ദുബായില്‍നിന്നും സ്വര്‍ണംകടത്തിക്കൊണ്ടുവന്നു കാണാതായ മലപ്പുറം വാഴക്കാട്ടെ പ്രവാസി യുവാവിന്റെ തീരോധാനത്തില്‍ ട്വിസ്റ്റ്. യുവാവ് യു.എ.ഇയില്‍തന്നെ തിരിച്ചെത്തി.

മലപ്പുറം: ദുബായില്‍നിന്നും സ്വര്‍ണംകടത്തിക്കൊണ്ടുവന്നു കാണാതായ മലപ്പുറം വാഴക്കാട് മണ്ഡലക്കടവ് സ്വദേശി ആഷിഖിന്റെ(25) തീരോധാനക്കേസില് ട്വിസ്റ്റ്. ഡല്‍ഹിയില്‍ വിമാനമിറങ്ങിയ യുവാവ് തിരിച്ചു യു.എ.ഇയിലേക്കുതന്നെ തിരിച്ചുപോയതായാണ് പോലീസിന് വിവരം ലഭിച്ചു. താന്‍ യു.എ.ഇയില്‍തന്നെ തിരിച്ചെത്തിയതായി യുവാവ് കേസനേഷിക്കുന്ന ഉദ്യോഗേേസ്ഥപാലീസ് സംസാരിച്ചപ്പോഴാണ് യുവാവും കാര്യങ്ങള്‍ വ്യക്തമാക്കിയത്. ദുബായി കമ്പനിയുടെ അഞ്ചു ലക്ഷം ദിര്‍ഹം മോഷ്ടിച്ച് നാട്ടിലേക്കുകടന്നതാണെന്നും യുവാവിനെതിരെ പരാതി ഉയര്‍ന്നിരുന്നെങ്കിലും ഇത് വ്യാജമാണെന്നു യുവാവുമായി സംസാരിച്ചതില്‍നിന്നും അന്വേഷണത്തില്‍നിന്നും പോലീസും കരുതുന്നത്.
മാത്രമല്ല യു.ഡി.ഇയില്‍നിന്നും പണം മോഷ്ടിച്ചു മുങ്ങിയതായിരുന്നുവെങ്കില്‍ തിരിച്ച് യു.എ.ഇയില്‍ വിമാനം ഇറങ്ങുമ്പോള്‍ തന്നെ പിടിയിലാകുമായിരുന്നു. അവിടെ യുവാവിനെതിരെ ഒരുകേസുമില്ലെന്നതിനാലാണു അവിടെവെച്ചു കേരളാ പോലീസിനോട് യുവാവ് വാട്സ്ആപ്പില്‍ സംസാരിച്ചതെന്നുമാണ് വിവരം. നാട്ടിലെ നമ്പറില്‍ തന്നെയാണ് യുവാവ് ഇപ്പോള്‍ വാട്സ്ആപ്പ് ഉപയോഗിക്കുന്നത്.
സ്വര്‍ണക്കടത്ത് മാഫിയയുടെ സ്വര്‍ണവുമായി വന്ന യുവാവ് ഇത് കൈമാറാതെ മുങ്ങാന്‍ ശ്രമിച്ചതായാണ് പ്രാഥമിക നിഗമനം. ഇതിന് മറ്റു ചിലരുടെ സഹായവും ഇയാള്‍ക്ക് ലഭിച്ചതായും സംശയിക്കുന്നു. ഇത്തരത്തിലുള്ള സ്വര്‍ണക്കടത്തു സംഘങ്ങള്‍ക്കിടയിലെ തട്ടിപ്പും വെട്ടിപ്പും തീരോധാനങ്ങളിലും കൊലപാതകങ്ങളിലുംവരെ കലാശാക്കുന്ന അവസ്ഥയുള്ളതിനാല്‍ കേസില്‍ ഏറെ ഗൗരവം പുലര്‍ത്തണമെന്ന് അന്വേഷണ സംഘത്തിന് ഉന്നതോദ്യോഗസ്ഥരില്‍നിന്നും നിര്‍ദ്ദേശം ലഭിച്ചിട്ടുണ്ട്. ഈകേസുമായി ബന്ധപ്പെട്ട് നിരവധി നിഗൂഢതകള്‍ നിലനില്‍ക്കുന്നുമുണ്ട്. യുവാവിനോട് നാട്ടിലെത്തി കോടതിയില്‍ കീഴടങ്ങി സംഭവത്തിലെ നിഗൂഢതമാറ്റണമെന്നും ഇല്ലെങ്കില്‍ നിയമപരമായും അല്ലാതെയുമുണ്ടാകുന്ന കാര്യങ്ങളും പോലീസിന് അറിയിച്ചിട്ടുണ്ട്. താന്‍ നാട്ടിലെത്താമെന്നും കോടതിയില്‍ ഹാജരാകാമെന്നും യുവാവ് പോലീസിനോട് സമ്മതിച്ചിട്ടുണ്ടെങ്കിലും ഇത് മുഖവിലക്കെടക്കാന് കഴിയുമോയെന്നതില്‍ സംശയം നിലനില്‍ക്കുന്നുണ്ട്്.
ആഷിഖ് ദുബായിയിലെ യാക്കൂബ് റിയലസ്റ്റേറ്റ് ആന്‍ഡ് മെയന്റനന്‍സില്‍നിന്നും അഞ്ചു ലക്ഷം ദിര്‍ഹവുമായി മുങ്ങിയതാണെന്ന് ചൂണ്ടിക്കാട്ടി വാഴക്കാട് പോലീസില്‍ ഇ-മെയില്‍ മുഖേനയാണ് ഇയാളുടെ കൂടെ ജോലി ചെയ്യുന്ന ഷുഹൈബ് കൊളക്കാടത്ത് നല്‍കിയിരുന്നത്. കഴിഞ്ഞ 17-ാം തിയ്യതിയായിരുന്നു കമ്പനി ഇദ്ദേഹത്തിന്റെ കയ്യില്‍ തുക ഏല്പിച്ചിരുന്നതെന്നാണ് ഇയാളുടെ ജോലിചെയ്യുന്ന ഷുഹൈബ് കൊളക്കാടത്ത് നല്കിയ പറഞ്ഞിരുന്നത്.
എന്നാല്‍ താന്‍ ഒളിച്ചുതാമസിക്കുകയാണന്നും എന്നെ കുറിച്ചോര്‍ത്ത് ആരും പേടിക്കേണ്ടെന്നും പറഞ്ഞ് ദിവസങ്ങള്‍ക്കു മുമ്പ് ആഷിഖ് വീഡിയോ ക്ലിപ്പ് സുഹൃത്തുക്കള്‍ക്കു അയച്ചുകൊടുത്തിരുന്നു. എന്നെ കാണാണില്ലെന്ന് പറഞ്ഞും കമ്പനിയെ പറ്റിച്ചു മുങ്ങിയെന്നും പറഞ്ഞു വാര്‍ത്തകള്‍ വന്നതായി അറിഞ്ഞു. ദുബായില്‍നിന്നും ഡല്‍ഹിയിലാണ് ഞാന്‍ വിമാനം ഇറങ്ങിയത്. തിരിച്ച് ഡല്‍ഹിയില്‍നിന്നും ഇപ്പോള്‍ സുരക്ഷതത്വമുള്ള സ്ഥലത്തേക്ക് ഞാന്‍ മാറിയതാണ്. ആരുടേയും കസ്റ്റഡിയിലോ, നിയന്ത്രണത്തിലോ അല്ല ഞാന്‍. എനിക്ക് 100ശതമാനം സുരക്ഷിതത്വമുള്ള സ്ഥലത്താണിപ്പോള്‍ ഞാനുള്ളതെന്നുമായിരുന്നു ആഷിഖ് വിഡിയോയില്‍ പറഞ്ഞിരുന്നത്.
ദുബായി കമ്പനിയുടെ അഞ്ചു ലക്ഷം ദിര്‍ഹം മോഷ്ടിച്ച് കരിപ്പൂര്‍ വഴി നാട്ടിലെത്തിയ 25കാരന് വീട്ടില്‍വരാതെ പണവുമായി മുങ്ങിയതായാണ് പരാതി ഉയര്‍ന്നിരുന്നത്. അതോടൊപ്പം ഇനി തന്റെ കാര്യത്തില്‍ ഇടപെടരുതെന്ന് സഹോദരന് റഹ്മത്തുള്ളയോടു ് വാട്സ്ആപ്പ് കോള്‍ചെയ്തു പറയുകയുംചെയ്തിരുന്നു. പിന്നീട് ഈ ഫോണ്‍നമ്പര്‍ ഒഴിവാക്കുകയും ചെയ്തിരുന്നു..
തുടര്‍ന്നു ഈനമ്പറില്‍ പോലീസ് ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. അതിലെ വാട്സ്ആപ്പും അതിനോടകം ഒഴിവാക്കിയിരുന്നു. തുടര്‍ന്നു ഫോണ്‍വിളിച്ച നമ്പറിന് പിന്നാലെ പോലീസ് അന്വേഷണം തുടങ്ങിയരുന്നു. ആഷികിനെ കാണാനില്ലെന്ന് കുടുംബം വാഴക്കാട് പോലീസില്‍ പരാതി നല്‍കിയതോടെയാണു സംഭവം പുറംലോകം അറിയുന്നത്. ദുബായില്‍ ജോലിചെയ്യുന്ന ആഷിക് ദിവസങ്ങള്‍ക്കു മുമ്പാണ്് നാട്ടിലേക്ക് വരുന്നുണ്ടെന്ന് അറിയിച്ചിരുന്നത്. എന്നാല്‍ ആഷിക് വീട്ടില്‍ എത്തുകയോ വീട്ടുകാരെ ഫോണില്‍ ബന്ധപ്പെടുകയോ ചെയ്തിട്ടില്ലെന്നുമാണു പരാതിയില്‍ പറഞ്ഞിരുന്നത്. തുടര്‍ന്ന് ഒരു സംഘം ആളുകള്‍ വീട്ടിലെത്തുകയും ആഷിക്ക് കൊണ്ടുവന്ന കവര്‍ ആവശ്യപ്പെട്ടുവെന്നുമാണ് വീട്ടുകാര്‍ പറയുന്നത്. എന്നാല്‍ ആഷിക് വീട്ടില്‍ എത്തിയിട്ടില്ലെന്നും കവറിനെ കുറിച്ച് അറിയില്ലെന്നും വീട്ടുകാര്‍ പറഞ്ഞു. പിന്നീട് സംഘം ഭീഷണി സ്വരത്തില്‍ വീട്ടുകാരോടു സംസാരിച്ചുവെന്നും കവര്‍ തിരിച്ചു നല്‍കിയില്ലെങ്കില്‍ പ്രശ്നമാകുമെന്നും എത്രയും വേഗം ഈ കവര്‍ എത്തിക്കാന്‍ സംവിധാനമുണ്ടാക്കണമെന്നും ആവശ്യപ്പെട്ടു. അതോടൊപ്പം ഭാര്യയും മൂന്നുപെണ്മക്കളും ഭാര്യാമാതാവും താമസിക്കുന്ന വീട്ടിലേക്ക് ഫോണില്‍ വിളിച്ച് വധഭീഷണിപ്പെടുത്തിയതായും പരാതിയില്‍ പറഞ്ഞു. ഇതോടെ തന്നെ സംഭവം സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ടാണെന്ന സൂചന പോലീസിന് ലഭിച്ചിരുന്നു. പിന്നീടാണു പണം മോഷ്ടിച്ചു കടന്നതാണെന്ന രീതിയില്‍ മ്െറ്റാരു പരാതിയും വരുന്നത്.
RECENT NEWS

പൊതു വിദ്യാഭ്യാസ മേഖലയെ പിണറായി വിജയൻ സർക്കാർ തച്ചു തകർത്തു: കെ എസ് യു
മലപ്പുറം: പൊതു വിദ്യാഭ്യാസ മേഖലയെ പിണറായി വിജയൻ സർക്കാർ തച്ചു തകർതെന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ പറഞ്ഞു. വിദ്യാർത്ഥികളിൽ നിന്ന് പണം ഈടാക്കി പരീക്ഷ നടത്താനും, ന്യൂനപക്ഷ സ്കോളർഷിപ്പ് വെട്ടിക്കുറച്ച നടപടിയും പ്രതിഷേധാർഹമാണ്. [...]