കഞ്ചാവ് ഉപയോഗിച്ചതിനു പിടിയിലായ ഓട്ടോ ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കാന്‍ പൊലീസ് ശുപാര്‍ശ

കഞ്ചാവ് ഉപയോഗിച്ചതിനു പിടിയിലായ ഓട്ടോ ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കാന്‍ പൊലീസ് ശുപാര്‍ശ

മലപ്പുറം: കഞ്ചാവ് ഉപയോഗിച്ചതിനു പിടിയിലായ ഓട്ടോ ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കാന്‍ പൊലീസ് ശുപാര്‍ശ. കടകശ്ശേരി സ്വദേശിയായ ഡ്രൈവര്‍ക്കെതിരെയാണ് കുറ്റിപ്പുറം പൊലീസ് മോട്ടര്‍ വാഹനവകുപ്പിന് നല്‍കിയത്.

തവനൂര്‍ അതളൂരില്‍ സുഹൃത്തുക്കള്‍ക്കൊപ്പം കഞ്ചാവ് ഉപയോഗിക്കുന്നതിനിടെയാണ് ഇയാള്‍ പിടിയിലായത്. തുടര്‍ന്ന് വൈദ്യപരിശോധന നടത്തുകയും റിപ്പോര്‍ട്ട് കൈമാറുകയുമായിരുന്നു. ഓട്ടോ ഡ്രൈവറായ ഇയാള്‍ ലഹരി ഉപയോഗിക്കുന്നതിനാല്‍ വാഹനവുമായി റോഡില്‍ ഇറങ്ങുന്നത് പൊതുസുരക്ഷയ്ക്ക് ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ ഒരു മാസത്തിനിടെ 12 പേരുടെ ലൈസന്‍സ് റദ്ദാക്കാന്‍ കുറ്റിപ്പുറം പൊലീസ് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.

Sharing is caring!