജുമ്മ. മൈമൂനയാണ് അബ്ദുല്‍ ജബ്ബാറിന്റെ ഭാര്യ. മകന്‍: ഷാന്‍ മുഹമ്മദ്.മഹിറയാണ് റഫീഖിന്റെ ഭാര്യ. മക്കള്‍: ലിംഷ, ദില്‍ഷ, മുഹമ്മദ് റബീഹ് .

 

Sharing is caring!