പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഢിപ്പിക്കാന്‍ ശ്രമിച്ച  മന്ത്രവാദി പിടിയില്‍

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഢിപ്പിക്കാന്‍ ശ്രമിച്ച  മന്ത്രവാദി പിടിയില്‍

മലപ്പുറം: മന്ത്രവാദിയായി മാറിയത് 4-ാം ക്ലാസ് വിദ്യാഭ്യാസവും യാതൊരു മതപരമായ അറിവും ഇല്ലാതെ ആശാരി പണിയെടുത്ത് നടന്ന മുഹമ്മദ്.
ചികിത്സയുടെ മറവില്‍ പ്രായപൂര്‍ത്തിയാകാത്ത  മലപ്പുറം കൊണ്ടോട്ടിയിലെ പെണ്‍കുട്ടിയെ പീഢിപ്പിക്കാന്‍ ശ്രമിച്ച വ്യാജ സിദ്ധ മന്ത്രവാദി പിടിയിലായി.  തൃശ്ശൂര്‍ ചാവക്കാട് തോയക്കാവ് സ്വദേശി ചുങ്കത്ത് പണിക്കവീട്ടില്‍ മുഹമ്മദ് (47) എന്ന ആശാരി മുഹമ്മദിനെയാണ് ഇന്നു വൈകീട്ടോടെ ചാവക്കാട്ടെ വീട്ടില്‍ നിന്നും പിടികൂടിയത്. രണ്ടു വര്‍ഷം മുന്‍പ് കുട്ടിയുടെ മാതാവിനെ ചികിത്സിക്കാന്‍ വീട്ടിലെത്തിയ സമയത്താണ് ഇയാള്‍ പീഢിപ്പിക്കാന്‍ ശ്രമിച്ചത്. വെറും 4-ാം ക്ലാസ് വിദ്യാഭ്യാസവും യാതൊരു മതപരമായ അറിവും ഇല്ലാതെ ആശാരി പണിയെടുത്ത് നടന്ന മുഹമ്മദ് തങ്ങള്‍ കുടുംബത്തില്‍ പെട്ട ആളാണെന്നു പറഞ്ഞാണ് വ്യാജ ചികിത്സ നടത്തി വന്നിരുന്നത്. ഇയാളുടെ ഫോണ്‍ പരിശോധിച്ചതില്‍ നിരവധിയാളുകളെ ഇയാള്‍ തട്ടിപ്പിനിരയാക്കിയതായുള്ള വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഇയാളെ പിടികൂടിയതറിഞ്ഞ് പരാതിയുമായി നിരവധി സ്റ്റേഷനില്‍ എത്തുന്നത്. മലപ്പുറം ജില്ലാ പോലീസ് മേധാവി സുജിത്ത് ദാസ്’ കു െനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കൊണ്ടോട്ടി ഡി.വൈ.എസ്.പി അഷറഫ്, ഇന്‍സ്പക്ടര്‍ മനോജ് എന്നിവരുടെ നേതൃത്വത്തില്‍ എസ്.ഐ നൗഫല്‍ ഡന്‍സാഫ് ടീമംഗങ്ങളായ സഞ്ജീവ്, ഷബീര്‍, രതീഷ്, സബീഷ്, സുബ്രഹ്മണ്യന്‍, വിമല എന്നിവരാണ് പ്രതിയെ പിടികൂടി അന്വോഷണം നടത്തുന്നത്
പ്രതിക്കെതിരെ വിശദമായ അന്വേഷണം നടത്തുന്നുണ്ട്. സമാനമായ രീതിയില്‍ പ്രതി മറ്റിടങ്ങളിലും പ്രവര്‍ത്തിച്ചിട്ടുണ്ടോയെന്നും പരിശോധിച്ചുവരികയാണ്. കൂടുതല്‍ പരാതികള്‍ പ്രതിക്കെതിരെ വരാന്‍ സാധ്യതയുണ്ടെന്നാണു പോലീസില്‍നിന്നും ലഭിക്കുന്ന വിവരം.
തൃശ്ശൂര്‍ ചാവക്കാട് തോയക്കാവിലാണ്  പ്രതിയൂടെ വീടെങ്കിലും എവിടേയും പോയി മന്ത്രവാദ ചികിത്സ ചെയ്തുകാടുക്കാറുണ്ട്. മാനസിക പ്രശ്‌നങ്ങളും, മറ്റു അസുഖങ്ങള്‍ക്കും ഇയാളുടെ പക്കല്‍ ചികിത്സയുണ്ടെന്നും ഉടന്‍ പരിഹാരം കാണുമെന്നും പറഞ്ഞാണ് വീട്ടിലേക്കുവരെ വിളിച്ചു വരുത്തുന്നത്. ഇയാള്‍ചെയ്യുന്ന പൊടിക്കൈകള്‍ കണ്ടു വിശ്വസിച്ച് ആളുകള്‍ തോന്നുന്ന രീതിയില്‍ പണം നല്‍കുന്നതും പതിവായിരുന്നു. പ്രതിക്കെതിരെ വിശദമായ അന്വേഷണം നടന്നു വരികയാണെന്നും പോലീസ് അറിയിച്ചു.

Sharing is caring!