മലപ്പുറത്ത് ചെള്ള് പനി ബാധിച്ചു 51കാരന്‍ മരിച്ചു

മലപ്പുറത്ത് ചെള്ള് പനി ബാധിച്ചു 51കാരന്‍ മരിച്ചു

മലപ്പുറം: മലപ്പുറത്ത് ചെള്ള് പനി ബാധിച്ചു 51കാരന്‍ മരിച്ചു. മലപ്പുറം എടവണ്ണ കുണ്ടുതോടിലെ മൂലത്ത് ഇല്യാസ് (51) ആണ് മരിച്ചത്. പനിയും ശരീരവേദനയെയും തുടര്‍ന്ന് മഞ്ചേരിയിലെയും പെരിന്തല്‍മണ്ണയിലെയും സ്വകാര്യ ആശുപത്രികളില്‍ ചികില്‍സയിലായിരുന്നു. തുടര്‍ന്ന് രോഗം മൂര്‍ഛിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ 15 നാണ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. മെഡിക്കല്‍ കോളേജിലെ പരിശോധനയിലാണ് ചെള്ളു പനി സ്ഥിരീകരിച്ചത്. ചികിത്സക്കിടെ തിങ്കളാഴ്ച വൈകിട്ട് 4 ടെയാണ് മരണപ്പെട്ടത്. ഭാര്യ: സുലൈഖ (ഓടായിക്കല്‍). മക്കള്‍: ഷിഫാനത്ത്, ഷാദിയ, ഉവൈസ്. മരുമക്കള്‍: സമീര്‍ (പന്നിപ്പാറ), അര്‍ഷാദ് (മുക്കട്ട). സഹോദരങ്ങള്‍: അലി, ഇസ്മാഈല്‍, സിദ്ദീഖ്, ആസ്യ(മമ്പാട്), മൈമൂനത്ത് (കല്ലിടുമ്പ്), അസ്മാബി (വടപുറം), സുബൈദ (പുല്ലോട്).ഖബറടക്കം ചൊവ്വാഴ്ച രാവിലെ 8ന് കുണ്ടുതോട് സുന്നി ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍.
അടുത്തിടെയായി ചെള്ളുപനി ബാധിച്ചു മലപ്പുറത്തു രണ്ടു മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഒരിടവേളയ്ക്ക് ശേഷമാണ് സംസ്ഥാനത്ത് ചെള്ളുപനി ബാധിച്ചുള്ള മരണം റിപ്പോര്‍ട്ട് ചെയ്യുന്നത്. എലി, പൂച്ച ഉള്‍പ്പെടെയുള്ള മൃഗങ്ങളിലുണ്ടാകന്ന ചെള്ളുകളാണ് മനുഷ്യനിലേക്ക് ചെള്ള് പനി എത്തിക്കുന്നതെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു.

Sharing is caring!