കൂപ്പൺ നൽകി തട്ടിപ്പ്; നിരവധി പേർക്ക് പണം നഷ്ടപ്പെട്ടു

കൂപ്പൺ നൽകി തട്ടിപ്പ്;  നിരവധി പേർക്ക് പണം നഷ്ടപ്പെട്ടു

പൊന്നാനി:കൂപ്പൺ നൽകി തട്ടിപ്പ്. തമിഴ്നാട് കേന്ദ്രീകരിച്ചുള്ള സംഘമാണ് തട്ടിപ്പിന് പിന്നിൽ.ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിരവധി പേരാണ് സംഘം തട്ടിയെടുത്തത്.പൊന്നാനി താലൂക്കിൽ നിന്നാണ് കൂടുതൽ തട്ടിപ്പുകൾ നടന്നിട്ടുള്ളത്.മിക്സി ഉൾപ്പെടെയുള്ള വീട്ടു സാധനങ്ങൾ വിൽക്കുന്ന സംഘം ഇതു വാങ്ങുമ്പോൾ ഒരു കൂപ്പൺ നൽകും. ഇതിൽ സമ്മാനം കിട്ടിയതായി പിന്നീട് അറിയിക്കുകയാണ് ചെയ്യുക. ഇരു ചക്രവാഹനങ്ങളും സ്വർണ്ണ കോയിനുകളുമൊക്കെയാണ് സമ്മാനമായി ലഭിക്കുക.സമ്മാനം അടിച്ചതായി ഇവർ ഫോണിൽ വീട്ടുകാരെ അറിയിക്കും.വെളിയങ്കോട്ടുള്ള ഒരു കുടുംബത്തിന് രണ്ടാം സമ്മാനമായി ഹോണ്ട വാഹനവും സ്വർണ്ണ നാണയവുമാണ് അടിച്ചത്. ഇത് ലഭിക്കണമെങ്കിൽ 15000 രൂപ അടക്കാൻ ആവശ്യപ്പെടുകയായിരുന്നു. വിശ്വാസ്യതയ്ക്ക് വേണ്ടി ആധാർ കോപ്പിയും നാല് കോപ്പി ഫോട്ടോയും ഇവർ ആവശ്യപ്പെട്ടിരുന്നു.കൂടുതൽ അന്വേഷണങ്ങളിലാണ് ഇതൊരു തട്ടിപ്പാണെന്ന് വീട്ടുകാർക്ക് ബോധ്യപ്പെട്ടത്. അന്വേഷണത്തിൽ പലർക്കും ഇത്തരത്തിൽ കാശ് നഷ്ടപ്പെട്ടതായാണ് വിവരം. എന്നാൽ മാനഹാനി ഭയന്ന് ആരും രേഖാമൂലം പരാതി നൽകിയിട്ടില്ല. ആധാർ രേഖകളും ഫോട്ടോയും കൈമാറുന്നത് ഏറെ ദുരുപയോഗം ചെയ്യപ്പെടാൻ സാധ്യത കൂടുതലാണ്

Sharing is caring!