കെ.ടി.ജലീലിന്റെ എംഎല്‍എ ഓഫീസില്‍ കരി ഓയില്‍ ഒഴിച്ച മൂന്ന് ബിജെപി പ്രവര്‍ത്തകര്‍ അറസ്റ്റില്‍

കെ.ടി.ജലീലിന്റെ എംഎല്‍എ ഓഫീസില്‍ കരി ഓയില്‍ ഒഴിച്ച മൂന്ന് ബിജെപി പ്രവര്‍ത്തകര്‍ അറസ്റ്റില്‍

മലപ്പുറം: കാശ്മീര്‍ വിഷയത്തില്‍ രാജ്യദ്രോഹ പരാമര്‍ശം നടത്തിയ കെടി ജലീല്‍ എംഎല്‍എയുടെ നടപടിയില്‍ പ്രതിഷേധിച്ച് യുവമോര്‍ച്ച നേതൃത്വത്തില്‍ കെ.ടി.ജലീലിന്റെ എടപ്പാളിലെ എം.എല്‍.എ ഓഫീസില്‍ കരി ഓയില്‍ ഒഴിച്ച സംഭവത്തില്‍ മൂന്നു ബിജെപി പ്രവര്‍ത്തകരെ ചങ്ങരംകുളം പോലീസ് അറസ്റ്റ് ചെയ്തു.പുഴക്കാട്ടിരി സ്വദേശി ഏലായില്‍ സജേഷ്(31)മാങ്ങാട്ടിരി സ്വദേശി കദളിയില്‍ സുബിത്ത്(27) മൂതൂര്‍ സ്വദേശി കോതകുളങ്ങര സുധന്‍(30) എന്നിവരെയാണ് അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. എം.എല്‍.എയുടെ അടിച്ചിട്ട ഓഫീസിന് പറത്തെ ചുവപ്പ് നിറത്തിലുള്ള എം.എല്‍.എ ഓഫീസ് എന്ന് എഴുതിവെച്ച ബോര്‍ഡിലും അടച്ചിട്ട ഓഫീസിന്റെ ഷട്ടറിന് പുറത്തുമാണ് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ കരി ഓയില്‍ ഒഴിച്ചിരുന്നത്. ഇതിന് പുറമെ ‘കാശ്മീ’ ഇന്ത്യയുടേത്’ യുവ മോര്‍ച്ച പ്രതിഷേധം എന്ന എഴുതിയ പോസ്റ്റര്‍ ഓഫീസിന്റെ അടച്ചിട്ട ഷട്ടറില്‍ പതിക്കുകയും ചെയ്തിരുന്നു. കരി ഓയില്‍ ഒഴിച്ചുള്ള പ്രതിഷേധത്തിന്റെയും, പോ്സ്റ്റര്‍ പതിക്കുന്നതിന്റേയും വീഡിയോകള്‍ പുറത്തുവരികയും ചെയ്തിരുന്നു. ഇതിനെ തുടര്‍ന്നാണു വീഡിയോയില്‍ കാണുന്ന മൂന്നുപ്രതികളെ ചങ്ങരംകുളം പോലീസ് അറസ്റ്റ് ചെയ്തത്.
തിരൂര്‍ ഡിവൈഎസ്പി ബെന്നി ചങ്ങരംകുളം സിഐ ബഷീര്‍ ചിറക്കല്‍ എന്നിവരുടെ മേല്‍നോട്ടത്തില്‍ അന്വേഷണ ഉദ്ധ്യോഗസ്ഥരായ എസ് ഐ ബാബു ജോര്‍ജ്ജ്,എസ് ഖാലിദ്,സിപിഒ മാരായ സനോജ്,ഷിജു എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടി അന്വേഷണം നടത്തുന്നത്.പിടിയിലായ പ്രതികളെ പൊന്നാനി ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി.
അതേ സമയം രാജ്യദ്രോഹ പരാമര്‍ശം നടത്തിയ കെ.ടി.ജലീല്‍ എം.എല്‍.എ.സ്ഥാനം രാജിവെക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി പ്രവര്‍ത്തകര്‍ ഇന്നു വളാഞ്ചേരിയിലുള്ള ജലീലിന്റെ വീട്ടിലേക്കും മാര്‍ച്ച് നടത്തി. കെ.ടി.ജലീലിനെ കാത്തിരിക്കുന്നത് കര്‍ണ്ണാ ടക പരപ്പന അഗ്രഹാര ജയിലില്‍ കഴിയുന്ന മദനിയുടെ അവസ്ഥയാണെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്ത് ബി.ജെ.പി ജില്ലാ പ്രസിഡണ്ട് രവി തേലത്ത് പറഞ്ഞു.രരാജ്യം ഒറ്റക്കെട്ടായി സ്വാതന്ത്ര്യത്തിന്റെ അമൃതോത്സവം ആഘോഷിക്കുന്ന വേളയില്‍ മുമ്പെന്നുമില്ലാത്ത വിധം ഉയര്‍ന്ന ദേശീയ ഐക്യം തകര്‍ക്കാനുള്ള ബോധപൂര്‍വ്വമുള്ള ശ്രമത്തിന്റെ ഭാഗമാണ് ജലീലിന്റെ ആസാദ് കാശ്മീര്‍ പരാമര്‍ശമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ജനറല്‍ സെക്രട്ടറി പി.ആര്‍.രശ്മില്‍ നാഥ് അദ്ധ്യക്ഷത വഹിച്ചു.ബി.രതീഷ്, രാജീവ് കല്ലംമുക്ക്, പി.പി.ഗണേശന്‍, കെ.ടി.അനില്‍കുമാര്‍, സുരേഷ് പാറത്തൊടി, ഷിദുകൃഷ്ണന്‍, കെ.എ.അസീസ്, ഹുസൈന്‍ വരിക്കോട്ടില്‍, ഹരിദാസ് പൈങ്കണ്ണൂര്‍, മനോജ് വെങ്ങാട്, എ.പദ്മകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.

 

 

Sharing is caring!