ബൈക്കിലെത്തി സ്വർണ്ണം തട്ടുന്നത് പതിവാക്കിയ കവർച്ച സംഘത്തെ ചങ്ങരംകുളം പോലീസ് അറസ്റ്റ് ചെയ്തു

ബൈക്കിലെത്തി സ്വർണ്ണം തട്ടുന്നത് പതിവാക്കിയ കവർച്ച സംഘത്തെ ചങ്ങരംകുളം പോലീസ് അറസ്റ്റ് ചെയ്തു

ചങ്ങരംകുളം: എടപ്പാളിൽ ബൈക്കിലെത്തി യുവതിയുടെ മാല കവർന്ന് രക്ഷപ്പെട്ട സംഭവത്തിൽ പ്രതികളായ രണ്ട് പേരെ ചങ്ങരംകുളം പോലീസ് അറസ്റ്റ് ചെയ്തു.മഞ്ചേരി കാരക്കുന്ന് സ്വദേശി നിസാർ(31)മഞ്ചേരി പയ്യനാട് സ്വദേശി ഷിയാസ് (35)എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.ചങ്ങരംകുളം സി.ഐ ബഷീർ ചിറക്കലിന്റെ മേൽനോട്ടത്തിൽ എസ്.ഐ ഖാലിദ്,സി.പി.ഒ ഷിജു എന്നിവർ ചേർന്നാണ് പ്രതികളെ കസ്റ്റഡിയിൽ എടുത്ത് കേസ് അന്വേഷണം നടത്തുന്നത്.മൂന്ന് മാസം മുമ്പ് ടൗണിൽ നിന്ന് പോക്കറ്റ് റോഡിലൂടെ ജോലി കഴിഞ്ഞ് വീട്ടിൽ പോയിരുന്ന യുവതിയുടെ സ്വർണ്ണ മാല ബൈക്കിലെത്തിയ സംഘം കവർന്ന് രക്ഷപ്പെടുകയായിരുന്നു.പ്രതികൾ നിരവധി കേസിൽ പ്രതികളാണെന്നും ഒല്ലൂർ പോലീസ് സമാനമായ മറ്റൊരു കേസിൽ പിടികൂടുകയായിരുന്നെന്നും അന്വേഷണ ഉദ്ധ്യോഗസ്ഥർ പറഞ്ഞു.ചങ്ങരംകുളം പോലീസ് കസ്റ്റഡിയിൽ വാങ്ങിയ പ്രതികളെ തെളിവെടുപ്പ് പൂർത്തിയാക്കി കോടതിയിൽ ഹാജറാക്കി

Sharing is caring!