സൂരജ് തേലക്കാടിനെ അനുമോദിച്ചു

സൂരജ് തേലക്കാടിനെ അനുമോദിച്ചു

പെരിന്തല്‍മണ്ണ: ഏഷ്യാനെറ്റ് ബിഗ് ബോസ് റിയാലിറ്റി ഷോയില്‍ 100ദിവസം വിജയകരമായി പൂര്‍ത്തിയാക്കിയ സൂരജ് തേലക്കാടിനെ ചെറു മാനവ സംഘം കേരള കൂട്ടായ്മ (ലിറ്റില്‍ പീപ്പിള്‍ ഓഫ് കേരള അസോസിയേഷന്‍ )അനുമോദിച്ചു. ഞായറാഴ്ച സൂരജിന്റെ വെട്ടത്തൂര്‍ തേലേക്കാടിലെ വീട്ടില്‍ എത്തി പൊന്നാട അണിയിക്കുകയും മൊമെന്റോ നല്‍കി അനുമോദിക്കുകയും ചെയ്തു. ഏറ്റവും വലിയ റിയാലിറ്റി ഷോയില്‍ പങ്കെടുക്കുകകയും വിജയകരമായി 100ദിവസം പൂര്‍ത്തിയാക്കുകയും ചെയ്ത സൂരജ് തേലക്കാട് ചെറു മാനവ സംഘം അംഗം കൂടിയാണ്. ചെറുമാനവസംഘം വൈസ്. പ്രസിഡന്റ് ലിന്‍ എലിസബത്ത്, സെക്രട്ടറി ഒളിമ്പ്യന്‍ ആകാശ്.എസ് മാധവന്‍,ട്രെഷറര്‍ ലതകുമാരി, സിനിമ താരം വിജയകൃഷ്ണന്‍, നിഖില്‍, ചാര്‍ളി, ഉദയശ്രീ, നസീമ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

 

Sharing is caring!