മുഖ്യമന്ത്രിയുടെ വിശിഷ്ട സേവനത്തിനുള്ള പ്രഥമ എക്‌സൈസ് മെഡല്‍ മലപ്പുറത്തെ സിവില്‍ എക്സൈസ് ഓഫീസര്‍ ഇവരാണ്…

മുഖ്യമന്ത്രിയുടെ വിശിഷ്ട സേവനത്തിനുള്ള പ്രഥമ എക്‌സൈസ് മെഡല്‍ മലപ്പുറത്തെ സിവില്‍ എക്സൈസ് ഓഫീസര്‍ ഇവരാണ്…

 

മലപ്പുറം: മുഖ്യമന്ത്രിയുടെ വിശിഷ്ട സേവനത്തിനുള്ള പ്രഥമ എക്‌സൈസ് മെഡല്‍ നേടി പരപ്പനങ്ങാടി എക്‌സൈസ് റെയിഞ്ച് ഓഫീസിലെ വനിതാ സിവില്‍ എക്സൈസ് ഓഫീസര്‍ സിന്ധു പട്ടേരി വീട്ടില്‍. ബിഎഡ് ബിരുദദാരിയായ സിന്ധു മലപ്പുറം മൂന്നിയൂര്‍ സ്വദേശിനിയാണ്.

കഴിഞ്ഞ മൂന്നു വര്‍ഷങ്ങള്‍ക്കുള്ളില്‍ പരപ്പനങ്ങാടി എക്‌സൈസ് രജിസ്ട്രര്‍ ചെയ്ത നിരവധി കേസുകളുമായി ബന്ധപ്പെട്ട പ്രവര്‍ത്തന മികവാണ് സിന്ധുവിനെ ഈ അവാര്‍ഡിന് അര്‍ഹയാക്കിയത്. കഴിഞ്ഞവര്‍ഷം ചേലാമ്പ്രയില്‍ വിവിധ ന്യൂജന്‍ മയക്കുമരുന്നുകളുടെ ശേഖരം കണ്ടെത്തിയതും തലപ്പാറയില്‍ വെച്ച് 175 കിലോ കഞ്ചാവ് പിടിച്ചെടുത്തതും ഉള്‍പ്പെടെ നിരവധി കേസുകളാണ് പരപ്പനങ്ങാടി എക്‌സൈസ് കണ്ടുപിടിച്ചത്.

2015 ലാണ് എക്‌സൈസ് വകുപ്പില്‍ ആദ്യമായി വനിതാ ഉദ്യോഗസ്ഥര്‍ എത്തുന്നത്. ആദ്യ ബാച്ചില്‍ പെട്ടയാളാണ് സിന്ധു പട്ടേരി വീട്ടില്‍.
മലപ്പുറം ജില്ലയിലെ മൂന്നിയൂര്‍ ചേളാരി സ്വദേശികളായ പി.വി ശിവദാസന്‍, ബേബി എന്നിവരുടെ മകളാണ് സിന്ധു. പരപ്പനങ്ങാടി ജില്ല വിദ്യാഭ്യാസ ഓഫീസിലെ ക്ലര്‍ക്കായ രവീന്ദ്രന്‍ ആണ് ഭര്‍ത്താവ്. ഹൃദ്യ, ഹിദ എന്നിവര്‍ മക്കളാണ്.

 

 

Sharing is caring!