കോളിളക്കം സൃഷ്ടിച്ച കുറ്റിപ്പുറം നിക്ഷേപ തട്ടിപ്പ്: കേസിലെ മുഖ്യപ്രതി അബ്ദുല്‍ നൂര്‍ അറസ്റ്റില്‍
മലപ്പുറം: കോളിളക്കം സൃഷ്ടിച്ച കുറ്റിപ്പുറം നിക്ഷേപ തട്ടിപ്പ്: കേസിലെ മുഖ്യപ്രതി അബ്ദുല്‍ നൂര്‍ വീണ്ടും അറസ്റ്റില്‍.
ഒരുലക്ഷത്തിന് മാസം 5000 രൂപ ലാഭം നല്‍കാമെന്ന് ഉറപ്പ് നല്‍കിയാണ് അബ്ദുല്‍നൂറിന്റെ നേതൃത്വത്തിലുള്ള സംഘം നിക്ഷേപത്തട്ടിപ്പ് നടത്തിയത്. നിരവധി പേരില്‍നിന്നായി 100 കോടിയോളം രൂപ സമാഹരിച്ച ശേഷം ലാഭവിഹിതം നല്‍കാതെ സംഘം തട്ടിപ്പ് നടത്തുകയായിരുന്നു. കാന്തപുരം എ.പി.അബൂബക്കര്‍ മുസ്ല്യാരുടെ അടുത്തയാളായിരുന്ന അബ്ദുല്‍നൂര്‍ മതസ്ഥാപനങ്ങളില്‍ നിന്നുംമുഅല്ലിമുകള്‍ അടക്കമുള്ള വളരെ പാവപ്പെട്ടവരില്‍ നിന്നും നിക്ഷേപം സ്വീകരിച്ചിരുന്നു. പണം സ്വീകരിക്കുമ്പോള്‍ സംഭവം പുറത്തുപറയാതിരിക്കാനും രഹസ്യസ്വഭാവത്തില്‍ കൈകാര്യംചെയ്യാനുമായി പണംനല്കുന്നവരില് പലരോടും ഖുര്ആനില്വെച്ച് സത്യംചെയ്യിപ്പിക്കുകയും ചെയ്്തിരുന്നതായി ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. തുടര്‍ന്നു പദ്ധതിയിലെ പാളിച്ചയെ തുടര്‍ന്ന് 2008 നവംബറില്‍ പ്രതിയെ പൊലീസ് പിടികൂടിയെങ്കിലും നിക്ഷേപകരുടെ പരാതി ഇല്ലെന്ന കാരണത്താല്‍ കോടതി പ്രതിക്ക് ജാമ്യം അനുവദിക്കുകയായിരുന്നു. കോടതിയില്‍ നിന്ന് പാസ്പോര്‍ട്ട് കരസ്ഥമാക്കിയ ശേഷം പ്രതി മുങ്ങുകയായിരുന്നു. വീണ്ടും പ്രതിയെ അറസ്റ്റ് ചെയ്തിരുന്നെങ്കിലും പിന്നീട് പരാതിക്കാര്‍ പലരും പിന്‍വാങ്ങിയതോടെ ജാമ്യം ലഭിലച്ചൃ.
കേസില്‍ ഇന്നു വീണ്ടും മുഖ്യപ്രതിയായ തെക്കേ അങ്ങാടി സ്വദേശി അബ്ദുല്‍ നൂറിനെ പോലീസ് അറസ്റ്റ് ചെയ്തു.
പ്രമാദമായ കുറ്റിപ്പുറം നിക്ഷേപ തട്ടിപ് കേസില്‍ ഇയാള്‍ക്കെതിരെ നിരവധി കോടതികളില്‍ കേസുകള്‍ നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ കേസുകളില്‍ വിചാരണക്ക് ഹാജരാകാത്തതിനാല്‍ നിരവധി വാറണ്ടുകള്‍ നിലവിലുള്ളതായും ഇതേ തുടര്‍ന്നാണ് ഇയാളെ വീട്ടില്‍ നിന്നും അറസ്റ്റ് ചെയ്തതെന്നും കുറ്റിപ്പുറം പോലീസ് അറിയിച്ചു. കുറ്റിപ്പുറത്തും പരിസരത്തുമായി ഏറെ പേരില്‍ നിന്നും നിക്ഷേപം സ്വീകരിച്ച് നിരവധി പേരെയാണ് അബ്ദുല്‍ നൂര്‍ വഞ്ചിച്ചിരുന്നത്.ഏറെ കോളിളക്കം സൃഷ്ടിച്ച കേസായിരുന്നു ഇത്. കുറ്റിപ്പുറം എസ്.ഐ സജീഷ്, സി.പി.ഒ മാരായ സുനില്‍ ബാബു, ബിജു രഞ്ജിത് എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
കോടിക്കണക്കിന് തുക നിക്ഷേപമായി സ്വീകരിച്ച് വിദേശത്ത് കടക്കുകയും പിന്നീട് കോടതിയില്‍ കീഴടങ്ങുകയും ചെയ്ത കുറ്റിപ്പുറം ഷാന്‍ എന്റര്‍പ്രൈസസ് ഉടമ കമ്പാല അബ്ദുല്‍ നൂറിനെതിരെയാണ് ആക്ഷന്‍ കൗണ്‍സില്‍ നേതൃത്വത്തില്‍ കുറ്റിപ്പുറത്തു സമര പരമ്പകള്‍ തന്നെ
അരങ്ങേറിയിരുന്നു.
ലക്ഷം രൂപക്ക് 5000 രൂപ മാസ ലാഭം വാഗ്ദാനം നല്‍കിയായിരുന്നു അബ്ദുല്‍നൂര്‍ മതസ്ഥാപനങ്ങളില്‍ നിന്നുംമുഅല്ലിമുകള്‍ അടക്കമുള്ള വളരെ പാവപ്പെട്ടവരില്‍ നിന്നും നിക്ഷേപം സ്വീകരിച്ചിരുന്നത്.
പദ്ധതിയിലെ പാളിച്ചയെ തുടര്‍ന്ന് 2008 നവംബറില്‍ പ്രതിയെ പൊലീസ് പിടികൂടിയെങ്കിലും നിക്ഷേപകരുടെ പരാതി ഇല്ലെന്ന കാരണത്താല്‍ കോടതി പ്രതിക്ക് ജാമ്യം അനുവദിക്കുകയായിരുന്നു. കോടതിയില്‍ നിന്ന് പാസ്പോര്‍ട്ട് കരസ്ഥമാക്കിയ ശേഷം
പ്രതി മുങ്ങുകയായിരുന്നു.
പിന്നീട് നിരവധി പരാതികള്‍ ഉയര്‍ന്നെങ്കിലും ലോക്കല്‍ പൊലീസില്‍ നിന്നും നടപടി ഇല്ലാത്തതിനാല്‍ നിക്ഷേപകര്‍ ആക്ഷന്‍ കമ്മിറ്റി രുപീകരിച്ച് രംഗത്തിറങ്ങി.
മുഖ്യമന്ത്രിക്ക് പരാതി സമര്‍പ്പിക്കുകയും ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തതോടെ കേസ് ക്രൈംബ്രാഞ്ചിന് കൈമാറി. അന്വേഷണത്തിന്റെ ഭാഗമായി നിക്ഷേപകരെയും നൂറിന്റെ സഹോദരങ്ങളെയും വിളിച്ച് ക്രൈംബ്രാഞ്ച് മൊഴി രേഖപ്പെടുത്തി. ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി കാസിമിന്റെ നേതൃത്വത്തില്‍ കുറ്റിപ്പുറത്ത് സിറ്റിംങും നടത്തി.
പ്രതിക്കായി ക്രൈംബ്രാഞ്ച് കോടതിയെ സമീപിച്ച് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കാനുള്ള ശ്രമവും നടന്നു., പ്രതിയുടെ കോഴിക്കോട്ടുകാരിയായ രണ്ടാം ഭാര്യയുടെ സ്വത്ത് കണ്ടുകെട്ടാനും വിദേശത്തുള്ള നിക്ഷേപം കണ്ടെത്താനും ക്രൈംബ്രാഞ്ച് നടപടിയും
സ്വീകരിച്ചു. ഈസമയത്തുതന്നെ ഇയാളുടെ കോടിക്കണക്കിന് രൂപയുടെ സ്വത്ത് ബിനാമികളുടെ കൈവശമുണ്ടെന്ന വിവരവുമുണ്ടായിരുന്നു. .
നേരത്തെ പ്രതിയുടെ സ്വത്ത് ലേലം ചെയ്യാന്‍ തിരൂര്‍ കോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍ ലേലക്കാരില്‍ മതിയായ പണം ഇല്ലാത്തതിനാല്‍ ഇത് നടന്നില്ല. പിന്നീടാണ് പ്രതി കോടതിയില്‍ കീഴടങ്ങി ജാമ്യത്തിലിറങ്ങി മുങ്ങിയിരുന്നത്.
RECENT NEWS
കർദിനാൾ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ് ജേക്കബ് കൂവക്കാടിന് ആശംസ നേർന്ന് തങ്ങൾ
മലപ്പുറം: കത്തോലിക്ക സഭയുടെ കര്‍ദിനാളായി ചുമതലയേറ്റ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ് ജേക്കബ് കൂവക്കാടിന് ആശംസകള്‍ നേര്‍ന്ന് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍. കഴിഞ്ഞയാഴ്ച അദ്ദേഹത്തെ വത്തിക്കാനില്‍ വെച്ച് കാണാനും സംസാരിക്കാനുമെല്ലാമുള്ള [...]