‘ഇരുതലമൂരി’ തട്ടിപ്പ്; പിടിയിലായത് പെരിന്തല്‍മണ്ണയില്‍ ആക്രിക്കട നടത്തുന്നയാള്‍

‘ഇരുതലമൂരി’ തട്ടിപ്പ്;    പിടിയിലായത് പെരിന്തല്‍മണ്ണയില്‍ ആക്രിക്കട നടത്തുന്നയാള്‍

കാളികാവ്-മൂന്നര കിലോയോളം തൂക്കമുള്ള ഇരുതലമൂരി പാമ്പുമായി ഒരാള്‍ കൂടി പിടിയിലായി. പെരിന്തല്‍മണ്ണയില്‍ ആക്രിക്കട നടത്തുന്ന കൊല്ലം സ്വദേശി അന്‍സാര്‍ റഹീം (37) ആണ് ഇന്നലെ പിടിയിലായത്. ഈ കേസില്‍
പട്ടിക്കാട് വേങ്ങൂര്‍ സ്വദേശി പുല്ലൂര്‍രങ്ങാട്ടില്‍ മുഹമ്മദ് ആഷിഖി(30)നെ കഴിഞ്ഞദിവസം പെരിന്തല്‍മണ്ണ പോലീസ് അറസ്റ്റു ചെയ്തിരുന്നു. ആഷിക്കില്‍ നിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് രണ്ടാം പ്രതിയെ വനപാലകര്‍ വേങ്ങൂരില്‍ വച്ച് പിടികൂടിയത്. കാളികാവ് ആമപ്പൊയിലിലുള്ള കരുവാരക്കുണ്ട് ഫോറസ്റ്റ് സ്റ്റേഷനില്‍ എത്തിച്ച പ്രതികളെ കോടതിയില്‍ ഹാജരാക്കി. ഇരുതലമൂരിയുടെ തൂക്കത്തിനനുസരിച്ച് അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ കോടിക്കണക്കിനു രൂപ വിലയുണ്ട്.
അഞ്ചുകോടി രൂപവരെ പറഞ്ഞു കച്ചവടത്തിനു ശ്രമിക്കുമ്പോഴാണ് ഇരുവരും പിടിയിലായത്. ഇത്തരത്തില്‍ കോടികള്‍ തട്ടുന്ന സംഘത്തിലെ മറ്റുള്ളവരെക്കുറിച്ച് സൂചന ലഭിച്ചതായും അവരുടെ വിവരങ്ങള്‍ ശേഖരിച്ചുവരികയാണെന്നും
കാളികാവ് ഫോറസ്റ്റ് റേഞ്ചര്‍ പി. വിനു അറിയിച്ചു. ഫോറസ്റ്റ് റേഞ്ചര്‍ പി. വിനു, എസ്എഫ്ഒമാരായ ലാല്‍വിനാഥ്, എം. വല്‍സന്‍, എച്ച്, നൗഷാദ്, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായ വി. ജിബീഷ്, വി.എ വിനോദ് തുടങ്ങിയവരാണ് രണ്ടാം പ്രതിയെ പിടികൂടിയത്.

Sharing is caring!