കളഞ്ഞ് കിട്ടിയ പേഴ്‌സ് ഉടമസ്ഥന് തിരിച്ചേല്‍പിച്ച് യുവാവ് മാതൃകയായി

കളഞ്ഞ് കിട്ടിയ പേഴ്‌സ് ഉടമസ്ഥന് തിരിച്ചേല്‍പിച്ച് യുവാവ് മാതൃകയായി

പെരിന്തല്‍മണ്ണ: കളഞ്ഞ് കിട്ടിയ പണമടങ്ങിയ പേഴ്‌സ് ഉടമയ്ക്ക് നല്‍കി യുവാവ് മാതൃകയായി. പെരിന്തല്‍മണ്ണ ജനത ഹോം വേള്‍ഡ് എന്ന സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന നാട്ടുകല്‍ സ്വദേശി സലീമാണ് മാതൃകയായത്.
ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകുന്നതിനിടെ പെരിന്തല്‍മണ്ണ ട്രാഫിക് ജംഗ്ഷന് സമീപത്ത് നിന്നാണ് പണവും നിരവധി രേഖകളും അടങ്ങിയ പേഴ്‌സ് സലീമിന് ലഭിച്ചത്.

ഉടന്‍ തന്നെ സലീം പെരിന്തല്‍മണ്ണ പൊലീസ് സ്റ്റേഷനിലെത്തി വിവരം അറിയിച്ചു. പേഴ്‌സില്‍ ഉണ്ടായിരുന്ന രേഖകള്‍ പരിശോധിച്ച പോലീസിന് ലഭിച്ച ഹോസ്പിറ്റല്‍ ബില്ലിലെ നമ്പറില്‍ വിളിച്ച് പോലീസ് ഉടമസ്ഥനെ തിരിച്ചറിഞ്ഞു. കടുങ്ങപുരം സ്വദേശി അഫ്‌സലിന്റേതായിരുന്നു പേഴ്‌സ്.
പെരിന്തല്‍മണ്ണയിലെ ഹോസ്പിറ്റലിലേക്ക് പോകും വഴിയാണ് അഫ്‌സലിന് പേഴ്‌സ് നഷ്ടമായത്. പെരിന്തല്‍മണ്ണ പോലീസ് സ്റ്റേഷനില്‍ വെച്ച് സലീം പേഴ്‌സിന്റെ ഉടമസ്ഥന്‍ അഫ്‌സലിന് പണവും രേഖകളും അടങ്ങിയ പേഴ്‌സ് കൈമാറി. മാതൃകപരമായ പ്രവര്‍ത്തനം നടത്തിയ സലീമിനെ പെരിന്തല്‍മണ്ണ പോലീസ് അഭിനന്ദിച്ചു.

 

Sharing is caring!