കെ.എസ്.ആര്.ടി.സി. ഡീസല്‍ക്ഷാമം : മലപ്പുറത്ത് മാത്രം നിര്‍ത്തിവെച്ചത് എട്ട് സര്‍വീസുകള്‍

മലപ്പുറം: ഇന്ധനച്ചെലവിനുള്ള പണമെടുത്ത് ശമ്പളക്കുടിശ്ശിക തീര്‍ത്തതോടെ കെ.എസ്.ആര്.ടി.സി. നേരിടുന്ന ഡീസല്‍ക്ഷാമം മലപ്പുറം ഡിപ്പോയിലും സര്‍വീസ് മുടക്കത്തിന് കാരണമായി. ഡിപ്പോയിലെ തിരൂര്‍, തൃശ്ശൂര്‍ റൂട്ടുകളിലായി എട്ട് സര്‍വീസുകള്‍ നിര്‍ത്തിവെച്ചു. തിരൂര്‍ റൂട്ടില്‍ മൂന്ന്, ചങ്കുവെട്ടി റൂട്ടില്‍ മൂന്ന്, തൃശ്ശൂര്‍ റൂട്ടില്‍ രണ്ട് എന്നിങ്ങനെയാണ് റൂട്ടുകള്‍ മുടങ്ങിയത്. എന്നാല്‍ വരുമാനം കുറവായതിനാലാണ് സര്‍വീസ് നിര്‍ത്തിവെച്ചതെന്ന് ഡിപ്പോ അധികൃതര്‍. ഞായറാഴ്ചയും ഈ റൂട്ടുകളില്‍ സര്‍വീസ് മുടങ്ങാന്‍ സാധ്യതയുണ്ട്. കൂടാതെ രണ്ട് ബോണ്ട് സര്‍വീസുകളും ഇന്ന് മുടങ്ങും.
അതേസമയം, അധികൃതര്‍ കൃത്രിമ ഇന്ധന ക്ഷാമമുണ്ടാക്കി റൂട്ടുകള്‍ നഷ്ടത്തിലാണെന്ന് കാണിച്ച് സര്‍വീസുകള്‍ നിര്ത്തിവെപ്പിച്ചതാണെന്നും ജനങ്ങള്‍ക്ക് പ്രയോജനപ്പെടേണ്ട സര്‍വീസുകള്‍ നിര്‍ത്തിയത് അംഗീകരിക്കാന്‍ കഴിയില്ലെന്നും പ്രതിപക്ഷ തൊഴിലാളിസംഘടനകള്‍.
RECENT NEWS

മലപ്പുറം സ്വദേശിയായ പ്രശസ്ത വ്ലോഗർ ജുനൈദ് വാഹനാപകടത്തിൽ മരിച്ചു
മഞ്ചേരി: പ്രശസ്ത വ്ലോഗർ ജുനൈദ് (32) വാഹനാപകടത്തിൽ മരണപ്പെട്ടു. മഞ്ചേരി മരത്താണിയിൽ വെച്ച് അദ്ദേഹം സഞ്ചരിച്ച ബൈക്ക് അപകടത്തിൽപ്പെടുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തലയുടെ പിൻഭാഗത്ത് ഗുരുതരമായി [...]