ഹജ് ചെയ്യാന്‍ മക്കയിലേക്ക് കാല്‍നടയാത്ര പുറപ്പെട്ട മലപ്പുറത്തെ ശിഹാബിന്റെ ഇന്‍സ്റ്റാഗ്രാം ഹാക്ക് ചെയ്തു

ഹജ് ചെയ്യാന്‍ മക്കയിലേക്ക് കാല്‍നടയാത്ര പുറപ്പെട്ട മലപ്പുറത്തെ ശിഹാബിന്റെ ഇന്‍സ്റ്റാഗ്രാം ഹാക്ക് ചെയ്തു

മലപ്പുറം: ഏഴു രാജ്യങ്ങള്‍ കാല്‍നടയായി താണ്ടി ഹജ്ജ് കര്‍മത്തിന് യാത്രതിരിച്ച വളാഞ്ചേരി ആതവനാട് ചോറ്റൂര്‍ സ്വദേശിയായ ചേലമ്പാടന്‍ ശിഹാബിന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്തു. അരമണിക്കൂറിനകം അക്കൗണ്ട് തിരികെ ലഭിക്കുകയും ചെയ്തു. 23 ലക്ഷത്തിലധികം പേര്‍ പിന്തുടരുന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പ്രൊഫൈല്‍ ചിത്രമായി ഒരു വിദേശവനിതയുടെ പടം വന്നതോടെയാണ് ഹാക്ക്? ചെയ്തുവെന്ന കാര്യം പലരും കമന്റായി രേഖപ്പെടുത്തിയത്. ദിവസവും യാത്രയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ നല്‍കാനാണ് ഇന്‍സ്റ്റഗ്രാം ഉപയോഗിക്കുന്നത്.

ജൂണ്‍ രണ്ടിന് പുലര്‍ച്ച ആറോടെയാണ് ശിഹാബ് 8640 കി.മീ. താണ്ടി ഹജ്ജ് ചെയ്യാനുള്ള സ്വപ്നയാത്രക്ക് വളാഞ്ചേരിക്കടുത്ത ആതവനാടുനിന്ന് പുറപ്പെട്ടത്. നിലവില്‍ രാജസ്ഥാനിലൂടെയാണ് ഇദ്ദേഹം യാത്ര തുടരുന്നത്. കേരളത്തിലും പുറം സംസ്ഥാനങ്ങളിലും വന്‍ സ്വീകരണമൊരുക്കിയാണ് വിശ്വാസികള്‍ ശിഹാബിന്റെ യാത്രക്ക് പിന്തുണ അറിയിക്കുന്നത്.

ഗുജറാത്തിലും രാജസ്ഥാനിലും വന്‍ ജനാവലിയാണ് ശിഹാബിന്റെ യാത്ര കാണാനെത്തിയത്. ജനബാഹുല്യം കാരണം പലയിടത്തും കനത്ത പൊലീസ് ബന്തവസ്സിലാണ് യാത്ര. രാജസ്ഥാനില്‍ 30 പൊലീസുകാരുടെ അകമ്പടിയിലാണ് ശിഹാബിന്റെ സഞ്ചാരം.

 

Sharing is caring!