വി.ഡി സതീശന്‍ മമ്പുറം മഖാമിലെത്തി

വി.ഡി സതീശന്‍ മമ്പുറം മഖാമിലെത്തി

തിരൂരങ്ങാടി: പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ മമ്പുറം മഖാമില്‍ സന്ദര്‍ശനം നടത്തി. നാളെ മുതല്‍ തുടങ്ങുന്ന 184-ാമത് ആണ്ടുനേര്‍ച്ചയുടെ മുന്നോടിയായിട്ടാണ് വി.ഡി സതീശന്‍ മഖാമില്‍ തീര്‍ത്ഥാടനത്തിനെത്തിയത്. പുതിയ മത രാഷ്ട്രീയ സാഹചര്യത്തില്‍ മമ്പുറം തങ്ങളുടെ ഓര്‍മകള്‍ക്ക് ഏറെ പ്രസക്തിയുണ്ടെന്നും അദ്ദേഹത്തിന്റെ ജീവിത സന്ദേശം പുതിയ തലമുറക്ക് കൈമാറേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. മഖാം തീര്‍ത്ഥാടനത്തിനു ശേഷം മഖാം കമ്മിറ്റി പ്രതിനിധികളുമായും മമ്പുറം സയ്യിദ് അലവി മൗലദ്ദവീല ഹിഫ്‌ള് കോളേജിലെ വിദ്യാര്‍ത്ഥികളുമായും അദ്ദേഹം സംവദിച്ചു. മഖാം മാനേജര്‍ കെ.പി ശംസുദ്ദീന്‍ ഹാജി ഹാരാര്‍പ്പണം നടത്തി. മമ്പുറം തങ്ങളുടെ ജീവിതം പ്രതിപാദിക്കുന്ന സമഗ്ര കൃതി കൈമാറുകയും ചെയ്തു. കമ്മിറ്റി ഭാരവാഹികളായ സി.കെ മുഹമ്മദ് ഹാജി, ഹംസ ഹാജി മൂന്നിയൂര്‍, ഡി.സി.സി ജില്ലാ പ്രസിഡണ്ട് വി.എസ് ജോയ്. പി.എ സലീം. നൗഷാദ് അലി, ലിയാഖത്ത് അലി, യു.എ റസാഖ്, എ.ടി ഉണ്ണി, എം.ടി മൂസ, നാസര്‍ കെ തെന്നല, മോഹനന്‍ വെന്നിയൂര്‍, ഷാഫി പൂക്കയില്‍, റഷീദ് കെ. സലീം തുടങ്ങിയവര്‍ പങ്കെടുത്തു.

Sharing is caring!