സ്വന്തം വിദ്യാര്‍ത്ഥികളെ പീഡിപ്പിച്ചു എന്ന പരാതിയിന്മേല്‍ രാജിവെച്ചത് മലപ്പുറത്തെ സി.പി.എം നഗരസഭാ കൗണ്‍സിലര്‍. മലപ്പുറം മുനിസിപ്പാലിറ്റി 11 വാര്‍ഡിലെക്കുള്ള ഉപ തിരഞ്ഞെടുപ്പ് നാളെ

സ്വന്തം വിദ്യാര്‍ത്ഥികളെ പീഡിപ്പിച്ചു എന്ന പരാതിയിന്മേല്‍ രാജിവെച്ചത് മലപ്പുറത്തെ സി.പി.എം നഗരസഭാ കൗണ്‍സിലര്‍. മലപ്പുറം മുനിസിപ്പാലിറ്റി 11 വാര്‍ഡിലെക്കുള്ള ഉപ തിരഞ്ഞെടുപ്പ് നാളെ

മലപ്പുറം: മലപ്പുറം നഗരസഭാ വാര്‍ഡ് കൗണ്‍സിലറായ അദ്ധ്യാപകന്‍ സ്വന്തം വിദ്യാര്‍ത്ഥികളെ പീഡിപ്പിച്ചു എന്ന പരാതിയിന്മേല്‍ രാജിവെക്കേണ്ടിവന്ന മലപ്പുറം മുനിസിപ്പാലിറ്റി 11
വാര്‍ഡിലെക്കുള്ള ഉപ തിരഞ്ഞെടുപ്പ് നാളെ നടക്കും.
മലപ്പുറം നഗരത്തിന്നോട് ചേര്‍ന്ന് കിടക്കുന്ന മൂന്നാം പടി വാര്‍ഡിലാണ് നാളെ ഇലക്ഷന് നടക്കുന്നത്
മൂന്ന് മുന്നണികള്‍ക്കും സ്ഥാനാര്‍ഥികള്‍ ആയി യൂ ഡി എഫ് സ്ഥാനാര്‍ഥി ആയി മത്സരിക്കുന്നത് ജിതേഷ് എന്ന ജിത്തുവും ഇടതുപക്ഷ സ്ഥാനാര്‍ഥി ആയി മത്സര രംഗത്തുള്ളത് വിജയ ലക്ഷ്മിയും ബീ ജേ പി സ്ഥാനാര്‍ഥി ആയി വാര്‍ഡില്‍ മത്സരിക്കുന്നത്. കാര്‍ത്തികയും ആണ് ഇടതുപക്ഷ വാര്‍ഡ് ആയ മൂന്നാംപടി പക്ഷെ ഈ ഉപതിരഞ്ഞെടുപ്പില്‍ എല്‍ ഡി എഫിന് അല്‍പ്പം കടുപ്പമാകും മുന് വാര്‍ഡ് കൗണ്‍സിലറായ കെ വി ശശികുമാര്‍ സ്വന്തം വിദ്യാര്‍ത്ഥിനികളെ പീഡിപ്പിക്കുകയും ഇതു മുപ്പതു വര്‍ഷത്തോളം തുടരുകയും ഈ കാലമത്രയും മുതിര്‍ന്ന പാര്‍ട്ടി പ്രവര്‍ത്തകനെ ഇടതു പക്ഷം സംരക്ഷിക്കുകയും ചെയ്തതിനാല്‍ തന്നെ അമ്മമാരുടെയുംി സ്ത്രീകളുടെയും മനസ്സില്‍ വലിയ പ്രതിഷേധം ആണ് ഇടതുപക്ഷം മലപ്പുറം നഗരസഭ വാര്‍ഡ് 11 നേരിടുന്ന വലിയ വെല്ലുവിളി ഈ സന്ദര്‍ഭം മുതലാക്കുവാന്‍ കഴിയുന്ന സ്ഥാനാര്‍ഥിയേ തന്നെയാണ് യൂ ഡി എഫ് അവിടെ കണ്ടെത്തിയത് നായര്‍ ജാതി സമവാഖ്യം കൂടുതല്‍ പ്രകട സ്വഭാവം ഉള്ള വാര്‍ഡില്‍ ഒരു നായര്‍ സ്ഥാനാര്‍ഥിയേ തന്നെ യൂഡിഎഫ് ഇത്തവണ മത്സരത്തിനെത്തിച്ചു മാത്രവുമല്ല ബീജേപ്പി സ്ഥാനാര്‍ഥിയായ കാര്‍ത്തികയേയും വിജയ ലക്ഷ്മിയേക്കാളും ഒരു പിടി മുന്‍പില്‍ വാര്‍ഡിലെയും മുനിസിപ്പാലിറ്റിയിലെയും കാര്യങ്ങള്‍ നടപ്പിലാക്കാന്‍ കഴിയുന്ന ഒരു പുരുഷ സ്ഥാനാര്‍ഥി എന്ന നിലക്കും യൂ ഡി എഫ് സ്ഥാനാര്‍ഥി ജിതേഷ് എന്ന ജിത്തുവിന് ഇത്തവണ തിരഞ്ഞെടുപ്പില്‍ മുന്‍ തൂക്കമുണ്ട് നാളെ രാവിലെ 7 മണി മുതല്‍ വോട്ടെടുപ്പ് ആരംഭിക്കും ആയിരത്തിലധികം വോട്ടുകള്‍ ഉള്ള വാര്‍ഡില്‍ കഴിഞ്ഞ തവണ എണ്ണൂറോളം വോട്ടുകള്‍ ആണ് പോള്‍ ചെയ്തത്.. ഫലം തൊട്ടടുത്ത ദിവസം തന്നെ പ്രഖ്യാപിക്കും

 

Sharing is caring!