വിദ്യാര്‍ത്ഥികള്‍ക്ക് പീഡനം : മദ്രസ അദ്ധ്യാപകന് ജാമ്യമില്ല

മഞ്ചേരി : വിദ്യാര്‍ത്ഥികളെ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിന് വിധേയരാക്കിയെന്ന കേസില്‍ റിമാന്റില്‍ കഴിയുന്ന മദ്രസ അദ്ധ്യാപകന്റെ ജാമ്യാപേക്ഷ മഞ്ചേരി പോക്‌സോ സ്‌പെഷ്യല്‍ കോടതി തള്ളി. അണ്ടിത്തോട് പുഴമ്പ്രം മദ്രസാ അദ്ധ്യാപകന്‍ കുറ്റിപ്പുറം നടുവട്ടം പാഴൂര്‍ പാറത്തൊടി സുലൈമാന്‍ (42)ന്റെ ജാമ്യാപേക്ഷയാണ് തള്ളിയത്. 14 വയസ്സുകാരായ അഞ്ച് വിദ്യാര്‍ത്ഥികളാണ് ഇയാള്‍ക്കെതിരെ പരാതി നല്‍കിയിട്ടുള്ളത്. പരാതിയെ തുടര്‍ന്ന് 2022 ജൂണ്‍ 22ന് അറസ്റ്റിലായ പ്രതി പൊന്നാനി സബ്ജയിലില്‍ റിമാന്റില്‍ കഴിഞ്ഞു വരികയാണ്.
RECENT NEWS

വീട് താമസം തുടങ്ങി ദിവസം ഒന്ന് കഴിഞ്ഞിട്ടും, സുബൈര്‍ വാഴക്കാടിന്റെ വീട് സാമൂഹ്യ മാധ്യമങ്ങളില്‍ ട്രെന്‍ഡിങ്
വാഴക്കാട്: താമസം തുടങ്ങി ദിവസം ഒന്നായിട്ടും വൈറലായി അര്‍ജന്റീന ആരാധകന് സുബൈര്‍ വാഴക്കാടിന്റെ വീട്. ഫുട്ബോള്‍ പ്രേമികളുടെ സാമൂഹ്യ മാധ്യമങ്ങളിലാകെ നാട്ടു ഭാഷയില്‍ ഫുട്ബോള്‍ വിശകലനം നടത്തി താരമായ സുബൈറിന്റെ വീടിന്റെ ചിത്രമാണ് ഉള്ളത്. വന്‍ [...]