പതിനാറുകാരിയെ പീഡിപ്പിച്ച യുവാവിന് 10 വര്‍ഷം തടവ്

പതിനാറുകാരിയെ പീഡിപ്പിച്ച യുവാവിന് 10 വര്‍ഷം തടവ്

മലപ്പുറം: പതിനാറുകാരിയെ പീഡിപ്പിച്ചതിന് കല്‍പ്പകഞ്ചേരി പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ യുവാവിന് 10 വര്‍ഷം തടവും 50,000 രൂപ പിഴയും. തിരൂര്‍ കൊടക്കാട് കളരിക്കല്‍ നിബിന്‍ദാസിന് (30) തിരൂര്‍ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ പോക്സോ കോടതി ജഡ്ജ് സി.ആര്‍. ദിനേശാണ് ശിക്ഷ വിധിച്ചത്. പ്രതിയെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്കയച്ചു. 2016ല്‍ പ്രതി ഭീഷണിപ്പെടുത്തുകയും തുടര്‍ച്ചയായ ദിവസങ്ങളില്‍ പരാതിക്കാരി താമസിക്കുന്ന വാടക വീട്ടില്‍ വച്ച് പീഡിപ്പിച്ചെന്നുമാണ് കേസ്. വളാഞ്ചേരി സര്‍ക്കിള്‍ ഇന്‍സ്പെക്ടറായിരുന്ന കെ.എം.സുലൈമാന്‍ ആയിരുന്നു അന്വേഷണ ഉദ്യോഗസ്ഥന്‍. പ്രോസിക്യൂഷനായി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍മാരായ മാജിത അബ്ദുള്‍ മജീദ്, ആയിഷ പി.ജമാല്‍ ഹാജരായി.

Sharing is caring!