ശ്രീരാം വെങ്കിട്ടരാമന്റെ കളക്ടര്‍ നിയമനം പിന്‍വലിക്കാന്‍ മലപ്പുറത്ത് സുന്നികളുടെ പ്രതിഷേധക്കടല്‍

ശ്രീരാം വെങ്കിട്ടരാമന്റെ കളക്ടര്‍ നിയമനം പിന്‍വലിക്കാന്‍ മലപ്പുറത്ത്  സുന്നികളുടെ പ്രതിഷേധക്കടല്‍

മലപ്പുറം: സിറാജ് തിരുവനന്തപുരം ബ്യൂറോ ചീഫായിരുന്ന കെ.എം ബശീറിനെ കൊലപ്പെടുത്തിയ ശ്രീരാം വെങ്കിട്ടരാമനെ കലക്ടറായി നിയമിച്ച നടപടിയില്‍ പ്രതിഷേധിച്ചും നിയമനം ഉടന്‍ പിന്‍വലിക്കണമെന്നുമാവശ്യപ്പെട്ട് കേരള മുസ് ലിം ജമാഅത്ത് മലപ്പുറത്ത് നടത്തിയ കളക്ടറേറ്റ് മാര്‍ച്ചില്‍ പതിനായിരങ്ങളുടെ പ്രതിഷേധ മാര്‍ച്ച്.രാവിലെ 10.30 ന് എം.എസ്.പി പരിസരത്ത് നിന്ന് മാര്‍ച്ച് ആരംഭിച്ചു
.കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി വണ്ടൂര്‍ അബ്ദുറഹ്മാന്‍ ഫൈസി ഉദ്ഘാടനം ചെയ്തു. കൊലയാളി ശ്രീറാം വെങ്കിട്ടരാമനെ കലക്ടറാക്കിയതിനെതിരെ ജനരോഷമിരമ്പി .
ജില്ലയിലെ പ്രസ്ഥാന കുടുംബത്തിലെ മുഴുവന്‍ യൂണിറ്റുകളില്‍ നിന്നും കേരള മുസ്ലിം ജമാഅത്ത്, എസ്.വൈ.എസ്, എസ്.എസ്.എഫ് എസ്.എം.എ, എസ്.ജെ.എം, പ്രവര്‍ത്തകര്‍ മാര്‍ച്ചില്‍ അണി നിരന്നു.
നിയമ ലംഘകനായ ശ്രീറാം വെങ്കട്ടരാമനെ കളക്ടറാക്കുകവഴി നാട്ടിലെ നിയമവാഴ്ചയെ നശിപ്പിക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. ഇത് കടുത്ത നീതി നിഷേധവും പൊതുജനത്തെ വെല്ലുവിളിക്കുന്നതു മാണ്. സര്‍ക്കാറിന്റെ തെറ്റായ ഈ തീരുമാനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ടും കാട്ടുനീതി പുലര്‍ത്താന്‍ അനുവദിക്കുകയില്ലന്നും വിളിച്ചോതിയ സുന്നി പടയണിയുടെ ശക്തമായ പ്രതിഷേധം മലപ്പുറം നഗരത്തെ പൂര്‍ണ്ണമായും നിശ്ചലമാക്കി. സര്‍ക്കാര്‍ തീരുമാനം പുനപരിശോധിക്കുന്നത് വരെ കേരള മുസ്ലിം ജമാഅത്തിന്റെ നേതൃത്വത്തില്‍ സുന്നി സംഘടനകള്‍ പ്രക്ഷോഭം തുടരുമെന്ന് നേതാക്കള്‍ പറഞ്ഞു. തിരുവനന്തപുരത്ത് സെക്രട്ടേറിയേറ്റിലേക്കും മാര്‍ച്ച് നടന്നു. വിവിധ ജില്ലകളിലായി പതിയിരങ്ങളാണ് മാര്‍ച്ചില്‍ സംബന്ധിച്ചത്. മാര്‍ച്ചില്‍ കൂറ്റമ്പാറ അബ്ദുറഹ്മാന്‍ ദാരിമി, സി.പി സൈതവി മാസ്റ്റര്‍ ചെങ്ങര, ഹസൈനാര്‍ സഖാഫി കുട്ടശ്ശേരി, അബ്ദുറസാഖ് സഖാഫി വെള്ളയാമ്പുറം, മുഹമ്മദ് സഈദ് സക്കരിയ, തജ്മല്‍ ഹുസൈന്‍ എന്നിവര്‍ പ്രസംഗിച്ചു.
കൊല്ലപ്പെട്ട സിറാജ് പത്രത്തിന്റെ തിരുവനനന്തപുറം ബ്യൂറോ ചീഫായിരുന്ന കൊല്ലപ്പെട്ട ബശീറിന്റെ മൂത്ത സഹോദരന്‍ കെ.എം അബ്ദുറഹ്മാനും മാര്‍ച്ചില്‍ പ്രസംഗിച്ചു .
പ്രതിഷേധ മാര്‍ച്ചിന് സമസ്ത കേന്ദ്ര മുശാവറ അംഗങ്ങളായ അബൂ ഹനീഫല്‍ ഫൈസി തെന്നല, അബ്ദുല്‍ അസീസ് സഖാഫി വെള്ളയൂരും, കേരള മുസ്ലിം ജമാഅത്ത്, എസ് വൈ എസ്, എസ് എഫ് , എസ് എം എ,എസ് ജെ എം ജില്ല , സംസ്ഥാന നേതാക്കളായ സയ്യിദ് സ്വലാഹുദ്ധീന്‍ ബുഖാരി, കെ.കെ എസ് തങ്ങള്‍ പെരിന്തല്‍മണ്ണ, കൊളത്തുര്‍ അലവി സഖാഫി, റഹ്മത്തുല്ല സഖാഫി എളമരം, , മുഹമ്മദ് പറവൂര്‍, അബൂബക്കര്‍ മാസ്റ്റര്‍ പടിക്കല്‍ , സ്വാദിഖ് സഖാഫി പെരിന്താറ്റിരി, സി.കെ യു മൗലവി മോങ്ങം, സുലൈമാന്‍ സഖാഫി മാളിയേക്കല്‍, ഊരകം അബ്ദുറഹ്മാന്‍ സഖാഫി, പി.കെ, എം സഖാഫി ഇരിങ്ങല്ലൂര്‍, അലവിക്കുട്ടി ഫൈസി എടക്കര, വി.പി.എം ഇസ്ഹാഖ്, റഹീം കരുവാത്ത് കുന്ന്, ശാകിര്‍ സിദ്ധീഖി, സാദിഖലി ബുഖാരി, അബ്ദുറശീദ് സഖാഫി പത്തപ്പിരിയം, അസീസ് ഹാജി പുളിക്കല്‍, സുലൈമാന്‍ ഇന്ത്യ നൂര്‍, അശ്‌റഫ് മുസ്ലിയാര്‍ കാരക്കുന്ന് , മുഹമ്മദലി മുസ്ലിയാര്‍ പൂക്കോട്ടൂര്‍ , ഐ സി എഫ് ഗ്ലോബല്‍ ചെയര്‍മാന്‍ അബ്ദുല്‍ അസീസ് സഖാഫി മമ്പാട് നേതൃത്വം നല്‍കി.

 

Sharing is caring!