മലപ്പുറം കണ്ണമംഗലത്ത് മാതാവിന്റെ കണ്‍മുന്നില്‍വെച്ച് ആറു വയസ്സുകാരി കാറിടിച്ചു മരിച്ചു

മലപ്പുറം കണ്ണമംഗലത്ത് മാതാവിന്റെ കണ്‍മുന്നില്‍വെച്ച് ആറു വയസ്സുകാരി കാറിടിച്ചു മരിച്ചു

മലപ്പുറം: മലപ്പുറം കണ്ണമംഗലത്ത് വിവാഹച്ചടങ്ങിനു പോകാന്‍ മാതാവിനോടൊപ്പം ഓട്ടോയില്‍ കയറാന്‍ ശ്രമിക്കവേ അമിതവേഗതയില്‍ കാറിടിച്ച് മാതാവിന്റെ കണ്‍മുന്നില്‍വെച്ച് ആറു വയസ്സുകാരി മരിച്ചു. ഇന്നു രാവിലെ പത്തു മണിയോടെയാണ് സംഭവം. കുന്നുംപുറം -വേങ്ങര റൂട്ടില്‍ ഇ കെ പടി ഓഡിറ്റോറിയത്തിനു സമീപമായിരുന്നു അപകടം. ഒരു വിവാഹച്ചടങ്ങിനു പോകാന്‍ അമ്മ സരിതക്കൊപ്പം ഓട്ടോയില്‍ കയറാന്‍ ശ്രമിക്കവേ അമിതവേഗതയില്‍ കുന്നുംപുറത്തു ഭാഗത്തു നിന്ന് വരികയായിരുന്ന കാറിടിച്ചാണ് അപകടം. സരിതയുടെ സഹോദരി പുത്രി, കാവനൂരില്‍ നിന്നും വിരുന്നെത്തിയ അഭിരാമി (13)ക്കും പരിക്കേറ്റു.ഇരുവരേയും കുന്നുംപുറം സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും
അക്ഷര യുടെ ജീവന്‍ രക്ഷിക്കാനായില്ല. .കുറ്റൂര്‍ നോര്‍ത്ത് എം എച് എം എല്‍ പി സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് അക്ഷര. സഹോദരന്‍: അശ്വ രാഗ്. അക്ഷരയുടെ മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി യിലേക്ക് മാറ്റി.

Sharing is caring!