മലപ്പുറം എടവണ്ണപ്പാറയിലെ 25കാരന്‍ ദുബായി കമ്പനിയുടെ അഞ്ചു ലക്ഷം ദിര്‍ഹം മോഷ്ടിച്ച് മുങ്ങി

മലപ്പുറം എടവണ്ണപ്പാറയിലെ 25കാരന്‍ ദുബായി കമ്പനിയുടെ അഞ്ചു ലക്ഷം ദിര്‍ഹം മോഷ്ടിച്ച് മുങ്ങി

മലപ്പുറം: മലപ്പുറം എടവണ്ണപ്പാറയിലെ 25കാരന്‍ ദുബായി കമ്പനിയുടെ അഞ്ചു ലക്ഷം ദിര്‍ഹം മോഷ്ടിച്ച് മുങ്ങിയെന്ന് പരാതി. ഇനി തന്റെ കാര്യത്തില്‍ ഇടപെടരുതെന്ന് സഹോദരനോട് വാട്സ്ആപ്പ് കോള്‍ചെയ്യുകയും പിന്നീട് ഫോണ്‍നമ്പര്‍ ഒഴിവാക്കുകയും ചെയ്തു. മലപ്പുറം വാഴക്കാട് മണ്ഡലക്കടവ് സ്വദേശി ആഷിഖിനെ(25)യാണു കാണാതായത്. സംഭവത്തില്‍ ദുബായിയിലെ യാക്കൂബ് റിയലസ്റ്റേറ്റ് ആന്‍ഡ് മെയന്റനന്‍സില്‍നിന്നും അഞ്ചു ലക്ഷം ദിര്‍ഹവുമായി മുങ്ങിയതാണെന്ന് ചൂണ്ടിക്കാട്ടി വാഴക്കാട് പോലീസില്‍ ് പരാതി നല്‍കി. കഴിഞ്ഞ 17-ാം തിയ്യതിയായിരുന്നു കമ്പനി ഇദ്ദേഹത്തിന്റെ കയ്യില്‍ തുക ഏല്‍പിച്ചിരുന്നതെന്നാണ് കമ്പനി നല്‍കിയ പരാതിയില്‍ പറയുന്നത്. അതേ സമയം കരിപ്പൂരില്‍ വിമാനം ഇറങ്ങിയ ശേഷം കാണാതായ പ്രവാസി യുവാവ് സഹോദരനെ വാട്‌സ്ആപ്പ് കോള്‍ചെയ്തിരുന്നെങ്കിലും പിന്നീട് ഈ നമ്പറില്‍ തിരിച്ചു വിളിച്ചപ്പോള്‍ കിട്ടുന്നില്ല, വാട്‌സ്ആപ്പും ഒഴിവാക്കി. ഫോണ്‍വിളിച്ച നമ്പറിന് പിന്നാലെ പോലീസ് അന്വേഷണം തുടങ്ങി.
മലപ്പുറം വാഴക്കാട് മണ്ഡലക്കടവ് സ്വദേശി ആഷിക്കിനെ(25)യാണ് കാണാനില്ലെന്ന് കുടുംബം കഴിഞ്ഞ ദിവസം വാഴക്കാട് പോലീസില്‍ പരാതി നല്‍കിയിരുന്നു. പരാതി നല്‍കിയ ശേഷമാണു സഹോദരനായ റഹ്മത്തുള്ളയെ ആഷിക് നാട്ടിലുള്ള ഒരു നമ്പറില്‍നിന്നും വാട്‌സ്ആപ്പ് കോള്‍ ചെയ്തത്. ഇനി താന്‍ എന്റെ കാര്യത്തില്‍ ഇടപെടേണ്ടെന്നും മറ്റുണമാണു പറഞ്ഞതെന്നു റഹ്മത്തുള്ള പറഞ്ഞു. എന്നാല്‍ കോള്‍വന്ന നമ്പര്‍ റഹ്മത്തുളള ഉടന്‍ വാഴക്കാട് പോലീസിന് കൈമാറി. പോലീസ് ഈ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ഈ നമ്പറില്‍ വാട്‌സ്ആപ്പും നിലവിലില്ല. നമ്പര്‍ ഒഴിവക്കിയതായാണ് സംശയിക്കുന്നത്. നാട്ടിലെത്തിയ ആഷിക് മറ്റാരുടേയോ നമ്പറില്‍നിന്നു വിളിച്ചതാകുമെന്നാണു ആദ്യം പോലീസ് സംശയിച്ചിരുന്നതെങ്കിലും നിലവില്‍ നമ്പര്‍ ഒഴിക്കുക കൂടി ചെയ്തതോടെ ദുരൂഹത വര്‍ധിച്ചിട്ടുണ്ട്.
ദുബായില്‍ ജോലിചെയ്യുന്ന ആഷിക് കഴിഞ്ഞ ദിവസങ്ങള്‍ക്കു മുമ്പാണ്് നാട്ടിലേക്ക് വരുന്നുണ്ടെന്ന് അറിയിച്ചിരുന്നത്. എന്നാല്‍ ആഷിക് വീട്ടില്‍ എത്തുകയോ വീട്ടുകാരെ ഫോണില്‍ ബന്ധപ്പെടുകയോ ചെയ്തിട്ടില്ലെന്നുമാണു പരാതിയില്‍ പറയുന്നത്. തുടര്‍ന്ന് ഒരു സംഘം ആളുകള്‍ വീട്ടിലെത്തുകയും ആഷിക്ക് കൊണ്ടുവന്ന കവര്‍ ആവശ്യപ്പെട്ടുവെന്നുമാണ് വീട്ടുകാര്‍ പറയുന്നത്. എന്നാല്‍ ആഷിക് വീട്ടില്‍ എത്തിയിട്ടില്ലെന്നും കവറിനെ കുറിച്ച് അറിയില്ലെന്നും വീട്ടുകാര്‍ പറഞ്ഞു. പിന്നീട് സംഘം ഭീഷണി സ്വരത്തില്‍ വീട്ടുകാരോടു സംസാരിച്ചുവെന്നും കവര്‍ തിരിച്ചു നല്‍കിയില്ലെങ്കില്‍ പ്രശ്നമാകുമെന്നും എത്രയും വേഗം ഈ കവര്‍ എത്തിക്കാന്‍ സംവിധാനമുണ്ടാക്കണമെന്നും ആവശ്യപ്പെട്ടു. അതോടൊപ്പം ഭാര്യയും മൂന്നുപെണ്‍മക്കളും ഭാര്യാമാതാവും താമസിക്കുന്ന വീട്ടിലേക്ക് ഫോണില്‍ വിളിച്ച് വധഭീഷണിപ്പെടുത്തിയതായും പരാതിയില്‍ പറഞ്ഞു.
വാട്്‌സ്ആപ്പില്‍ വിളിച്ചപ്പോള്‍ സംഭവത്തിന്റെ യാഥാര്‍ഥ്യം എന്താണെന്ന് അറിയില്ലെന്നും പ്രശ്നം എത്രയുംപെട്ടന്ന് തീര്‍ക്കുന്നതാണ് ഉചിതമെന്ന് താന്‍ പറഞ്ഞുവെ്നനും റഹ്മത്തുള്ള പറഞ്ഞു. മൂന്നാംതവണയാണു ആഷിഖ് ഗള്‍ഫില്‍പോയി വരുന്നത്. ആഷിന്റെ മൂന്നു പെണ്‍മക്കളും ഭാര്യയും അവരുടെ മാതാവുമാണ് വാഴക്കാട്ടെ വീട്ടില്‍ കഴിയുന്നത്. സംഭവത്തില്‍ സഹോദരനുമായി ചില സംസാരങ്ങളുണ്ടായതിനെ തുടര്‍ന്നു പോലീസ് സ്റ്റേഷനിലെത്തുകയും പോലീസുമായി സംസാരിച്ചു രമ്യതയില്‍ പിരിഞ്ഞതുമായി പിന്നീടാണ്് സഹോദരനായ റഹ്മത്തുള്ളയോട് ആഷിഖ് വാട്സ്ആപ്പ് കോളിലൂടെ സംസാരിച്ചത്. എന്നാല്‍ ഈ നമ്പറിലേക്ക് തിരിച്ചു വിളിച്ചു ലഭിക്കുന്നില്ലെന്നും റഹ്മത്തുള്ള പറഞ്ഞു.

 

Sharing is caring!