അനധികൃതമായി സൂക്ഷിച്ച 26 ചാക്ക് റേഷന്‍ധാന്യം പിടിച്ചെടുത്തു

അനധികൃതമായി സൂക്ഷിച്ച 26 ചാക്ക് റേഷന്‍ധാന്യം പിടിച്ചെടുത്തു

 തിരൂര്‍ താലൂക്കിലെ പൊന്‍മുണ്ടം പഞ്ചായത്തില്‍  15-ാം വാര്‍ഡിലെ ആള്‍താമസമില്ലാത്ത വീട്ടില്‍ നിന്നും  26 ചാക്ക് റേഷന്‍ധാന്യം പിടിച്ചെടുത്തു.  പൊതുവിതരണ ഉപഭോക്തൃകാര്യ വിജിലന്‍സ് ഓഫീസര്‍ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ജില്ലാ സപ്ലൈ ഓഫീസര്‍ എല്‍. മിനിയുടെ നേതൃത്വത്തില്‍ നടന്ന പരിശോധനയിലാണ് അനധികൃതമായി സൂക്ഷിച്ച 14 ചാക്ക് കുത്തരി,  അഞ്ച് ചാക്ക് പച്ചരി,  ഏഴ് ചാക്ക് ഗോതമ്പ് എന്നിവ പിടിച്ചെടുത്തത്.  കരിഞ്ചന്തയിലേക്ക് റീബാഗ് ചെയ്ത് കടത്താനുദ്ദേശിച്ച് സൂക്ഷിച്ചിരുന്ന കാലിച്ചാക്കുകളും റേഷന്‍ ധാന്യങ്ങള്‍ തൂക്കുവാന്‍ ഉപയോഗിച്ചിരുന്ന ത്രാസും പിടിച്ചെടുത്തിട്ടുണ്ട്. ഇവ പിന്നീട് സുരക്ഷിതമായി സൂക്ഷിക്കുന്നതിനായി കടുങ്ങാത്തുകുണ്ട് എന്‍.എഫ്.എസ.്എ ഡിപ്പോയില്‍ ഏല്‍പ്പിച്ചു. അടുത്തുള്ള കടകളിലും പരിശോധന നടത്തി.  റേഷന്‍   ധാന്യങ്ങള്‍ കരിഞ്ചന്തയിലേക്ക് വില്‍പ്പന നടത്തുന്നത് തടയുന്നതിന് കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലാസപ്ലൈ ഓഫീസര്‍ അറിയിച്ചു.  ഇതു സംബന്ധിച്ച പരാതികള്‍ അതത് താലൂക്ക് സപ്ലൈ ഓഫീസുകളിലോ ജില്ലാ സപ്ലൈ ഓഫീസിലോ അറിയിക്കാം. പരിശോധനയില്‍ താലൂക്ക് സപ്ലൈ ഓഫീസര്‍മാരായ എ.ടി. ഷാജി, ടി.ഷീജ, റേഷനിങ് ഇന്‍സ്‌പെക്ടര്‍മാരായ ടി.എ രജീഷ് കുമാര്‍, എസ്. സതീഷ്, എ.സുല്‍ഫിക്കര്‍, വി.പി.ഷാജുദ്ദീന്‍, എ.ഹരി എന്നിവര്‍ പങ്കെടുത്തു.

Sharing is caring!