മങ്കിപോക്സ് ലക്ഷണം; മലപ്പുറത്തുകാരന് കോഴിക്കോട് മെഡി. കോളജില്‍
മലപ്പുറം: മങ്കിപോക്സ് ലക്ഷണങ്ങളോടെ മലപ്പുറം വെറ്റിലപ്പാറ സ്വദേശിയായ മുപ്പതുകാരനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇദ്ദേഹത്തിന്റെ സ്രവ, രക്ത സാംപിളുകള്‍ മെഡിക്കല്‍ കോളജ് മൈക്രോ ബയോളജി ലാബിലേക്കും ആലപ്പുഴ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്കും പരിശോധനയ്ക്ക് അയച്ചു.
രണ്ടാഴ്ച മുന്‍പു ഗള്‍ഫില്‍ നിന്നെത്തിയ യുവാവ് വെള്ളിയാഴ്ച ചര്‍മരോഗ വിഭാഗം ഒപിയിലാണ് ചികിത്സ തേടിയത്. പരിശോധനയില്‍ സംശയം തോന്നിയതിനെ തുടര്‍ന്ന് യുവാവിനെയും ഒപ്പമുള്ളയാളെയും ഗൗണ്‍ ധരിച്ച് ഇവിടെനിന്നു പകര്‍ച്ചവ്യാധി നിയന്ത്രണ വിഭാഗത്തിലേക്കു മാറ്റുകയായിരുന്നു.
യുവാവിനു കൂടുതല്‍ ആരോഗ്യപ്രശ്നങ്ങളില്ലെന്നു ഡോക്ടര്‍മാര്‍ പറഞ്ഞു. പരിശോധനാഫലം ലഭിച്ച ശേഷം, യുവാവിന്റെ ആരോഗ്യനില തൃപ്തികരമാണെങ്കില്‍ മലപ്പുറത്തെ ആശുപത്രിയിലേക്കു മാറ്റുമെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.
RECENT NEWS
മഅ്ദിന്‍ ഇന്റലെക്ചല്‍ കോണ്‍ക്ലേവ് ഡിസംബർ 25-26ന്
മലപ്പുറം: മഅ്ദിന്‍ കുല്ലിയ ഓഫ് ഇസ്ലാമിക് സയന്‍സ് സ്റ്റുഡന്‍സ് യൂണിയന് മിസ്ബാഹുല്‍ ഹുദയുടെ കീഴില്‍ സംഘടിപ്പിക്കുന്ന മഅ്ദിന്‍ ഇന്റലെക്ചല്‍ കോണ്‍ക്ലേവ് ഡിസംബര്‍ 25, 26 തീയതികളില്‍ മലപ്പുറം മഅദിന്‍ ക്യാമ്പസില്‍ നടക്കും. കേരളത്തിലെ പ്രമുഖരായ [...]