ഉത്തരക്കടലാസുകള്‍ കാണാനില്ല : വീണ്ടും പരീക്ഷ നടത്താമെന്ന ഒത്തുതീര്‍പ്പുമായി കാലികറ്റ് യൂണിവേഴ്സിറ്റി
മഞ്ചേരി : കാലികറ്റ് സര്‍വ്വകലാശാലയില്‍ നിന്നും ഉത്തരക്കടലാസുകള്‍ കാണാതായി. ഭാവി അനിശ്ചിതത്വത്തിലായ വിദ്യാര്‍ത്ഥികള്‍ പരാതിയുമായെത്തിയപ്പോള്‍ പരീക്ഷ വീണ്ടും നടത്താമെന്ന നിലപാടില്‍ യൂണിവേഴ്സിറ്റി അധികൃതര്‍. ഇക്കഴിഞ്ഞ ഏപ്രില്‍ ആറിന് നടന്ന ബി എസ് സി സൈക്കോളജി ആറാം സെമസ്റ്ററിലെ പോസിറ്റീവ് സൈക്കോളജി പരീക്ഷയുടെ ഉത്തരക്കടലാസുകളാണ് കാണാതായത്. ഇതോടെ മഞ്ചേരി എച്ച് എം കോളേജ് ഓഫ് സയന്‍സ് ആന്റ് ടെക്നോളജിയിലെ ഇരുപത് വിദ്യാര്‍ത്ഥികളുടെ തുടര്‍ പഠനമാണ് ചോദ്യചിഹ്നമായിരിക്കുന്നത്. മറ്റു മൂന്നു കോളേജിലെ വിദ്യാര്‍ത്ഥികളുടെ ചോദ്യപേപ്പര്‍ കൂടി കാണാതായിരുന്നു. എന്നാല്‍ ഇത് പീന്നീട് തിരിച്ചു കിട്ടിയതായി സര്‍വ്വകലാശാല അധികൃതര്‍ അറിയിക്കുകയായിരുന്നു. നഷ്ടപ്പെട്ട ഇരുപതു പേപ്പറുകള്‍ കണ്ടെടുക്കാന്‍ തീവ്രശ്രമം നടക്കുന്നുവെന്നായിരുന്നു അധികൃതര്‍ നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍ ശ്രമം പരാജയപ്പെട്ടതോടെയാണ് വീണ്ടും പരീക്ഷ നടത്താമെന്ന ഒത്തു തീര്‍പ്പുമായി സര്‍വ്വകലാശാല എത്തിയത്. വിഷയത്തില്‍ നടപടി ആവശ്യപ്പെട്ട് ഗവര്‍ണര്‍, മനുഷ്യാവകാശ കമ്മീഷന് അടക്കമുള്ളവര്‍ക്ക് വിദ്യാര്‍ഥികള്‍ പരാതി നല്‍കിയിട്ടുണ്ട്. ഉപരിപഠനത്തിനുള്ള അവസരം പലതും ഇവര്‍ക്ക് നഷ്ടമായി. കണ്ണൂര്‍, കേരള സര്‍വകലാശാലകളുടെ പിജി രജിസ്ട്രേഷന് ഇതിനോടകം പൂര്‍ത്തിയായി. അടുത്ത ആഴ്ച ആരംഭിക്കാനിരിക്കുന്ന കാലിക്കറ്റ് സര്‍വക ലാശാല പിജി പ്രവേശന നടപടികള്‍ക്ക് മുമ്പെങ്കിലും നടപടി വേണമെന്നാണ് എച്ച് എം കോളേജ് ഓഫ് സയന്‍സ് ആന്റ് ടെക്നോളജി അധികൃതരുടെയും വിദ്യാര്‍ത്ഥികളുടെയും ആ
RECENT NEWS
മലപ്പുറത്തെ ആദ്യത്തെ ലിറ്ററേച്ചർ ഫെസ്റ്റിവെല്ലിന് ഒരുക്കങ്ങളാവുന്നു. ടീം “മ” രൂപീകരിച്ചു
മലപ്പുറം: “മ” ലൗ, ലെഗസി, ലിറ്ററേച്ചർ എന്ന പേരിൽ മലപ്പുറത്തിന്റെ ചരിത്രത്തിലെ ആദ്യത്തെ ലിറ്ററേച്ചർ ഫെസ്റ്റിവെല്ലിന് ജില്ലാ ആസ്ഥാനത്ത് ഒരുക്കങ്ങളാവുന്നു. ഇതിന്റെ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നതിന് പാണക്കാട് സയ്യിദ് മുനവ്വറലി [...]