ആഭ്യന്തര വിനോദ സഞ്ചാരികളുടെ എണ്ണത്തിൽ മലപ്പുറം ഉൾപ്പെടെയുള്ള അഞ്ചു ജില്ലകളിൽ റെക്കോർഡ് വളർച്ച : പി.എ. മുഹമ്മദ് റിയാസ്  

ആഭ്യന്തര വിനോദ സഞ്ചാരികളുടെ എണ്ണത്തിൽ മലപ്പുറം ഉൾപ്പെടെയുള്ള അഞ്ചു ജില്ലകളിൽ റെക്കോർഡ് വളർച്ച : പി.എ. മുഹമ്മദ് റിയാസ്  

ആഭ്യന്തര വിനോദസഞ്ചാരികളുടെ എണ്ണത്തിൽ സംസ്ഥാന തലത്തിൽ ഈ വർഷം മലപ്പുറം ഉൾപ്പെടെയുള്ള അഞ്ചുജില്ലകൾ റെക്കോർഡ് വളർച്ചയാണ് രേഖപെടുത്തിയതെന്ന് ടൂറിസം-പൊതുമരാമത്തു വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. കുറ്റിപ്പുറം നിളയോരം പാർക്കിന്റെ നവീകരണ പദ്ധതികളുടെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. വൈവിധ്യങ്ങളുടെ കലവറയാണ് നിള. വെറുമൊരു നദി എന്നതിലുപരി കേരളത്തിന്റെ സാംസ്കാരിക ചിഹ്നങ്ങളിൽ ഒന്നുമാണ് ഈ നദി. ഇത്തരത്തിൽ ചരിത്രപരമായും സംസ്ക്കാരികപരമായും ഒട്ടേറെ പ്രത്യേകതകൾ നിറഞ്ഞ തീരത്താണ് നിളയോരം പാർക്ക് പ്രവർത്തനം ആരംഭിച്ചിട്ടുള്ളത്. ഇന്ന് നിളയോരം പാർക്ക് കുറ്റിപ്പുറത്തിന്റെ അടയാളമായി മാറിയിരിക്കുന്നു. വൈകുന്നേരങ്ങളിൽ സഞ്ചാരികൾക്കും തദ്ദേശവാസികൾക്കുമെല്ലാം പാർക്കിലെത്താനാകുന്നു. അതുകൊണ്ടുതന്നെ പാർക്കിനെ കൂടുതൽ മനോഹരമാക്കുന്നതിനുള്ള പദ്ധതികളാണ് സർക്കാർ ആവിഷ്ക്കരിച്ചിട്ടുള്ളതെന്നും മന്ത്രിപറഞ്ഞു. അതേസമയം ടൂറിസത്തിന്റെ വികസനത്തിന് താമസസൗകര്യം അനിവാര്യമാണ്. എത്രമാത്രം താമസ സൗകര്യമുണ്ടോ അത്രയും ടൂറിസ്റ്റുകൾ വരും. മലബാറിൽ താമസസൗകര്യം കുറവായതാണ് വിനോദസഞ്ചാരികളെ ഇങ്ങോട്ടേക്ക് ആകാർഷിക്കാത്തത് എന്നാണ് പഠനത്തിൽ നിന്നും മനസിലായത്. അതിനാൽ റെസ്റ്റ് ഹൗസുകൾ ഉൾപ്പെടെയുള്ള താമസ സൗകര്യങ്ങൾ ഒരുക്കിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചടങ്ങിൽ പ്രൊഫ. അബിദ്‌ ഹുസ്സൈൻ തങ്ങൾ എം.എൽ.എ അധ്യക്ഷനായി. കെ.ടി. ജലീൽ എം.എൽ.എ മുഖ്യാഥിതിയായി. ജില്ലാ കലക്ടർ വി.ആർ. പ്രേംകുമാർ, കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വസീമ വേളേരി, കുറ്റിപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഫസീന അഹമ്മദ് കുട്ടി, ജില്ലാ പഞ്ചായത്ത് അംഗം ബഷീർ രണ്ടത്താണി, കുറ്റിപ്പുറം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സിദ്ദിഖ് പരപ്പാര, ബ്ലോക്ക് പഞ്ചായത്ത് അംഗം സഹീർ മാസ്റ്റർ, ഗ്രാമ പഞ്ചായത്ത്‌ മെമ്പർമാരായ റിജിത ഷലീജ്, വി.പി.അഷറഫലി, സി.കെ. ജയകുമാർ, വിനോദസഞ്ചാര വകുപ്പ് റീജിയണൽ ജോയിന്റ് ഡയറക്ടർ റ്റി.ജി. അഭിലാഷ് കുമാർ, വിനോദസഞ്ചാര വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ കെ.കെ. പത്മകുമാർ, ഡി. ടി.പി.സി എക്‌സിക്യൂട്ടീവ് കമ്മിറ്റി മെമ്പർമാരായ വിലാസിനി, പാലോളി കുഞ്ഞിമുഹമ്മദ്, ഡി.ടി.പി.സി ഗവേർണിങ് ബോഡി മെമ്പർമാരായ പി.വി. അയ്യൂബ്, കെ.ലക്ഷ്മി, ആറുണ്ണി തങ്ങൾ, സയ്യിദ് ലുക്മോൻ തങ്ങൾ, കെ.ടി. അനിൽകുമാർ, പി.കെ.രാജീവ്, പാറക്കൽ ബഷീർ, നാസർ കൊട്ടാരത്ത്, വി.അരവിന്ദാക്ഷൻ മാസ്റ്റർ, കെ.പി.അബ്ദുൽകരീം, എസ്.ദിനേശ് ഡി.ടി.പി.സി സെക്രട്ടറി പി.വിപിൻ ചന്ദ്ര തുടങ്ങിയവർ സംസാരിച്ചു.

Sharing is caring!