സഹകരണ വകുഒപ്പിന്റെ ഇരട്ടി നീതി സമീപനം അവസാനിപ്പിക്കണമെന്ന് ഇസ്മയില്‍ മൂത്തേടം

മലപ്പുറം: സഹകരണ വകുപ്പില്‍ നടക്കുന്നത് സി.പി.എമ്മിന്റെ പാര്‍ട്ടിവല്‍ക്കരണം. യു.ഡി.എഫ് അനുകൂല സംഘങ്ങള്‍ക്കുള്ള അനുമതി നിഷേധിച്ച് സി.പി.എം സംഘങ്ങള്‍ക്കു മാത്രം അനുമതി നല്കുന്ന പ്രവണതയാണ് നടക്കുന്നതെന്നും ഈ ഇരട്ടി നീതി സമീപനം അവസാനിപ്പിക്കണമെന്നും മുസ്ലിംലീഗ് സഹകരണ സെല്‍ സംസ്ഥാന കണ്‍വീനര്‍ ഇസ്മയില്‍ മൂത്തേടം പറഞ്ഞു. പാര്‍ട്ടി വത്കരണത്തിനെതിരെ മുസ്്ലിം ലീഗ് സംസ്ഥാന സഹകരണ സെല്‍ രംഗത്തുവന്നിട്ടുണ്ട്.
2017 മുതല്‍ 2022 ജൂണ്‍ വരെ മലപ്പുറം ജില്ലയില്‍ സഹകരണ വകുപ്പില്‍ അനുമതി നല്കിയ 80 സംഘങ്ങളില്‍ ഭൂരിഭാഗവും ഇടത് അനുകൂല സംഘങ്ങളാണ്. അതേ സയമം 69 ഓളം സംഘങ്ങള്‍ക്ക് അനുമതി നല്‍കാതെ നീട്ടിക്കൊണ്ടു പോവുകയുമാണ് സഹകരണവുകുപ്പ്. ഇതില്‍ ഭൂരിപക്ഷവും യു.ഡി.എഫ് അനുകൂല സംഘങ്ങളുമാണ്. ഉദ്യോഗസ്ഥരുടെ സന്ദര്‍ശനവും പരിശോധനയക്കമുള്ള നടപടികള്‍ വൈകിപ്പിക്കുയാണ് ചെയ്യുന്നത്. മുമ്പെങ്ങുമില്ലാത്ത വിധം പാര്ട്ടിവത്കരണമാണ് സഹകരണ വകുപ്പില്‍ നടക്കുന്നത്. കേരള ബാങ്ക് രൂപീകരണമുള്‍പ്പടെ ഇത്തരത്തിലുള്ള നീക്കത്തിന്റെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു.
കെ.പി.എ മജീദ് എം.എല്‍.എ, പി.ഉബൈദുല്ല എം.എല്‍.എയും നിയസമഭയില്‍ ഉന്നയിച്ച ചോദ്യത്തിന് ലഭിച്ച മറുപടികള്‍ പ്രകാരം മലപ്പുറം ജില്ലയില്‍ 2017 മുതല്‍ 2022 ജൂണ്‍ വരെ 80 സഹകരണ സംഘങ്ങള്‍ക്കാണ് പുതുതായി അനുമതി നല്‍കിയിട്ടുള്ളത്. 69 സംഘങ്ങള്‍ പുതിയ ശാഖകള്‍ ആരംഭിക്കാന്‍ അനുമത സര്‍പ്പിച്ചതില്‍ 38 എണ്ണത്തിന് മാത്രമാണ് സഹകരണ വകുപ്പ് അനുമതി നല്‍കിയിട്ടുള്ളത്. ബാക്കിയുള്ള സംഘങ്ങളുടെ അപേക്ഷകളില്‍ സാങ്കേതിക കാരണങ്ങള്‍ ചൂണ്ടിക്കാട്ടി വൈകിപ്പിക്കുകയാണ്. ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ത്തിക്കൊണ്ടുവരാനുള്ള നീക്കത്തിലാണ് യു.ഡി.എഫ് സഹകാരികള്‍.
RECENT NEWS

വയനാട്ടിലുള്ളത് എന്റെ കുടുംബം, അവരോട് ഹൃദയം കൊണ്ട് സംസാരിക്കും
നിലമ്പൂർ: വയനാട്ടിലെ ജനങ്ങളുമായി തനിക്കുള്ളത് കുടുംബ ബന്ധമെന്ന് രാഹുല്‍ ഗാന്ധി. അയോഗ്യനാക്കപ്പെട്ട സാഹചര്യത്തില്‍ വയനാട്ടുകാര്‍ക്ക് കാര്യം വിശദീകരിച്ച് എഴുതുമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. ന്യൂ ഡൽഹിയിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് രാഹുൽ ഗാന്ധി [...]