കൊണ്ടോട്ടിയില്‍ ഒരു വയസുള്ള കുഞ്ഞിന്റെ ആഭരണം മോഷ്ടിച്ച രണ്ടു തമിഴ് സ്ത്രീകള്‍ പിടിയില്‍

കൊണ്ടോട്ടിയില്‍ ഒരു വയസുള്ള കുഞ്ഞിന്റെ ആഭരണം മോഷ്ടിച്ച രണ്ടു തമിഴ് സ്ത്രീകള്‍ പിടിയില്‍

മലപ്പുറം: ബസ് യാത്രയ്ക്കിടെ കുഞ്ഞിന്റെ പാദസരം മോഷ്ടിച്ച 2 തമിഴ് സ്ത്രീകള്‍ അറസ്റ്റില്‍. മധുര കല്ലുമേട് സ്വദേശിനികളായ പൊന്നി(27), പ്രിയ(28) എന്നിവരാണ് അറസ്റ്റിലായത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി.
കൊണ്ടോട്ടിയില്‍ നിന്നു ഫറോക്കിലേക്ക് വരികയായിരുന്ന മിനി ബസില്‍ അമ്മയ്‌ക്കൊപ്പം യാത്ര ചെയ്യുകയായിരുന്നു ഒരു വയസ്സുള്ള കുഞ്ഞിന്റെ 5 ഗ്രാം പാദസരമാണു ഇരുവരും ചേര്‍ന്നു പൊട്ടിച്ചത്. പുളിക്കലില്‍ നിന്നു ബസില്‍ കയറിയ സംഘം ചുങ്കം ക്രസന്റ് ആശുപത്രിക്കു സമീപം എത്തിയപ്പോഴാണ് മോഷണം നടത്തിയത്. ശേഷം തൊട്ടടുത്ത പേട്ട സ്റ്റോപ്പില്‍ ഇവര്‍ ഇറങ്ങുകയും ചെയ്തു.
കുട്ടിയുടെ പാദസരം നഷ്ടപ്പെട്ടതു കണ്ട അമ്മ ബസില്‍ തിരച്ചില്‍ നടത്തുന്നതിനിടെ 2 സ്ത്രീകള്‍ പേട്ടയില്‍ ഇറങ്ങിയതായി സഹയാത്രികര്‍ സൂചിപ്പിച്ചു. സംശയം തോന്നി ഉടന്‍ പൊലീസില്‍ വിവരം അറിയിച്ചു. പൊലീസും നാട്ടുകാരും അവസരോചിതമായി നടത്തിയ തിരച്ചിലിലാണ് പ്രതികളെ പിടികൂടിയത്.

 

Sharing is caring!