കരിപ്പൂരില്‍ വിമാനം ഇറങ്ങിയ മലപ്പുറത്തെ പ്രവാസി യുവാവിനെ കാണ്മാനില്ല

കരിപ്പൂരില്‍ വിമാനം ഇറങ്ങിയ മലപ്പുറത്തെ പ്രവാസി യുവാവിനെ കാണ്മാനില്ല

 

മലപ്പുറം: കരിപ്പൂരില്‍ വിമാനം ഇറങ്ങിയ പ്രവാസി യുവാവിനെ കാണാനില്ലെന്ന പരാതിയുമായി വീട്ടുകാര്‍ രംഗത്ത്. മലപ്പുറം വാഴക്കാട് മണ്ഡലക്കടവ് സ്വദേശി ആഷിക്കിനെ(25)യാണ് കാണാനില്ലെന്ന് കുടുംബം വാഴക്കാട് പോലീസില്‍ പരാതി നല്‍കിയത്. ദുബായില്‍ ജോലിചെയ്യുന്ന ആഷിക് കഴിഞ്ഞ ദിവസമാണ് നാട്ടിലേക്ക് വരുന്നുണ്ടെന്ന് അറിയിച്ചിരുന്നത്. എന്നാല്‍ ആഷിക് വീട്ടില്‍ എത്തുകയോ വീട്ടുകാരെ ഫോണില്‍ ബന്ധപ്പെടുകയോ ചെയ്തിട്ടില്ലെന്നും പരാതിയില്‍ പറയുന്നു. തുടര്‍ന്ന് ഒരു സംഘം ആളുകള്‍ വീട്ടിലെത്തുകയും ആഷിക്ക് കൊണ്ടുവന്ന കവര്‍ ആവശ്യപ്പെട്ടുവെന്നുമാണ് വീട്ടുകാര്‍ പറയുന്നത്. എന്നാല്‍ ആഷിക് വീട്ടില്‍ എത്തിയിട്ടില്ലെന്നും കവറിനെ കുറിച്ച് അറിയില്ലെന്നും വീട്ടുകാര്‍ പറഞ്ഞു. പിന്നീട് സംഘം ഭീഷണി സ്വരത്തില്‍ വീട്ടുകാരോടു സംസാരിച്ചുവെന്നും കവര്‍ തിരിച്ചു നല്‍കിയില്ലെങ്കില്‍ പ്രശ്നമാകുമെന്നും എത്രയും വേഗം ഈ കവര്‍ എത്തിക്കാന്‍ സംവിധാനമുണ്ടാക്കണമെന്നും ആവശ്യപ്പെട്ടു. അതോടൊപ്പം ഭാര്യയും മൂന്നുപെണ്‍മക്കളും ഭാര്യാമാതാവും താമസിക്കുന്ന വീട്ടിലേക്ക് ഫോണില്‍ വിളിച്ച് വധഭീഷണിപ്പെടുത്തിയതായും പരാതിയില്‍ പറഞ്ഞു. സംഭവത്തിന് പിന്നില്‍ സ്വര്‍ണ്ണക്കടത്ത് സംഘമാണെന്നാണു പോലീസിന്റെ പ്രാഥമിക നിഗമനം. കാരിയറായികൊണ്ടുവന്ന വസ്തു തിരിച്ചേല്‍പിക്കാതെ മുങ്ങിയതാണെന്ന സംശയമാണു പോലീസിനുള്ളത്. സമാനമായി തന്നെയാണു ആഷികിന്റെ സഹോദരന്‍ റഹ്ത്തുള്ളയും പറയുന്നത്. കരിപ്പൂര് കേന്ദ്രീകരിച്ച് അടുത്തകാലത്ത് സ്വര്‍ണക്കടത്ത് സംഘങ്ങളുടെ കുടിപ്പകയും മറ്റും നടന്നിരുന്നു.സ്വര്‍ണ്ണക്കടത്ത് സംഘങ്ങളെ കേന്ദ്രീകരിച്ചും ഭീഷണിപ്പെടുത്താന്‍ എത്തിയവരെക്കുറിച്ചും പോലീസ് അന്വേഷണം ഊര്‍ജ്ജി തമാക്കി.
അതേ സമയം തന്റെ കാര്യത്തില്‍ ഇടപെടേണ്ടെന്ന് ഒളിവില്‍ പോയ ആഷിക് തന്നോട് വാട്സ്ആപ്പ് കോളിലൂടെ ഇന്നലെ പറഞ്ഞതായും സഹോദരന്‍ റഹ്മത്തുള്ള പറഞ്ഞു. സംഭവത്തിന്റെ യാഥാര്‍ഥ്യം എന്താണെന്ന് അറിയില്ലെന്നും പ്രശ്നം എത്രയുംപെട്ടന്ന് തീര്‍ക്കുന്നതാണ് ഉചിതമെന്ന് താന്‍ പറഞ്ഞുവെ്നനും റഹ്മത്തുള്ള പറഞ്ഞു. മൂന്നാംതവണയാണു ആഷിഖ് ഗള്‍ഫില്‍പോയി വരുന്നത്. ആഷിന്റെ മൂന്നു പെണ്‍മക്കളും ഭാര്യയും അവരുടെ മാതാവുമാണ് വാഴക്കാട്ടെ വീട്ടില്‍ കഴിയുന്നത്. സംഭവത്തില്‍ സഹോദരനുമായി ചില സംസാരങ്ങളുണ്ടായതിനെ തുടര്‍ന്നു പോലീസ് സ്റ്റേഷനിലെത്തുകയും പോലീസുമായി സംസാരിച്ചു രമ്യതയില്‍ പിരിഞ്ഞതുമായി പിന്നീടാണ്് സഹോദരനായ റഹ്മത്തുള്ളയോട് ആഷിഖ് വാട്സ്ആപ്പ് കോളിലൂടെ സംസാരിച്ചത്. എന്നാല്‍ ഈ നമ്പറിലേക്ക് തിരിച്ചു വിളിച്ചു ലഭിക്കുന്നില്ലെന്നും റഹ്മത്തുള്ള പറഞ്ഞു.

 

 

Sharing is caring!