ലോറി ക്ലീനറായിരുന്ന ഷൈബിന്‍ അഷ്‌റഫ് 350കോടിയുടെ ആസ്ഥിക്കാരനായത് ഫസ്‌നയെ വിവാഹം ചെയ്തതോടെ

മലപ്പുറം: നിലമ്പൂരില്‍ പാരമ്പര്യ വൈദ്യന്‍ ഷാബ ശെരീഫിനെ കൊന്ന് വെട്ടി നുറുക്കി പുഴയില്‍ എറിഞ്ഞ കേസിലെ മുഖ്യപ്രതിയായ ഷൈബിന്‍ അഷ്റഫും(35), കേസില്‍ സഹായിച്ചതിന് അറസ്റ്റിലായ ഭാര്യ ഫസ്‌നയും(28) നല്ല കൂട്ടാളില്‍. ഷൈബിന്റെ എല്ലാ കൊള്ളരുതായ്മകള്‍ക്കും ഫസ്നയുടെ സഹായങ്ങള്‍ ലഭിച്ചതായാണ് പോലീസ് സംശയിക്കുന്നത്. പ്രണയ വിവാഹമായിരുന്നു ഇവരുടേത്. എട്ടുവര്‍ഷം മുമ്പാണ്
വയനാട് മേപ്പാടി പൂളവയല്‍ ഫസ്‌നയുമായി നിലമ്പൂര്‍ മുക്കട്ട കൈപ്പഞ്ചേരി ഷൈബില്‍ വിവാഹിതനാകുന്നത്. ഷൈബിന്റെ മാതാവിന്റെ വീട് വയനാടായിരുന്നു. ഈരീതിയിലുള്ള ബന്ധങ്ങളാണു ഫസ്നയെ പരിചയപ്പെടാനും പ്രണയത്തിലാകുവാനും പിന്നീട് വിവാഹത്തിലെത്താനും ഇടയാക്കിയത്. നിര്‍ധന കുടുംബത്തില്‍ സാമ്പത്തിക പ്രായസത്തോടെ ജീവിതം ആരംഭിച്ച ദമ്പതികള്‍ ആര്‍ഭാട ജീവിതം സ്വപ്നംകണ്ടാണു ഈരീതിയിലുള്ള ജീവിത വഴി തെരഞ്ഞെടുത്തത്. മൂലക്കുരു ചികിത്സയ്ക്കുള്ള ഒറ്റമൂലി പാരമ്പര്യ വൈദ്യനായ ഷാബാ ഷരീഫില്‍നിന്നു മനസ്സിലാക്കി സ്വന്തമായി സ്ഥാപനം തുടങ്ങാനായിരുന്നു ഷൈബിന്റെ പദ്ധതി. എന്നാല്‍ ഇതു പറഞ്ഞു നല്‍കാതെ വന്നതോടെയാണു കൊലപ്പെടുത്തിയത്.
ഇയാളുടെ സ്വത്ത് സമ്പാദനം തന്നെ ദുരൂഹമായി തുടരുകയാണ്. ഇയാളുടെ സ്വന്തം സമ്പാദനത്തെ കുറിച്ചുള്ള വിവരങ്ങളും എല്ലാവരെയും ഞെട്ടികയാണ്. 300 കോടിയോളം രൂപയുടെ സ്വത്ത് ഇയാള്‍ സമ്പാദിച്ചിട്ടുണ്ടെന്നാണ് പൊലീസിന്റെ കണക്ക്. ഇത് ഏതു വഴിയിലാണ് സമ്പാദിച്ചത് എന്ന കാര്യത്തിലാണ് സംശയം നിലനില്‍ക്കുന്നത്. ഫസ്നയെ വിവാഹം ചെയ്തതോടെയാണു ് ഷൈബിന്‍ അഷ്‌റഫ് അതിസമ്പന്നനായി വളര്‍ന്നത്. ഷൈബിന് നിലവില്‍ 350 കോടിയുടെ ആസ്തിയുണ്ടെന്നാണ് കണക്കാക്കുന്നത്. ഇതിന് പുറമെ നിരവധി ആഡംബര വാഹനങ്ങളുമുണ്ട് നിലമ്പൂരിലെ വീട് വാങ്ങിയത് 2 കോടി രൂപക്കാണ്.
അടിമുടി നിഗൂഢതകള്‍ നിറഞ്ഞതാണ് ഷൈബിന്‍ അഷ്റഫിന്റേയും ഭാര്യ ഫസ്നയുടേയതും ജീവിത വഴികള്‍. വിവാഹത്തിനു മുമ്പ് പ്രണയ സമയത്ത് ഷൈബിന്‍ അഷ്‌റഫ് ലോറി ക്ലീനറായിരുന്നു. ഇവിടെ നിന്നാണു ല്‍ നിന്ന് 350 കോടി രൂപയുടെ ആസ്ഥിയുടമയായത്.
മാതാവിന്റെ നാടായ ബത്തേരിക്കടുത്ത് മൈതാനിക്കുന്നിലെ കുടിലില്‍ നിന്നാണ് ഷൈബിന്‍ അഷ്‌റഫിന്റെ തുടക്കം. ബത്തേരിയില്‍ ലോറിയിലെ ക്ലീനറായിരുന്ന ഷൈബിന്‍ ഇടയ്ക്ക് ഓട്ടോറിക്ഷയും ഓടിച്ചിരുന്നതായി നാട്ടുകാര്‍ പറയുന്നു. പിന്നീട് മാതാവ് ജോലി തേടി ഗള്‍ഫിലേക്കു പോയി. ഇതിനു ശേഷമാണ് ഷൈബിനും ഗള്‍ഫിലെത്തിയത്. ഈസമയത്തായിരുന്നു വിവാഹം. പിന്നീട് പൊടുന്നനെയായിരുന്നു സാമ്പത്തിക വളര്‍ച്ച.
ഷൈബിന്റെ നിലമ്പൂരിലെ വീടും ബത്തേരിയില്‍ നിര്‍മ്മാണത്തിലുള്ള ആഡംബര വസതിയും കൂറ്റന്‍ മതില്‍ കെട്ടിനുള്ളിലാണ്. ബത്തേരിയില്‍ ഷൈബിന് 2 വീടുകളുണ്ട്. കൂടാതെ താമരശ്ശേരി ഈങ്ങാപ്പുഴയില്‍ ബിസിനസ് പ്രൊജക്ടും ഉണ്ട്. സാധാരണ കുടുംബത്തിലാണ് ഷൈബിന്‍ ജനിച്ചത്. പിതാവ് മെക്കാനിക്കായിരുന്നു. പ്ലസ് ടു വിദ്യാഭ്യാസവും കംപ്യൂട്ടര്‍ ജ്ഞാനവും മാത്രം കൈമുതലുള്ള 35കാരന്റെ സാമ്പത്തിക വളര്‍ച്ചക്കുപിന്നിലെ രഹസ്യങ്ങളും പൊലീസ് അന്വേഷിക്കുന്നുണ്ട്. അബൂദാബിയില്‍ ഡീസല്‍ വ്യാപാരത്തിലാണ് തുടക്കം. അബുദാബിയില്‍ സ്വന്തമായി റസ്റ്ററന്റുണ്ട്. ഇപ്പോള്‍ അബുബാദിയിലേക്ക് പോകാറില്ല. പ്രവേശന വിലക്കുള്ളതായാണ് പൊലീസിന് ലഭിച്ച വിവരം. കാരണം പൊലീസ് അന്വേഷിക്കുന്നുണ്ട്. സാമ്പത്തിക തട്ടിപ്പു നടത്തി മുങ്ങിയതാണെന്ന സംശയം അടക്കം നിലനില്‍ക്കുന്നുണ്ട്.
വടംവലി മത്സരവുമായി ബന്ധപ്പെട്ട് ഒരാളെ മര്‍ദിച്ചതിന് ഷൈബിന്‍, കൂട്ടുപ്രതി ഷിഹാബുദ്ദീന്‍ എന്നിവര്‍ക്കെതിരെ ബത്തേരി പൊലീസില്‍ കേസുണ്ട്. അടുത്തിടെ നഷ്ടപരിഹാരം നല്‍കി ഒത്തുതീര്‍പ്പാക്കി. വാഹന അപകടത്തില്‍ ഒരാള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ കുന്നംകുളം സ്റ്റേഷനില്‍ ഷൈബിനെതിരെ കേസുണ്ടെന്ന് പൊലീസ് പറഞ്ഞു.
അതേസമയം ഒറ്റമൂലി രഹസ്യം തട്ടിയെടുക്കാന്‍ പാരമ്പര്യ വൈദ്യനെ ഒരു വര്‍ഷത്തിലേറെ തടവില്‍ പാര്‍പ്പിച്ച ശേഷം കൊലപ്പെടുത്തിയ സംഭവത്തിലെ കൂടുതല്‍ വിവരങ്ങളും പുറത്തുവന്നു. മൃതദേഹം വെട്ടിമുറിച്ചത് ഇറച്ചി വെട്ടുന്ന കത്തി ഉപയോഗിച്ചായിരുന്നു. ഒറ്റമൂലി രഹസ്യത്തിന് വേണ്ടി വൈദ്യന്‍ ഷാബ ഷെരീഫിനെ മര്‍ദിക്കുന്ന ദൃശ്യങ്ങളും പൊലീസിന് ലഭിക്കുകയും ദൃശ്യങ്ങളില്‍ നിന്നും കൊല്ലപ്പെട്ട ഷാബ ഷെരീഫിനെ മൈസൂരിലെ ബന്ധുക്കള്‍ തിരിച്ചറിയുകയും ചെയ്തിട്ടുണ്ട്.
2019 ലാണ് മൈസൂര്‍ സ്വദേശിയായ വൈദ്യന്‍ ഷാബാ ഷെരീഫിനെ പ്രവാസി വ്യവസായി നിലമ്പൂര്‍ കൈപ്പഞ്ചേരി സ്വദേശി ഷൈബിന്‍ അഷ്റഫിന്റെ നേതൃത്വത്തിലെ സംഘം നിലമ്പൂരിലേക്ക് തട്ടിക്കൊണ്ടു വന്നത്. മൈസൂരിലെ ഒരു രോഗിയെ ചികിത്സിക്കാനെന്ന പേരില്‍ ചികിത്സാ കേന്ദ്രത്തില്‍ നിന്ന് വൈദ്യനെ കൂട്ടിക്കൊണ്ടു വന്ന ശേഷം നിലമ്പൂരിലെത്തിക്കുകയായിരുന്നു. മൂലക്കുരു ചികിത്സക്കുള്ള ഒറ്റമൂലി മനസ്സിലാക്കി അത് വിപണനം ചെയ്യുകയായിരുന്നു മുഖ്യ പ്രതിയുടെ ലക്ഷ്യം. ഒന്നേ കാല്‍ വര്‍ഷത്തോളം തടവിലിട്ട് വൈദ്യനെ പ്രതികള്‍ ക്രൂരമായി പീഡിപ്പിച്ചു. 2020 ഒക്ടോബറില്‍ ഇയാളെ കൊലപ്പെടുത്തി മൃതദേഹം കഷ്ണങ്ങളാക്കി പുഴയില്‍ എറിഞ്ഞു.
ഏഴു വര്‍ഷം മുന്‍പ് ബത്തേരി പുത്തന്‍കുന്നില്‍ ഊട്ടി റോഡരികില്‍ ആഡംബരവസതിയുടെ നിര്‍മ്മാണം ഷൈബിന്‍ ആരംഭിച്ച സമയത്ത് അബുദാബിയില്‍ അറബിക്കൊപ്പം ഡീസല്‍ കച്ചവടമെന്നാണു അറിയുന്നവരോട് പറഞ്ഞിരുന്നത്. ഇതെല്ലാം പല സംശയങ്ങള്‍ക്കും ഇടനല്‍കിയിരുന്നു. ഹൂതി വിമതര്‍ക്ക് ഇന്ധനം എത്തിക്കലായിരുന്നു ഇടപാട് എന്നു പറയപ്പെടുന്നു. അതോടൊപ്പം നാട്ടുകാരെ സഹായിക്കാനും എത്തി. യുവാക്കളെ ഗള്‍ഫില്‍ കൊണ്ടു പോയി. വിശ്വസ്തര്‍ക്ക് കാറും ബൈക്കും സമ്മാനിച്ചു. ചിലര്‍ക്ക് വയനാട്ടില്‍ മീന്‍കടകളും സജ്ജീകരിച്ചു നല്‍കി. ഇവരെ ചേര്‍ത്ത് ഗുണ്ടാ സംഘമുണ്ടാക്കി. ബത്തേരി പൊലീസിന്റെ ഗുണ്ടാ പട്ടികയിലുള്ള സീസിങ് ജോസിന്റെ സംഘവുമായുള്ള അടിപിടികളിലൂടെ ഷൈബിന്‍ ക്വട്ടേഷന്‍ ബന്ധങ്ങളും തുടങ്ങി. നാട്ടില്‍ ഷൈബിന്റെ ഉറ്റവരായി 30 ഓളം പേരാണുണ്ടായിരുന്നത്. ഇവരെ പല ബിസിനസുകളും ഏല്‍പിച്ചു.
ഇഞ്ചിക്കൃഷിയിലും കുരുമുളക്, മീന്‍, തുണി കച്ചവടത്തിലും പണം ഇറക്കി. ബെംഗളൂരുവില്‍നിന്നു തുണി വയനാട്ടില്‍ എത്തിച്ച് മറ്റു ജില്ലകളിലേക്കു റീട്ടെയ്‌ലായി നല്‍കാന്‍ ബത്തേരിയില്‍ ഓഫിസ് തുടങ്ങി. സംഘത്തില്‍ ഭിന്നതയുമുണ്ടായി. വില്ലനായി ഷൈബിനെ വൃക്കരോഗം അലട്ടി. വൃക്കമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കു ശേഷം ബിസിനസില്‍ സജീവമായപ്പോഴാണ് അബുദാബിയില്‍ കേസില്‍പെടുന്നത്. തുടര്‍ന്നു രണ്ടു വര്‍ഷത്തോളം അവിടെ ജയിലില്‍ കഴിഞ്ഞു. കേസില്‍ കുടുങ്ങിയതോടെ വയനാട്ടിലെ വീടുപണി നിലച്ചു.
ജയില്‍ വിട്ടു കേരളത്തിലെത്തിയ ഷൈബിന്‍ നിലമ്പൂരില്‍ പുതിയ വീടു വാങ്ങി താമസമാക്കി. പറഞ്ഞ തുക നല്‍കാതെ ജോലിയില്‍നിന്നു പിരിച്ചുവിട്ടതു ചോദ്യം ചെയ്യാന്‍ തങ്ങളകത്ത് നൗഷാദും കൂട്ടരും നിലമ്പൂരിലെ വീട്ടിലെത്തി പ്രശ്‌നമുണ്ടാക്കിയതോടെയാണു ഷൈബിന്റെ ക്രൂരമുഖം വെളിച്ചത്തുവന്ന സംഭവങ്ങളുടെ തുടക്കം.
അതേ സമയം കേസില്‍ അറസ്റ്റിലായ ഷൈബിന്‍ അഷ്‌റഫിന്റെ ഭാര്യ ഫസ്‌ന താന്‍ ചെയ്ത കുറ്റങ്ങളെല്ലാം ചോദ്യംചെയ്യലില്‍ പോലീസിനോടു സമ്മതിച്ചിട്ടുണ്ട്. പാരമ്പര്യ വൈദ്യന്‍ ഷാബ ശെരീഫിനെ കൊന്ന് വെട്ടി നുറുക്കി പുഴയില്‍ എറിഞ്ഞതെല്ലാം താന്‍ അറിഞ്ഞിരുന്നുവെന്നും. കൂട്ടുപ്രതികളായ സുഹൃത്തുക്കളേയും രക്ഷിക്കാനും തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചതായും 28കാരിയായ വയനാട് മേപ്പാടി പൂളവയല്‍ ഫസ്‌ന ചോദ്യംചെയ്യിലില്‍ പോലീസിനോടു പറഞ്ഞു.
നിലമ്പൂരില്‍ പാരമ്പര്യ വൈദ്യനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയുടെ ഭാര്യ പിടിയിലായതോടെ പോലീസിന്റെ വലിയ തലവേദനയാണ് മാറിയത്. കേസില്‍ നിലവിലെ അന്വേണ വിവരങ്ങള്‍ അനുസരിച്ച് ഇനി മൂന്നുപേര്‍കൂടിയാണു പിടയിലാകാനുള്ളതെന്നും ഇവരെ ഉടന്‍ പിടികൂടാന്‍കഴിയുമെന്നുമാണ് അന്വേഷണോദ്യോഗസ്ഥരുടെ പ്രതീക്ഷ. ശേഷം 90ദിവസത്തിനകം തന്നെ കുറ്റപത്രം സമര്‍പ്പിക്കുമെന്നും അന്വേഷണോദ്യോഗസ്ഥനായ നിലമ്പൂര്‍ ഇന്‍സ്‌പെക്ടര്‍ പി.വിഷ്ണു പറഞ്ഞു. ഫസ്‌നയെ നിലമ്പൂര്‍ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
വീട്ടില്‍ വച്ച് മര്‍ദ്ദനത്തിന് ശേഷം കൊത്തി നുറുക്കിയ വൈദ്യന്റെ മൃതദേഹം പുലര്‍ച്ചെ എടവണ്ണ സീതിഹാജി പാലത്തില്‍ നിന്നും പുഴയിലേക്ക് തള്ളിയതിനു ശേഷം ടൗണിലുള്ള ലോഡ്ജില്‍ പോയി വിശ്രമിച്ച കൂട്ടു പ്രതികള്‍ രാത്രി പത്ത് മണിയോടെ പ്രതിഫലം വാങ്ങാനായി ഷൈബിന്റെ ബംഗ്ലാവിലേക്ക് എത്തി ഷൈബിനുമായി ഏറെ നേരം സംസാരിച്ചിരുന്നു. രാത്രി പന്ത്രണ്ടോടെ ആ വീട്ടില്‍ വച്ച് ഷൈബിനും ഭാര്യ ഫസ്‌നയും കേക്ക് മുറിച്ച് ഏക മകന്റെ ജന്മദിനം ആഘോഷിക്കുകയും ചെയ്തു. ഇതിന് ശേഷമാണ് പ്രതികള്‍ ബത്തേരിയിലേക്ക് മടങ്ങിയത്. മുമ്പും ഫസ്‌നയെ പലപ്രാവശ്യം സ്റ്റേഷനില്‍ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരുന്നെങ്കിലും പൊലിസിനോട് സഹകരിക്കാന്‍ തയ്യാറായിരുന്നില്ല. അറസ്റ്റ് ചെയ്ത കൂടുതല്‍ പ്രതികളെ ചോദ്യം ചെയ്തതിലാണ് ഈ കേസില്‍ ഫസ്‌നയുടെ പങ്ക് വ്യക്തമായത്. ഇതോടെ ഫസ്‌ന ഒളിവില്‍ പോകുകയും മുന്‍കൂര്‍ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തു. പൊലിസ് പിന്തുടരുന്ന വിവരം മനസിലാക്കിയ ഫസ്‌ന എറണാകുളത്ത് നിന്നും വയനാടിലേക്ക് കടന്നു.
RECENT NEWS

ഐ എസ് എല്‍ ജേതാവ് ആഷിഖ് കുരുണിയന് മലപ്പുറം നഗരസഭയുടെ ആദരവ്
മലപ്പുറം: ഇന്ത്യന്‍ ഫുട്ബോള്‍ ടീം താരമായ ആഷിഖ് കുരുണിയന് മലപ്പുറം നഗരസഭയുടെ ആദരം. ഐ എസ് എല്‍ ടൂര്‍ണമെന്റില്‍ ജേതാക്കളായ മോഹന്‍ ബഗാനു വേണ്ടി കളിച്ച മലപ്പുറത്തിന്റെ സ്വന്തം താരത്തിന് നഗരസഭ കൗണ്‍സില്‍ സ്വീകരണം നല്‍കി ഫുട്ബോള്‍ രംഗത്ത് [...]