തിരൂര്‍ റെയില്‍വേസ്‌റ്റേഷനില്‍നിന്നും ബംഗാളിയുടെ കയ്യില്‍നിന്നും അഞ്ച് കിലോ കഞ്ചാവ് പിടിച്ചു

തിരൂര്‍ റെയില്‍വേസ്‌റ്റേഷനില്‍നിന്നും ബംഗാളിയുടെ കയ്യില്‍നിന്നും അഞ്ച് കിലോ കഞ്ചാവ് പിടിച്ചു

മലപ്പുറം: ഓണം സ്‌പെഷ്യല്‍ ഡ്രൈവിനോടനുബന്ധിച്ച് മലപ്പുറം എക്‌സൈസ് ഇ?ന്റലിജന്‍സ് ബ്യൂറോയും തിരൂര്‍ റേഞ്ചും ആര്‍.പി.എഫും ചേര്‍ന്ന് തിരൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നടത്തിയ പരിശോധനയില്‍ അഞ്ച് കിലോ 100 ഗ്രാം കഞ്ചാവ് പിടികൂടി. ചെന്നൈ മംഗലാപുരം മെയില്‍ എക്‌സ്പ്രസില്‍ വന്ന പശ്ചിമബംഗാള്‍ ബര്‍ദര്‍മാന്‍ സ്വദേശി എസ്. കെ സെയ്ഫുദ്ദീന്‍ (23) എന്നയാളില്‍ നിന്നാണ് കഞ്ചാവ് പിടിച്ചെടുത്തത്. ഇയാളെ അറസ്റ്റ് ചെയ്ത് കേസെടുത്തു. ഓണത്തോടനുബന്ധിച്ച് അതിഥി തൊഴിലാളികള്‍ കഞ്ചാവ് കടത്തിക്കൊണ്ടുവരാന്‍ സാധ്യതയുണ്ടെന്ന് മലപ്പുറം എക്‌സൈസ് ഇ?ന്റലിജന്‍സിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. ചില്ലറ വില്‍പ്പന നടത്തുന്നതിനാണ് കഞ്ചാവ് കൊണ്ടുവന്നത് എന്ന് പ്രതി പൊലീസിനോടു പറഞ്ഞു.

തിരൂര്‍ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ രഞ്ജിത്ത് കുമാര്‍, പ്രിവന്റീവ് ഓഫീസര്‍ രവീന്ദ്രനാഥ്, സി.ഇ.ഒമാരായ വി.പി പ്രമോദ്, അബിന്‍ രാജ്, മലപ്പുറം എക്‌സൈസ് ഇന്റലിജന്‍സ് പ്രിവന്റീവ് ഓഫീസര്‍ വി.ആര്‍ രാജേഷ് കുമാര്‍, ആര്‍.പി.എഫ് സബ് ഇന്‍സ്‌പെക്ടര്‍ സുനില്‍കുമാര്‍, സജി അഗസ്റ്റിന്‍ കോണ്‍സ്റ്റബിള്‍ ഒ.പി ബാബു എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു. പ്രതിയെകോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. സ്‌പെഷ്യല്‍ ഡ്രൈവ് പരിശോധന തുടരുമെന്ന് മലപ്പുറം ഡെപ്യൂട്ടി എക്‌സൈസ് കമീഷണര്‍ താജുദീന്‍കുട്ടി അറിയിച്ചു.

 

Sharing is caring!