മലപ്പുറം കുന്നുമ്മല്‍ ടൗണില്‍ അതിഥി തൊഴിലാളി മരിച്ച നിലയില്‍

മലപ്പുറം കുന്നുമ്മല്‍ ടൗണില്‍ അതിഥി തൊഴിലാളി മരിച്ച നിലയില്‍

മലപ്പുറം: മലപ്പുറം കുന്നുമ്മല്‍ ടൗണില്‍ അതിഥി തൊഴിലാളി മരിച്ച നിലയില്‍. വെസ്റ്റ് ബംഗാള്‍ മല്‍ഖാന കുംലായ് കിയ്ത്ത റോയ്യുടെ മകന്‍ സുശീല്‍ റോയ് (42) ആണ് മരിച്ചത്. തലശ്ശേരിയില്‍ ആശാരിപ്പണി ചെയ്യുന്ന മാതൃസഹോദരന്‍ ബപ്പന്‍ റോയിയോടൊപ്പം ജോലി തേടി എത്തിയതായിരുന്നു സുശീല്‍ റോയി. പാലക്കാട് റെയില്‍വെ സ്റ്റേഷനിലിറങ്ങിയ ഇരുവരും കോഴിക്കോട്ടേക്ക് ബസ് കയറി. രാത്രി മലപ്പുറത്ത് എത്തിയതോടെ സുശീല്‍ റോയിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും ഇരുവരും ബസ്സില്‍ നിന്നിറങ്ങുകയുമായിരുന്നു. മലപ്പുറം കുന്നുമ്മല്‍ കെ എസ് ആര്‍ ടി സിക്ക് മുന്‍പിലുള്ള ട്രാഫിക് ഐലന്റില്‍ ഇരുവരും കിടന്നുറങ്ങി. രാവിലെ ബപ്പന്‍ റോയി ഉണര്‍ന്നപ്പോള്‍ സുശീല്‍ റോയ് മരിച്ചിരുന്നു. മലപ്പുറം എസ് ഐ അരവിന്ദാക്ഷന്‍ ഇന്‍ക്വസ്റ്റ് ചെയ്ത മൃതദേഹം മഞ്ചേരി ഗവണ്‍മെന്റ് മെഡിക്കല്‍ കോളജില്‍ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി. ഭാര്യ : സോന ബാല, മകന്‍ : നുഖുല്‍.

Sharing is caring!