ശ്രീറാം വെങ്കിട്ടരാമനെ കലക്ടർ സ്ഥാനത്ത് നിന്ന് മാറ്റിയത് കേരള മുസ്ലിം ജമാഅത്തിന്റെ പ്രക്ഷോഭ വിജയം

ശ്രീറാം വെങ്കിട്ടരാമനെ കലക്ടർ സ്ഥാനത്ത് നിന്ന് മാറ്റിയത് കേരള മുസ്ലിം ജമാഅത്തിന്റെ പ്രക്ഷോഭ വിജയം

മലപ്പുറം: കേരള മുസ്ലിം ജമാഅത്തിന്റെ നേതൃത്വത്തിൽ നടത്തിയ ശക്തമായ പ്രക്ഷോഭമാണ് ശ്രീരാം വെങ്കിട്ടരാമനെ തൽസ്ഥനത്ത് നീക്കാൻ കാരണമായതെന്നു ജില്ല കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു.
പൊതു സമൂഹത്തിൽ നിന്നും ജനപ്രതിനിധികളും മാധ്യമ പ്രവർത്തകരിൽ നിന്നുമുൾപ്പെടെ വ്യാപകമായി ഉയർന്ന ജനരോഷം കൂടി ഉൾക്കൊണ്ട് സർക്കാർ തെറ്റുതിരുത്താൻ തയ്യാറായത് ഉന്നത ജനാധിപത്യ മൂല്യങ്ങളുടെ വിജയമാണെന്ന് ജില്ല കമ്മിറ്റി അഭിപ്രായപ്പെട്ടു. സിറാജ് തിരുവനന്തപുരം ബ്യൂറോ ചീഫായിരുന്ന കെ.എം ബശീറിനെ മദ്യപിച്ച് ലക്ക് കെട്ട് അമിത വേഗതയിൽ കാറോടിച്ച് കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതിയായ ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ കലക്ടറാക്കിയ തീരുമാനത്തിനെതിരെ പതിനായിരങ്ങളെ അണിനിരത്തി ശക്തമായ പ്രതിഷേധമാർച്ചാണ് കഴിഞ്ഞ ദിവസം മുഴുവൻ ജില്ല കല്ക്ട്രേറ്റിലേക്കും തിരുവനന്തപുരത്ത് സെക്രട്ടേറിയേറ്റിലേക്കും നടത്തിയത്. തീരുമാനം പിൻവലിക്കും വരെ പ്രക്ഷോഭം തുടരുമെന്നും അറിയിച്ചിരുന്നു.
നീതിയുടെ വിജയം സാധ്യമാക്കിയ കേരള സർക്കാറിന്റെ ഈ തിരുമാനത്തെ ജില്ല കമ്മിറ്റി പ്രശംസിച്ചു.

Sharing is caring!