അസം ബാലികയെ മാനഭംഗപ്പെടുത്തിയ സംഭവം : പ്രതിയുടെ ജാമ്യാപേക്ഷ കോടതി തള്ളി

മഞ്ചേരി : പതിനഞ്ചുകാരിയായ അസം പെണ്‍കുട്ടിയെ താമസ സ്ഥലത്ത് അതിക്രമിച്ചു കയറി മാനഭംഗപ്പെടുത്തിയെന്ന കേസില്‍ റിമാന്റില്‍ കഴിയുന്ന പ്രതിയുടെ ജാമ്യാപേക്ഷ മഞ്ചേരി പോക്സോ സ്പെഷ്യല്‍ കോടതി തള്ളി. പാങ്ങ് കമ്പനിപ്പടി മുരിങ്ങത്തോടന് മുഹമ്മദ് ഫാരിസ് (36)ന്റെ ജാമ്യാപേക്ഷയാണ് ജഡ്ജി കെ ജെ ആര്‍ബി തള്ളിയത്. 2022 ജൂണ്‍ എട്ടിനാണ് കേസിന്നാസ്പദമായ സംഭവം. പുളിവെട്ടി കമ്പനിപ്പടിയില്‍ പെണ്‍കുട്ടി താമസിക്കുന്ന വീട്ടിലേക്ക് പ്രതി അതിക്രമിച്ചു കയറി മാനഹാനി വരുത്തിയെന്നാണ് കേസ്. 2022 ജൂണ്‍ ഒമ്പതിന് കൊളത്തൂര്‍ പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
RECENT NEWS

നജീബ് കാന്തപുരം എംഎല്‍എയ്ക്കെതിരായ ഓഫര്‍ തട്ടിപ്പ് പരാതി പിൻവലിച്ചു
പെരിന്തൽമണ്ണ: നജീബ് കാന്തപുരം എംഎല്‍എയ്ക്കെതിരായ ഓഫര്‍ തട്ടിപ്പ് പരാതി പിൻവലിച്ചു. ലാപ്ടോപിന് നല്കിയ 21,000 രൂപ മുദ്ര ഫൗണ്ടേഷന് തിരികെ നല്‍കിയതോടെയാണ് പരാതി പിന്‍വലിച്ചത്. കഴിഞ്ഞ ദിവസമാണ് ലാപ്ടോപ്പ് വാങ്ങാനെന്ന പറഞ്ഞ് 21,000 രൂപ നജീബ് [...]