എട്ട് വയസ്സുകാരിയെ പീഡിപ്പിച്ച 48കാരനായ മദ്രസാധ്യാപകന് 21വര്‍ഷം തടവും

എട്ട് വയസ്സുകാരിയെ പീഡിപ്പിച്ച 48കാരനായ മദ്രസാധ്യാപകന് 21വര്‍ഷം തടവും

മലപ്പുറം: എട്ട് വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച 48കാരനായ മദ്രസാധ്യാപകന് 21വര്‍ഷം തടവും, 1.50ലക്ഷം രൂപ പിഴയും. സംഭവം മലപ്പുറത്ത് മഞ്ചേരി പോലീസ് രജിസ്റ്റര്‍ ചെയത പോക്സോ കേസില്‍ പ്രതി പെരിന്താറ്റിരി കൊഴിഞ്ഞില്‍ സ്വദേശി തേറമ്പന്‍ വീട്ടില്‍ അബൂബക്കര്‍(48) കുറ്റക്കാരനാണെന്ന് കണ്ട്
പോക്സോ ആക്ടിലെ സെക്ഷന്‍ 9(എഫ്), 9(ഐ), 9(എം) എന്നീ വകുപ്പുകളിലായി 21 വര്‍ഷം തടവും. 150000 (ഒരു ലക്ഷത്തി അമ്പതിനായിരം) രൂപ പിഴയും, പിഴ അടച്ചില്ലെങ്കില്‍ 6 മാസം വീതം തടവും ശിക്ഷ വിധിച്ചത്. പിഴ സംഖ്യയില്‍ 1,25,000, വിക്ടിമിന് നഷ്ടപരിഹാരം കൊടുക്കുന്നതിനും വിധിച്ചു. മഞ്ചേരി ഫാസ്റ്റ് ട്രാക് സ്പെഷ്യല്‍ (പോക്സോ ) കോടതി ജഡ്ജി പി. ടി. പ്രകാശന്‍ ആണ് ശിക്ഷ വിധിച്ചത്.
2016 വര്‍ഷത്തില്‍ പാപ്പിനിപാറ, ആലുംകുന്നിലുള്ള മദ്രസയില്‍ വെച്ചാണ് കേസിനാസ്പദമായ സംഭവം നടന്നത്. മഞ്ചേരി പോലീസ് സബ് ഇന്‍സ്‌പെക്ടറായിരുന്ന കൈലാസ് നാഥ് ആയിരുന്നു അന്വേഷണോദ്യോഗസ്ഥന്‍. പ്രോസീക്യൂഷന് വേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസീക്യൂട്ടര്‍ ശ്രീ. എ. സോമസുന്ദരന്‍ ഹാജരായി. മലപ്പുറം ഡി.സി.ആര്‍.ബിയിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ എന്‍. സല്‍മ, പി.ഷാജിമോള്‍. എന്നിവര്‍ പ്രോസീക്യൂഷനെ സഹായിച്ചു. പ്രതിയെ കണ്ണൂര്‍ ജയിലിലേക്കയച്ചു.

 

 

Sharing is caring!