നൂറോളം കേസുകളില്‍ പ്രതിയായ മലപ്പുറത്തുകാരന് കോട്ടയത്ത് പിടിയില്‍

കോട്ടയം:വിവിധ ജില്ലകളിലായി നൂറോളം കേസുകളില്‍ പ്രതിയായ മലപ്പുറം സ്വദേശി മോഷണക്കേസില്‍ അറസ്റ്റില്‍. മലപ്പുറം ചോക്കാട് കുന്നുമ്മേല്‍ വീട്ടില്‍ പനച്ചിപ്പാറ സുരേഷ് എന്ന് വിളിക്കുന്ന സുരേഷി(62)നെയാണ് കോട്ടയം രാമപുരം പൊലീസ് മലപ്പുറത്ത് നിന്നും അറസ്റ്റ് ചെയ്തത്. കഴിഞ്ഞദിവസം പാറത്തോടുള്ള ഫ്രാന്‍സിസ് ചെറുകര എന്നയാളുടെ വീട് കുത്തിത്തുറന്ന് മോഷണം നടത്തിയ ശേഷം ഇയാള്‍ ഒളിവില്‍ പോവുകയായിരുന്നു.
തുടര്‍ന്ന് ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കുകയും ഇയാള്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ ശക്തമാക്കുകയും ചെയ്തിരുന്നു. കൂത്താട്ടുകുളത്ത് സമാനമായ കേസില്‍ പ്രതിയായി ശിക്ഷ അനുഭവിച്ച് പുറത്തിറങ്ങിയ ശേഷമാണ് കഴിഞ്ഞദിവസം രാത്രി ഇയാള്‍ വീട് കുത്തിത്തുറന്ന് മോഷണം നടത്തിയത്. ഇയാള്‍ക്ക് മലപ്പുറം, എറണാകുളം, കൂത്താട്ടുകുളം, മൂവാറ്റുപുഴ, ഈരാറ്റുപേട്ട, മണര്‍കാട്, പള്ളിക്കത്തോട്, തിടനാട്, പാലാ എന്നീ സ്റ്റേഷനുകളിലായി നൂറോളം കേസുകളാണ് നിലവിലുള്ളത്.
ജില്ലാ പൊലീസ് മേധാവി കെ. കാര്‍ത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ഇയാളെ മലപ്പുറത്ത് നിന്നുമാണ് പിടികൂടിയത്. പാലാ ഡിവൈ.എസ്പി ഗിരീഷ് പി സാരഥി, രാമപുരം എസ് എച്ച് ഒ കെഎന്‍ രാജേഷ്, എസ്ഐ മാരായ പിഎസ് അരുണ്‍കുമാര്‍, എംജി സാബു , സിപിഒ മാരായ കൃഷ്ണകുമാര്‍, റോബി തോമസ്, പിഎസ് ശരത് കുമാര്‍, നിതാന്ത് കൃഷ്ണന് എന്നിവരും അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
RECENT NEWS

ചേലാകർമം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച പൊതു താല്പര്യ ഹർജി കേരള ഹൈക്കോടതി തള്ളി
കൊച്ചി: ആൺകുട്ടികളുടെ ചേലാകർമം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച പൊതു താല്പര്യ ഹർജി കേരള ഹൈക്കോടതി തള്ളി. വെറും പത്രവാർത്തകൾ അടിസ്ഥാനമാക്കിയുള്ള ഹരജി നിയമപരമായി നിലനിൽക്കില്ലെന്ന് നിരീക്ഷിച്ചാണ് ഹൈക്കോടതി ഹർജി തള്ളിയത്. യുക്തിവാദി [...]