വേങ്ങരയില്‍ 12 കിലോ കഞ്ചാവുമായി ഒരാള്‍പിടിയില്‍

മലപ്പുറം: വില്‍പ്പനയ്ക്കായി വീട്ടില്‍ സൂക്ഷിച്ച 12 കിലോ കഞ്ചാവുമായി ഒരാള്‍ വേങ്ങരയില്‍ പിടിയില്‍. വേങ്ങര കണ്ണാടിപ്പടിയിലെ അനിലിനെയാണ് വേങ്ങര പോലീസ് ഇന്‍സ്‌പെക്ടര്‍ മുഹമ്മദ് ഹനീഫയുടെ നേതൃത്വത്തില്‍ വേങ്ങര പോലീസും മലപ്പുറം ജില്ലാ ആന്റിനര്‍കോട്ടിക്ക് സ്‌പെഷ്യല്‍ ടീമും ചേര്‍ന്ന് ഇന്നു വൈകിട്ട് പിടികൂടിയത്. വേങ്ങര ഗാന്ധിക്കുന്നു കോളനിയിലെ പ്രതിയുടെ വീട്ടില്‍ നിന്ന് പിടികൂടിയത്. പ്രതിക്കെതിരെ കവര്‍ച്ച വധശ്രമം തുടങ്ങിയ കേസുകള്‍ നിലവിലുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
ബഹു മലപ്പുറം ജില്ലാ പോലീസ് മേധാവി സുജിത്ത് ദാസിന് ലഭിച്ച രഹസ്യത്തിന്റെ അടിസ്ഥാനത്തില്‍ വേങ്ങര പോലീസ് ഇന്‍സ്‌പെക്ടര്‍ മുഹമ്മദ് ഹനീഫ എസ്.ഐ ഗിരീഷ് എം, എ.എസ്.ഐ അശോകന്‍, ജില്ലാ ആന്റി നര്‍ക്കോട്ടിക് സ്‌കോട് അംഗങ്ങളായ ദിനേഷ് ഇരുപ്പക്കണ്ടന്‍, ആര്‍.ഷഹേഷ്, സിറാജ്ജുദ്ധീന്‍ കെ., മോഹനദാസ്,സല്‍മാന്‍, ഫൈസല്‍, റൈഹാനത്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടി കേസ് അന്വേഷണം നടത്തിവരുന്നത്.
RECENT NEWS

ഹജ്ജ് 2026: മഅ്ദിനില്‍ ഹജ്ജ് സഹായ കേന്ദ്രം ആരംഭിച്ചു
മലപ്പുറം: കേന്ദ്ര ഹജ്ജ് കമ്മിറ്റി പുതുതായി നടപ്പാക്കുന്ന 20 ദിവസം കൊണ്ട് ഹജ്ജ് പൂര്‍ത്തീകരിക്കുന്ന ഹൃസ്വ പാക്കേജ് ശ്ലാഖനീയമാണെന്ന് മഅ്ദിന്‍ ചെയര്മാന് സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി. സംസ്ഥാന ഹജ്ജ് കമ്മറ്റി മുഖേനെ ഹജ്ജിന് അപേക്ഷിക്കുന്ന [...]