കോട്ടക്കലില്‍ കാല്‍തെന്നി ക്വാറിയില്‍ വീണ് 33കാരന്‍ മരിച്ചു

കോട്ടക്കലില്‍ കാല്‍തെന്നി ക്വാറിയില്‍ വീണ് 33കാരന്‍ മരിച്ചു

മലപ്പുറം: കോട്ടക്കലില്‍ കാല്‍ തെറ്റി ക്വാറിയില്‍ വീണ് യുവാവിന് ദാരുണാന്ത്യം. കോട്ടക്കല്‍ കാവതികളം സ്വദേശി തൈക്കാട്ട് സക്കീര്‍ (33)ആണ് മരിച്ചത്. മൈലാടിക്കുന്നിലെ ക്വാറിയില്‍ ജോലിക്കിടയില്‍ കാല്‍ തെറ്റി ക്വാറിയിലേക്ക് വീണാണ് അപകടം സംഭവിച്ചത്. തുടര്‍ന്ന് ഉടന്‍ തന്നെ മറ്റു തൊഴിലാളികളുടെ നേതൃത്വത്തില്‍ യുവാവിനെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
വീഴ്ചയുടെ ആഘാതത്തില്‍ തലക്കും ശരീരത്തിന്റെ വിവിധ ഇടങ്ങളിലും ഗുരുതര പരിക്ക് ഏറ്റിരുന്നു. തലയ്‌ക്കേറ്റ ഗുരുതര പരുക്കാണ് മരണകാരണമെന്നാണഅ ആശുപത്രി അധികൃതരുടെ പ്രാഥമിക നിഗമനം. മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍ക്കും.

 

Sharing is caring!