താനാളൂരില്‍ ഫ്രിഡ്ജ് പൊട്ടിത്തെറിച്ചു; വന്‍ ദുരന്തം ഒഴിവായി
താനൂര്‍ :താനാളൂര്‍ വലിയപാടം വെസ്റ്റ് മീനടത്തൂര്‍ ജുമാമസ്ജിദിന് സമീപം പുല്ലൂണി അബൂബക്കര്‍ എന്ന കുഞ്ഞിമോന് ഹാജിയുടെ വീട്ടില്‍ ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് വന്‍ ദുരന്തം ഒഴിവായി. ഇന്നലെ പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് ബോംബ് പൊട്ടുന്ന ശബ്ദത്തില്‍ അടുക്കളയില്‍ നിന്നും ഘോര ശബ്ദം കേട്ടത്. വീട്ടുകാര്‍ ഉണര്‍ന്ന് നോക്കിയപ്പോള്‍ പുക ഉയരുന്നതായി കാണുകയുണ്ടായി. ഫ്രിഡ്ജ് പൂര്‍ണമായും കത്തി നശിച്ചതിന് പുറമെ ഒട്ടേറെ വീട്ടുപകരണങ്ങള്‍ക്കും നാശനഷ്ടങ്ങളുണ്ടായി. വീട്ടുകാര്‍ തീയണച്ചത് മൂലം വലിയ അപകടം ഒഴിവായി. മൂന്ന് ലക്ഷത്തോളം രൂപയുടെ നഷ്ടം സംഭവിച്ചതായി വീട്ടുടമ പറഞ്ഞു.
RECENT NEWS
സംഭല്‍ മസ്ജിദ് സര്‍വെയില്‍ മുസ്ലിം ലീഗ് സുപ്രിം കോടതിയിലേക്ക്
ന്യൂഡൽഹി: സംഭല്‍ മസ്ജിദ് സര്‍വെയില്‍ മുസ്ലിം ലീഗ് സുപ്രിം കോടതിയിലേക്ക്. മുതിര്‍ന്ന അഭിഭാഷകന് കപില്‍ സിബലുമായി മുസ്ലിം ലീഗ് എംപിമാര്‍ ചര്‍ച്ച നടത്തി. പാര്‍ലമെന്റ് പാസാക്കിയ നിയമത്തെ ഒരുകൂട്ടര്‍ പിച്ചിച്ചീന്തുകയാണെന്ന് മുസ്ലിം ലീഗ് ദേശീയ [...]