മലപ്പുറത്തെ തീരമേഖലയില്‍ ആഞ്ഞടിച്ച തിരയോടൊപ്പം മത്തിക്കൂട്ടം കരയില്‍

മലപ്പുറത്തെ തീരമേഖലയില്‍ ആഞ്ഞടിച്ച തിരയോടൊപ്പം മത്തിക്കൂട്ടം കരയില്‍

മലപ്പുറം: മലപ്പുറത്തെ തീരമേഖലയില്‍ ആഞ്ഞടിച്ച തിരയോടൊപ്പം മത്തിക്കൂട്ടം കരയില്‍. പടിഞ്ഞാറേക്കര, താനൂര്‍, കൂട്ടായി, പൊന്നാനി എന്നീ തീരദേശ മേഖലകളിലാണ് ആഞ്ഞടിച്ച തിരയോടൊപ്പം മത്തിക്കൂട്ടം കരയില്‍ എത്തിയത്. വിവരമറിഞ്ഞ് ഓടിയെത്തിയ മത്സ്യത്തൊഴിലാളികളും നാട്ടുകാരും കൈയില്‍ കിട്ടിയ കവറിലും പാത്രങ്ങളിലും ബക്കറ്റിലും എല്ലാം മീന്‍ കുത്തിനിറച്ചു. വലയും വഞ്ചിയുമായി മത്സ്യത്തൊഴിലാളികള്‍ മീന്‍പിടിത്തവും ആരംഭിച്ചു. മത്തിച്ചാകരയുടെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്.

തിരൂരിലെ തീരദേശമേഖലയില്‍ ചാകരയുണ്ടെന്ന വിവരമറിഞ്ഞ് കുട്ടികളും മുതിര്‍ന്നവരും ഉള്‍പ്പെടെ നിരവധി പേരാണ് മീന്‍ പിടിക്കാന്‍ എത്തിയത്. കൈനിറയെ മീനുമായാണ് നാട്ടുകാര്‍ വീട്ടിലേക്ക് മടങ്ങിയത്. ആഞ്ഞുവീശിയ തിരയ്‌ക്കൊപ്പം മീന്‍കൂട്ടം കരിയിലേക്ക് എത്തിയ കാഴ്ചയും കൗതുകമായി.

അതേസമയം ഇന്ന് രാത്രിയോടെ ട്രോളിങ് നിരോധനം അവസാനിക്കും. അര്‍ധരാത്രിയോടെ മത്സ്യബന്ധനത്തിന് പോകാനുള്ള അവസാനഘട്ട ഒരുക്കത്തിലാണ് തിരൂരിലെ മത്സ്യത്തൊഴിലാളികള്‍. വലിയ പ്രതീക്ഷയോടെയാണ് പുതിയ സീസണിനെ മത്സ്യത്തൊഴിലാളികള്‍ വരവേല്‍ക്കാന്‍ ഒരുങ്ങുന്നത്.

 

Sharing is caring!