കാലിക്കറ്റിലെ സ്ഥിര നിക്ഷേപം ട്രഷറിയിൽ നിന്ന് മാറ്റിയ നടപടി : നഷ്ടം ഉദ്യോഗസ്ഥരിൽ നിന്ന് ഈടാക്കണമെന്ന് എം.എൽ.എ.

കാലിക്കറ്റിലെ സ്ഥിര നിക്ഷേപം ട്രഷറിയിൽ നിന്ന് മാറ്റിയ നടപടി : നഷ്ടം ഉദ്യോഗസ്ഥരിൽ നിന്ന് ഈടാക്കണമെന്ന് എം.എൽ.എ.

തേഞ്ഞിപ്പലം: സർക്കാർ ട്രഷറിയെ അവഗണിച്ച് കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ സ്ഥിരനിക്ഷേപം  സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ നിക്ഷേപിച്ചതിലൂടെ
യൂണിവേഴ്സിറ്റി ഉണ്ടായ വൻ സാമ്പത്തിക നഷ്ടം ഉത്തരവാദികളായ ഉദ്യോഗസ്ഥരിൽ നിന്ന് പിടിച്ചെടുക്കണമെന്ന്  പി. അബ്ദുൽ ഹമീദ് എംഎൽഎ ആവശ്യപ്പെട്ടു.
സർക്കാറിന്റെ പൂർണ നിയന്ത്രണത്തിലുള്ള ട്രഷറി നൽകുന്നതിന്റെ പകുതി പലിശ മാത്രമാണ് എസ്ബിഐ യൂണിവേഴ്സിറ്റിക്ക് നൽകിയത് . വാഗ്ദാനം ചെയ്ത പലിശ പൂർണമായും നൽകിയിട്ടുമില്ല .
യൂണിവേഴ്സിറ്റിയുടെ വികസന കാര്യങ്ങൾക്ക് ചെലവഴിക്കേണ്ട അഞ്ച് കോടി 32 ലക്ഷം രൂപയാണ് യൂണിവേഴ്സിറ്റി അധികാരികളുടെ പിടിപ്പുകേട് കൊണ്ട് നഷ്ടപ്പെട്ടത് .
യൂണിവേഴ്സിറ്റിക്ക് സാമ്പത്തിക പ്രയാസം നേരിടുമ്പോൾ വിദ്യാർഥികളുടെ ഫീസ് വർധിപ്പിച്ചാണ് അത് നികത്തുന്നത് .
നിയമപരമായി ലഭിക്കേണ്ട പലിശ അടക്കമുള്ള തുക നഷ്ടപ്പെടുത്തി വിദ്യാർഥികളെ പ്രയാസപ്പെടുത്തുന്ന യൂണിവേഴ്സിറ്റിയുടെ നിലപാട് പ്രതിഷേധാർഹമാണെന്നും
അബ്ദുൽ ഹമീദ് എംഎൽഎ പറഞ്ഞു .
യൂണിവേഴ്സിറ്റിയുടെ ഈ സാമ്പത്തിക ദുർവിനിയോഗം ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തുമെന്നും എംഎൽഎ അറിയിച്ചു.
സർക്കാർ ട്രഷറിയെ യൂണിവേഴ്സിറ്റി അധികാരികൾക്ക് വിശ്വാസമില്ലെങ്കിൽ അക്കാര്യം ഇടതുപക്ഷ സിൻഡിക്കേറ്റ് തുറന്നു പറയണമെന്നും എംഎൽഎ ആവശ്യപ്പെട്ടു.

Sharing is caring!