മലപ്പുറം മുന്നിയൂരില്‍ വിദ്യാര്‍ത്ഥി വയലില്‍ മുങ്ങി മരിച്ചു
തിരൂരങ്ങാടി: വിദ്യാര്‍ത്ഥി വയലില്‍ മുങ്ങിമരിച്ച നിലയില്‍. മുന്നിയൂര്‍ പാറക്കടവ് കല്ലു പറമ്പന്‍ അബ്ദുല്‍ ലത്തീഫിന്റെ മകന്‍ മുഹമ്മദ് മുസ്തഫ (11) ആണ് മരിച്ചത്. ഇന്ന് വൈകുന്നേരം വീടിന് സമീപത്തെ പട്ടിശ്ശേരി വയലിലാണ് സംഭവം. വൈകിട്ട് 3 ന് ശേഷം വീട്ടില്‍ നിന്നും പോയതായിരുന്നു. കാണാതായതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ വയലില്‍ ചെരുപ്പ് കാണുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കുട്ടിയെ കിട്ടിയത്. താലൂക് ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. കുറ്റിപ്പുറത്ത് ദര്‍സ് വിദ്യാര്‍തഥി യാണ്.
RECENT NEWS
നിപ: 175 പേര് സമ്പര്‍ക്ക പട്ടികയില്‍ – മന്ത്രി വീണാ ജോര്‍ജ്
0483 2732010, 0483 2732060 എന്നീ നമ്പറുകളില്‍ വിളിച്ചാല്‍ നിപ കണ്ട്രോള് സെല്ലുമായി ബന്ധപ്പെടാം.