സഹോദരിയെ ഭര്‍തൃ വീട്ടിലാക്കി വരുന്നതിനിടെ സ്കൂട്ടറില്‍ ചരക്ക് ലോറിയിടിച്ചു 21കാരന് മരിച്ചു
തിരൂര്‍: ചമ്രവട്ടം പാതയില്‍ പഞ്ഞംപടിയില് ചരക്ക് ലോറി സ്കൂട്ടറില്‍ ഇടിച്ചു കൈനിക്കര സ്വദേശി തളിക പറമ്പില്‍ സൈതലവി – ഹഫ്സത്ത് ദമ്പതികളുടെ ഇളയ മകന് ഇബ്രാഹിം ബാദുഷ (റാഹി) 22 ആണ് മരിച്ചത്,
ചൊവ്വാഴ്ച രാത്രി പത്തു മണിയോടയായിരുന്നു അപകടം, സഹോദരിയെ ഭര്‍തൃ വീട്ടില്‍ കൊണ്ട് പോയി തിരിച്ച് ആലത്തിയൂര്‍ വഴി തകൈനിക്കരയിലേക്ക് വരുന്ന വഴി പഞ്ഞംപടിയില് വെച്ച് പെരുമ്പാവൂര്‍ ഭാഗത്തേക്ക് ചരക്കു മായി പോകുകയായിരുന്ന ലോറി സ്ക്കൂട്ടറില്‍ ഇടിക്കുകയായിരുന്നു,
തിരൂര്‍ അല്‍ റഹ്യാന്‍ കണ്ണാശുപത്രി വിദ്യാത്ഥിയും, നല്ലരു ഫുട്ബോള്‍ ഗോള്‍കീപ്പറുമായിരുന്നു, സഹോദങ്ങള്‍: മുഹമ്മദ് നിഷാദ്, മുഹമ്മദ് ഷാഫി (ഇരുവരും ദുബൈ), ആയിശ, സുഹറ,
മൃതദേഹം തിരൂര്‍ ജില്ലാ ആശുപത്രിയില്‍ നിന്നും പോസ്റ്റ്മോട്ടത്തിനു ശേഷം വന്‍ ജനാവലിയോടെ കൈനിക്കര ജുമാ മസ്ജിദില്‍ ഖബര്‍സ്ഥാനില്‍ മറവ് ചെയ്തു.
RECENT NEWS
സമസ്തയിലെ തർക്ക പരിഹാരത്ത് ആയുസ് ഒരുദിനം; അതൃപ്തി അറിയിച്ച് ലീഗ് നേതൃത്വം
മലപ്പുറം: സമസ്തയിലെ പ്രശ്നങ്ങൾക്ക് അറുതിയാകുന്നുവെന്ന സൂചനകൾക്ക് ആയുസ് ഒരു ദിവസം മാത്രം. സമസ്തയിലെ ഒരു വിഭാഗവും മുസ്ലിം ലീഗുമായുള്ള പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ചർച്ചയിലെ ധാരണ ലംഘിച്ചതായി പാണക്കാട് സാദിഖലി ശിഹാബ് തങ്ങളും പി.കെ. [...]