ഫെയ്സ് ബുക്കിലൂടെ മതസ്പര്‍ദ്ധ വളര്‍ത്തുന്ന തരത്തിലുള്ള പോസ്റ്റുകള്‍ ഷെയര്‍ ചെയ്ത മലപ്പുറം പൂക്കോട്ടുംപാടത്തെ പ്രവാസി യുവാവ് പിടിയില്‍

ഫെയ്സ് ബുക്കിലൂടെ മതസ്പര്‍ദ്ധ വളര്‍ത്തുന്ന തരത്തിലുള്ള പോസ്റ്റുകള്‍ ഷെയര്‍ ചെയ്ത മലപ്പുറം പൂക്കോട്ടുംപാടത്തെ പ്രവാസി യുവാവ് പിടിയില്‍

മലപ്പുറം: മതങ്ങളെ തമ്മില്‍ തല്ലിക്കുന്ന രീതിയില്‍ മുസ്ലിംവര്‍ഗീയ പോസ്റ്റുകള്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത പ്രതിക്കെതിരെ
ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച് അന്വേഷണം ആരംഭിച്ചെങ്കിലും കരിപ്പൂര്‍ വിമാനത്തവളത്തില്‍വെച്ച് പിടികൂടിയ പ്രതിക്ക് മണിക്കൂറുകള്‍ക്കുള്ളില്‍ ജാമ്യം.
ഫെയ്സ് ബുക്കിലൂടെ മതസ്പര്‍ദ്ധ വളര്‍ത്തുന്ന തരത്തിലുള്ള പോസ്റ്റുകള്‍ ഷെയര്‍ ചെയ്ത പ്രതിയായ മലപ്പുറം പൂക്കോട്ടുംപാടം മാമ്പറ്റ സ്വദേശി കരിമ്പനക്കല്‍ ഷാഹുല്‍ ഹമീദിനെ(30)തിരെയാണ് മലപ്പുറം പൂക്കോട്ടുംപാടം പോലീസ് കേസ് രജിസ്റ്റര്‍ചെയ്തിരുന്നത്. മതങ്ങളെ തമ്മില്‍ തല്ലിക്കുന്ന രീതിയില്‍ ലഹള ഉണ്ടാക്കണമെന്ന ഉദ്ദേശത്തോടെ മത സ്പര്‍ദ്ധ വളര്‍ത്തുന്ന രീതിയില്‍ ഫെയ്സ് ബുക്കിലൂടെ വിദ്വോഷ ജനകമായ പരാമര്‍ശങ്ങള്‍ നടത്തിയതിനാണ്് പൂക്കോട്ടും പോലീസ് പ്രതിക്കെതിരെ കേസെടുത്തിരുന്നത്. ഗള്‍ഫിലായിരുന്ന പ്രതിക്കെതിരെ ലുക്ക് ഔട്ട് സര്‍ക്കുലര്‍ പുറപ്പെടുവിച്ചിരുന്നു. ദുബായിലായിരുന്ന പ്രതി കരിപ്പൂര്‍ വിമാനത്തവളത്തില്‍ വന്നിറങ്ങിയപ്പോള്‍ എമിഗ്രേഷന്‍ വിഭാഗം തടഞ്ഞ് വെച്ച പ്രകാരം പൂക്കോട്ടുംപാടം പോലീസ് കൂട്ടി കൊണ്ട് വന്ന് അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തില്‍ വിട്ടയക്കുകയായിരുന്നു. ഗള്‍ഫിലായിരുന്ന പ്രതിക്കെതിരെ ലുക്ക് ഔട്ട് സര്‍ക്കുലര്‍ പുറപ്പെടുവിച്ചിരുന്നു.
കരിപ്പൂൂര്‍ എയപോര്‍ട്ടില്‍ വന്നിറങ്ങിയ പ്രതിയെ എമിഗ്രേഷന്‍ വിഭാഗം തടഞ്ഞ് വെച്ച പ്രകാരം പൂക്കോട്ടുംപാടം പോലീസ് കൂട്ടി കൊണ്ട് വന്ന് അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തില്‍ വിട്ടയക്കുകയായിരുന്നു.
ഫേസ് ബുക്ക് തുടങ്ങിയ സോഷ്യല്‍ മീഡിയകളിലൂടെ മതസ്പര്‍ദ്ധ വളര്‍ത്തുന്നത് വ്യാപകമായ സാഹചര്യത്തില്‍ സംശയമുള്ള മുഴുവന്‍ അക്കൗണ്ടുകളും ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദ്ദേശ പ്രകാരം നിരീക്ഷിച്ച് വരികയാണ്. വാട്‌സ് അപ്പ്, ഫെയ്സ് ബുക്ക്, ഇന്‍സ്റ്റഗ്രാം, ടെലിഗ്രാം, സിഗ്നല്‍,ടെലിഗ്രാം, ഓണ്‍ലൈന്‍ പോര്‍ട്ടലുകള്‍ തുടങ്ങിയ വഴിയുള്ള കമന്റുുകളെ കുറിച്ചും നിരീക്ഷിച്ച് പോലീസ് അന്വേഷണം നടത്തുന്നുണ്ട്. മത സ്പര്‍ദ്ധ വളര്‍ത്തും വിധം ചിത്രങ്ങളോ സ്റ്റാറ്റസുകളോ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ തന്നെ പോലീസിനെ അറിയിക്കണമെന്നും ജനങ്ങള്‍ക്കിടയില്‍ സോഷ്യല്‍ മീഡിയ ഉപയോഗത്തെക്കുറിച്ച് ബോധവല്‍ക്കരണം നടത്തുമെന്നും നിലമ്പൂര്‍ ഡി.വൈ.എസ്.പി സാജു കെ എബ്രഹാം പറഞ്ഞു. ജാമ്യം ലഭിക്കാവുന്ന കുറ്റം മാത്രമായതുകൊണ്ടാണ് പിടിയിലായ പ്രതിയെ ജാമ്യത്തില്‍വിട്ടതെന്നും സംഭവത്തില്‍ പ്രതിയുടെ മുഴുവന്‍ അക്കൗണ്ടുകളും പരിശോധിച്ചിരുന്നതായും പോലീസ് പറഞ്ഞു. കേസില്‍ നേരത്തെ തന്നെ കോടതിയില്‍ കുറ്റപത്രം സമര്‍പ്പച്ചിരുന്നു. പ്രതിയെ പിടികൂടിയ സാഹചര്യത്തില്‍ അഡീഷണല്‍ റിപ്പോര്‍ട്ട്കൂടി കോടതിക്കു കൈമാറുമെന്നും പോലീസ് അറിയിച്ചു. പൂക്കോട്ടുംപാടം പോലീസ് സ്റ്റേഷന്‍ പരിധിയില്‍ സമാനമായ മൂന്നു കേസുകള്‍ രജിസ്റ്റര്‍ചെയ്തിട്ടുണ്ട്. പ്രതികള്‍ വിദേശത്തുനിന്നുമാണ് ഇത്തരത്തില്‍ പോസ്റ്റുകള്‍ ഫേസ്ബുക്കില്‍ പോസ്റ്റ്് ചെയ്യുന്നതെന്നും വിദേശത്തു ജോലിചെയ്യുന്ന പ്രവാസി യുവാക്കള്‍ അവിടെവെച്ചാണു മതസ്പര്‍ദ വളര്‍ത്തുന്ന പോസ്റ്റുകള്‍ ചെയ്യുന്നതെന്നും ഇവരെ കുറിച്ചും അന്വേഷിച്ചുവരികയാണെന്നു പോലീസ് പറഞ്ഞു.

 

Sharing is caring!