തെറ്റുകളെല്ലാം സമ്മതിച്ച് ഷൈബിന് അഷ്റഫിന്റെ ഭാര്യ ഫസ്ന
മലപ്പുറം: നിലമ്പൂരില് പാരമ്പര്യ വൈദ്യന് ഷാബ ശെരീഫിനെ കൊന്ന് വെട്ടി നുറുക്കി പുഴയില് എറിഞ്ഞ കേസില് അറസ്റ്റിലായ കേസിലെ
മുഖ്യപ്രതിയായ ഷൈബിന് അഷ്റഫിന്റെ ഭാര്യ ഫസ്ന താന് ചെയ്ത കുറ്റങ്ങളെല്ലാം ചോദ്യംചെയ്യലില് പോലീസിനോടു സമ്മതിച്ചു.
പാരമ്പര്യ വൈദ്യന് ഷാബ ശെരീഫിനെ കൊന്ന് വെട്ടി നുറുക്കി പുഴയില് എറിഞ്ഞതെല്ലാം താന് അറിഞ്ഞിരുന്നുവെന്നും. കൂട്ടുപ്രതികളായ സുഹൃത്തുക്കളേയും രക്ഷിക്കാനും തെളിവ് നശിപ്പിക്കാന് ശ്രമിച്ചതായും 28കാരിയായ വയനാട് മേപ്പാടി പൂളവയല് ഫസ്ന ചോദ്യംചെയ്യിലില് പോലീസിനോടു പറഞ്ഞു.
നിലമ്പൂരില് പാരമ്പര്യ വൈദ്യനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയുടെ ഭാര്യ പിടിയിലായതോടെ പോലീസിന്റെ വലിയ തലവേദനയാണ് മാറിയത്. കേസില് നിലവിലെ അന്വേണ വിവരങ്ങള് അനുസരിച്ച് ഇനി മൂന്നുപേര്കൂടിയാണു പിടയിലാകാനുള്ളതെന്നും ഇവരെ ഉടന് പിടികൂടാന്കഴിയുമെന്നുമാണ് അന്വേഷണോദ്യോഗസ്ഥരുടെ പ്രതീക്ഷ. ശേഷം 90ദിവസത്തിനകം തന്നെ കുറ്റപത്രം സമര്പ്പിക്കുമെന്നും അന്വേഷണോദ്യോഗസ്ഥനായ നിലമ്പൂര് ഇന്സ്പെക്ടര് പി.വിഷ്ണു പറഞ്ഞു. ഫസ്നയെ നിലമ്പൂര് കോടതിയില് ഹാജരാക്കി റിമാന്ഡ് ചെയ്തു.
ഷാബാ ശെരീഫിനെ ഒന്നേകാല് വര്ഷം ചങ്ങലക്കിട്ട് തടങ്കലില് പാര്പ്പിച്ചത് നിലമ്പൂര് മുക്കട്ടയിലെ ഷൈബിന്റെ വീട്ടിലായിരുന്നു. ഈ സമയത്ത് ഭാര്യ ഫസ്ന ഇവിടം താമസിച്ചിരുന്നു. ഇവര്ക്ക് കുറ്റകൃത്യത്തെ കുറിച്ച് അറിവുണ്ടായിരുന്നുവെന്നും, ഭര്ത്താവിനെയും കൂട്ടുപ്രതികളായ സുഹൃത്തുക്കളേയും രക്ഷിക്കാന് വേണ്ടി തെളിവ് നശിപ്പിക്കാന് ശ്രമിച്ചുവെന്നുമാണ് ഇവര്ക്കെതിരേയുള്ള കുറ്റം. വീട്ടില് വച്ച് മര്ദ്ദനത്തിന് ശേഷം കൊത്തി നുറുക്കിയ വൈദ്യന്റെ മൃതദേഹം പുലര്ച്ചെ എടവണ്ണ സീതിഹാജി പാലത്തില് നിന്നും പുഴയിലേക്ക് തള്ളിയതിനു ശേഷം ടൗണിലുള്ള ലോഡ്ജില് പോയി വിശ്രമിച്ച കൂട്ടു പ്രതികള് രാത്രി പത്ത് മണിയോടെ പ്രതിഫലം വാങ്ങാനായി ഷൈബിന്റെ ബംഗ്ലാവിലേക്ക് എത്തി ഷൈബിനുമായി ഏറെ നേരം സംസാരിച്ചിരുന്നു. രാത്രി പന്ത്രണ്ടോടെ ആ വീട്ടില് വച്ച് ഷൈബിനും ഭാര്യ ഫസ്നയും കേക്ക് മുറിച്ച് മകന്റെ ജന്മദിനം ആഘോഷിക്കുകയും ചെയ്തു. ഇതിന് ശേഷമാണ് പ്രതികള് ബത്തേരിയിലേക്ക് മടങ്ങിയത്. മുമ്പും ഫസ്നയെ പലപ്രാവശ്യം സ്റ്റേഷനില് ചോദ്യം ചെയ്യാന് വിളിപ്പിച്ചിരുന്നെങ്കിലും പൊലിസിനോട് സഹകരിക്കാന് തയ്യാറായിരുന്നില്ല. അറസ്റ്റ് ചെയ്ത കൂടുതല് പ്രതികളെ ചോദ്യം ചെയ്തതിലാണ് ഈ കേസില് ഫസ്നയുടെ പങ്ക് വ്യക്തമായത്. ഇതോടെ ഫസ്ന ഒളിവില് പോകുകയും മുന്കൂര് ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തു. പൊലിസ് പിന്തുടരുന്ന വിവരം മനസിലാക്കിയ ഫസ്ന എറണാകുളത്ത് നിന്നും വയനാടിലേക്ക് കടന്നു. പൊലിസ് അറസ്റ്റ് ഒഴിവാക്കാന് അഭിഭാഷകന്റെ നിര്ദേശമനുസരിച്ചു വയനാട്ടിലെ ഒരു സ്വകാര്യ ആശുപത്രിയില് അഡ്മിറ്റ് ആയി. അവിടെ പൊലിസ് എത്തുമെന്ന് മനസിലാക്കിയ ഫസ്ന ആശുപത്രിയില് നിന്നും ഡിസ്ചാര്ജ് ആയി ഒളിവില് പോകാന് ശ്രമിക്കുന്നതിനിടെ മേപ്പാടിയില് നിന്നുമാണ് നിലമ്പുര് പൊലിസ് ഫസ്നയെ പിടികൂടിയത്. പ്രതിയെ നിലമ്പുര് കോടതിയില് ഹാജരാക്കി റിമാന്ഡ് ചെയ്തു. മൃതദേഹം കണ്ടെത്താനാകാത്ത കേസില് പരമാവധി ശാസ്ത്രീയ തെളിവുകള് ശേഖരിക്കാനുള്ള ശ്രമത്തിലാണ് അന്വേഷണസംഘം. മുഖ്യ പ്രതി ഷൈബിന്റെ നിയമ സഹായിയായ റിട്ട. എസ് ഐയും ഉടന് പിടിയിലാകുമെന്നാണ് സൂചന. ഈ കേസില് ഇതുവരെ 12 പേരാണ് അറസ്റ്റിലായത്. മൂന്നു പേര് ഒളിവിലാണ്. പടം അറസ്റ്റിലായ ഷൈബിന് അഷ്റഫിന്റെ ഭാര്യ ഫസ്ന മലപ്പുറം ജില്ലാ പോലീസ് മേധാവി സുജിത് ദാസ് ശു െന്റെ മേല് നോട്ടത്തില് ഡിവൈഎസ് പി സാജു.കെ.അബ്രഹാം, ഇക വിഷ്ണു , ടക മാരായ നവീന്ഷാജ്, എം.അസ്സൈനാര്, അടക മാരായ റെനി ഫിലിപ്പ്, അനില്കുമാര്, സതീഷ് കുമാര്, പ്രദീപ്.വി.കെ, ജാഫര്. എ, സുനില്.എന്.പി, അഭിലാഷ് കൈപ്പിനി, കെ.ടി ആഷിഫ് അലി, ടി.നിബിന്ദാസ്, ജിയോ ജേക്കബ്, സന്ധ്യ, ആതിര, ദീപ എന്നിവരടങ്ങിയ സംഘമാണ് കേസന്വേഷണം നടത്തുന്നത്. മൈസൂര് സ്വദേശിയായ വൈദ്യനെ കൊലപ്പെടുത്തിയത് ഒരു വര്ഷം ചങ്ങലയ്ക്കിട്ട് പീഡിപ്പിച്ച ശേഷമാണ്. 2019 ഓഗസ്റ്റിലാണ് മൈസൂരു സ്വദേശിയായ പാരമ്പര്യ ചികിത്സാ വിദഗ്ധന് ഷാബാ ഷരീഫിനെ നിലമ്പൂരിലേക്ക് തട്ടിക്കൊണ്ടുവന്നത്. വ്യവസായിയായ നിലമ്പൂര് മുക്കട്ട ഷൈബിന് അഷ്റഫും സംഘവും ആണ് വൈദ്യനെ തട്ടിക്കൊണ്ടു വന്നത്.
RECENT NEWS
പൊന്നാനിയിൽ പ്രവാസിയുടെ അടച്ചിട്ട വീട് കുത്തിത്തുറന്ന് 300 പവനോളം കവർന്ന പ്രതി പിടിയിൽ
പൊന്നാനി: പ്രവാസിയുടെ അടച്ചിട്ട വീട് കുത്തിത്തുറന്ന് 300 പവനോളം സ്വർണം കവർന്ന കേസിൽ പ്രതി പിടിയിൽ. പൊന്നാനിയിൽ താമസിക്കുന്ന തൃശൂർ സ്വദേശിയാണ് പിടിയിലായത്. കൂട്ടുപ്രതികൾ ഉണ്ടെന്നാണ് വിവരം പ്രതിയെ ചോദ്യം ചെയ്ത് വരികയാണ്. കൂടുതൽ വിവരങ്ങൾ പുറത്തു [...]