യുവതിക്കു നേരെ ദേഹോപദ്രവ ശ്രമം, യുവാവ് അറസ്റ്റില്‍

യുവതിക്കു നേരെ ദേഹോപദ്രവ ശ്രമം, യുവാവ് അറസ്റ്റില്‍

നിലമ്പൂര്‍: കാല്‍നടയാത്രക്കാരിയായ യുവതിയെ ബൈക്കില്‍ പിന്തുടര്‍ന്ന് ദേഹോപദ്രവം ഏല്‍പ്പിക്കാന്‍ ശ്രമിച്ച യുവാവിനെ നാട്ടുക്കാരുടെ സഹായത്തോടെ പോലീസ് അറസ്റ്റ് ചെയ്തു. കാരാട് പാലാ മഠം സ്വദേശി പൂങ്ങോട്ട് പ്രജീഷിനെയാണ്, വ.34 നിലമ്പൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. ഇന്ന് രാവിലെ 10.30 മണിയോടെ നിലമ്പൂര്‍ റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് വെച്ചാണ് കേസിനാസ്പദമായ സംഭവം നടന്നത്. ബസ്സിറങ്ങി നടന്നു പോവുകയായിരുന്ന യുവതിയെ ബൈക്കില്‍ പിന്‍തുടര്‍ന്ന യുവാവ് വിജനമായ സ്ഥലത്തുവെച്ച് കയറി പിടിക്കാന്‍ ശ്രമിക്കുകയായിരുന്നു. തുടര്‍ന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ അതുവഴി ബൈക്കിലെത്തിയ പ്രദേശ വാസികള്‍ തടഞ്ഞുവെച്ച് പോലീസില്‍ അറിയിക്കുകയായിരുന്നു. യുവതിയുടെ മൊഴി രേഖപ്പെടുത്തി കേസ്സ് രജിസ്റ്റര്‍ ചെയ്ത പോലീസ്, പ്രതിയെ അറസ്റ്റ് ചെയ്തു കോടതിയില്‍ ഹാജരാക്കി. ഇന്‍സ്‌പെക്ടര്‍ പി.വിഷ്ണു, ടക നവീന്‍ ഷാജ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്

 

Sharing is caring!