മലപ്പുറത്തുകാരന്‍ ജിദ്ദയില്‍ വാഹനമോടിക്കുന്നതിനിടെ ഹൃദയാഘാതംവന്ന് മരിച്ചു

മലപ്പുറത്തുകാരന്‍ ജിദ്ദയില്‍ വാഹനമോടിക്കുന്നതിനിടെ ഹൃദയാഘാതംവന്ന് മരിച്ചു

മലപ്പുറം: മലപ്പുറം ജില്ലയിലെ പട്ടിക്കാടിനടുത്ത് മണ്ണാര്‍മല സ്വദേശി കൈപ്പള്ളി മുജീബ് റഹ്മാന്‍ (52) ജിദ്ദയില്‍ വാഹനമോടിക്കുന്നതിനിടെ മരിച്ചു. പച്ചക്കറി വില്‍പനയായിരുന്നു. രാവിലെ പച്ചക്കറി വില്‍പനയുമായി ബന്ധപ്പെട്ട് പോകുന്നതിനിടെ വാഹനത്തില്‍വെച്ച് ഹൃദയാഘാതം ഉണ്ടായതിനെ തുടര്‍ന്നാണ് മരണം സംഭവിച്ചത്.

മൃതദേഹം കിംഗ് ഫഹദ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. കൈപള്ളി മുഹമ്മദ് – അഫ്‌സത്ത് ദമ്പതികളും മകനാണ്. ഭാര്യ: സമീറ, മക്കള്‍: ഷഫിന്‍, ഷിഫ മറിയം. ഭാര്യയും മകനും സന്ദര്‍ശന വിസയില്‍ ഇപ്പോള്‍ ജിദ്ദയിലാണ്. സഹോദരങ്ങള്‍ ഫൈസല്‍, നുസ്‌റത്ത്. അനന്തര നടപടിക്രമങ്ങള്‍ക്ക് ജിദ്ദ കെ.എം.സി.സിയുടെ കീഴിലുള്ള വെല്‍ഫെയര്‍ വിഭാഗം പ്രവര്‍ത്തിച്ചുവരുന്നു.

Sharing is caring!