നിലമ്പൂരില്‍ വൈദ്യനെ തട്ടിക്കൊണ്ടുവന്ന് വെട്ടിനുറുക്കി പ്ലാസ്റ്റിക് കവറിലാക്കി പുഴയിലെറിഞ്ഞ കേസിലെ പ്രതി റിട്ട: എസ് ഐ കോടതിയില്‍കീഴടങ്ങി

നിലമ്പൂരില്‍ വൈദ്യനെ തട്ടിക്കൊണ്ടുവന്ന് വെട്ടിനുറുക്കി പ്ലാസ്റ്റിക് കവറിലാക്കി പുഴയിലെറിഞ്ഞ കേസിലെ പ്രതി റിട്ട: എസ് ഐ കോടതിയില്‍കീഴടങ്ങി

മലപ്പുറം: നിലമ്പൂരില്‍ പാരമ്പര്യവൈദ്യനെ വെട്ടിനുറുക്കി പ്ലാസ്റ്റിക് കവറിലാക്കി പുഴയിലെറിഞ്ഞ കേസിലെ മുഖ്യപ്രതി ഷൈബിന്റെ മുഖ്യ സഹായിയിരുന്ന റിട്ട: എസ്.ഐ കോടതിയില്‍ കീഴടങ്ങി. കേസില്‍ പ്രതിയായ വയനാട് കേനിച്ചറി ശിവഗംഗയിലെ സുന്ദരന്‍ സുകുമാരനാണ് ഇന്നലെ ഇടുക്കി മുട്ടം കോടതിയില്‍ കീഴടങ്ങിയത്.
ഷൈബിന്റെ പ്രധാന സഹായിയി പ്രവര്‍ത്തിച്ചിരുന്ന സുന്ദരന്‍ സുകുമാരന്‍ സര്‍വ്വീസിലുള്ള സമയത്തു തന്നെ ഷൈബിനോടൊപ്പം വിദേശരാജ്യങ്ങള്‍ ഒരുമിച്ചു സന്ദര്‍ശിച്ചിരുന്നു. കേസില്‍ ഷൈബിന്‍ അറസ്റ്റിലായതോടെ സുന്ദരനോടും മൂന്നുമാസം മുമ്പ് പോലീസ് ഹാജരാകാന്‍ നോട്ടീസ് നല്‍കിയെങ്കിലും ഇയാള്‍ മൂങ്ങുകയായിരുന്നു. തുടര്‍ന്നു ഹൈക്കോടതിയില്‍ ജാമ്യത്തിന് ശ്രമിച്ചെങ്കിലും കോടതി തള്ളി. ഇതിനിടെ വയനാട് കേനിച്ചറി ശിവഗംഗയിലെ ഇയാളുടെ വീട്ടില്‍ പോലീസ് റെയ്ഡ് നടത്തുകയും വീട്ടില്‍നിന്നും ലഭിച്ച ഇയാളുടെ പാസ്പോര്‍ട്ട് കണ്ടെടുക്കുകയും ചെയ്തു. സര്‍വ്വീസിലിരുന്ന കാലത്ത് ഷൈബിനോടൊപ്പം അബൂദാബിയിലേക്കു യാത്രചെയ്തതിന്റെ രേഖകളും ഈസമത്ത് കണ്ടെത്തി. ഇതിന് പുറമെ ഇയാളുടെ ഡയറിയില്‍നിന്നും നിര്‍ണായക വിവരങ്ങളും പോലീസിന് ലഭിച്ചു. സന്ദരന്റെ ജന്മനാടായ കൊല്ലത്തെ വീട്ടിലും പോലീസ് അന്വേഷണം നടത്തിയിരുന്നു. കൊലക്കേസില്‍ മുഖ്യപ്രതിയായ ഷൈബിനുവേണ്ട നിയമസസഹായം നല്‍കിയത് മുഴുവന്‍ ഇയാളായിരുന്നുവെന്നും ഇരുവരും തമ്മില്‍ വലിയ സാമ്പത്തിക ഇടപാടുകള്‍ നടന്നിരുന്നതായും നേരത്തെ പിടിയിലായ പ്രതികള്‍ പോലീസിന് മൊഴി നല്‍കിയിരുന്നു. ഇതോടെ കേസില്‍ അറസ്റ്റിലായ പ്രതികളുടെ എണ്ണം പത്തായി. ഇനി രണ്ടുപേരെകൂടിയാണ് പിടികൂടാനുള്ളത്.
കേസില്‍ കഴിഞ്ഞ ദിവസമാണ് പോലീസ് കോടതിയില്‍ ഈകേസിന്റെ 3177 പേജുള്ള കുറ്റപത്രം നിലമ്പൂര്‍ കോടതിയില്‍ സമര്‍പ്പിച്ചത്. അന്വേഷണം ആരംഭിച്ച് തൊണ്ണൂറു ദിവിസത്തിനകം കുറ്റപത്രം സമര്‍പ്പിക്കാനായതിനാല്‍ റിമാന്റിലുള്ള പ്രതികള്‍ക്ക് ജാമ്യം ലഭിക്കാനുള്ള സാഹചര്യം ഒഴിവായിരുന്നു. കൊലപാതക കേസില്‍ സുന്ദരന്‍കൂടി പിടിയിലായതോടെ ഇനി അഡീഷണല്‍ കുറ്റപത്രം സമര്‍പ്പിക്കും. കൊലപാതകം തെളിയിക്കാവുന്ന ശാസ്ത്രീയ തെളിവുകളും സാഹചര്യതെളിവുകളുമാണ് കുറ്റപത്രത്തില്‍ പോലീസ് നിരത്തിയിരിക്കുന്നത്. തൃശ്ശൂര്‍ ഫോറന്‍സിക് ലാബില്‍ നിന്ന് ലഭ്യമായ ഫോറന്‍സിക് പരിശോധന റിപ്പോര്‍ട്ടും കുറ്റപത്രത്തില്‍ ഉല്‍പ്പെടുത്തിയിട്ടുണ്ട്.കേസില്‍ 107 സാക്ഷികളാണുള്ളത്. പാരമ്പര്യ വൈദ്യന്‍ ഷാബാഷരീഫിനെ മൈസൂരുവില്‍ നിന്ന് തട്ടികൊണ്ടു വന്ന് ഒന്നേകാല്‍ വര്‍ഷത്തോളം വീട്ട് തടങ്കലിലാക്കി പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തി വെട്ടി നുറുക്കി ചാലിയാര്‍ പുഴയില്‍ തള്ളുകയായിരുന്നുവെന്നാണ് കേസ്.

Sharing is caring!